- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യൂബറിനെ വെല്ലാന്‍ രൂപം കൊടുത്ത ടാക്സി ബുക്കിംഗ് ആപ്പ്; സഹ സ്ഥാപകന്‍ അന്‍മോള്‍ ജഗ്ഗി അനുബന്ധ സ്ഥാപനത്തിലെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്‍ത്തക്ക് പിന്നാലെ സേവനങ്ങള്‍ നിര്‍ത്തി ബ്ലൂസ്മാര്‍ട്ട്; തീരുമാനം ബാധിച്ചത് ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാരെ
യൂബറിനെ വെല്ലാന്‍ രൂപം കൊടുത്ത മോട്ടോര്ബുക്കിംഗ് ആപ്പ്;
ന്യൂഡല്‍ഹി: യൂബറിന്റെ എതിരാളികളായി കണക്കാക്കപ്പെടുന്ന ഇന്ത്യയിലെ ഇലക്ട്രിക്ക് കാബ് സര്‍വ്വീസായ ബ്ലൂസ്മാര്‍ട്ട് താത്്ക്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവെച്ചു. കമ്പനിയുടെ സഹ സ്ഥാപകന്‍ അന്‍മോള്‍ ജഗ്ഗി അനുബന്ധ സ്ഥാപനത്തിലെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇലക്ട്രിക്് വാഹനങ്ങള്‍ക്കായി നീക്കി വെച്ച പണം ദുരുപയോഗം ചെയ്ത് ഇയാള്‍ ആഡംബര അപ്പാര്‍ട്ട്മെന്റ് വാങ്ങി എന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഇയാളുടെ പേരിലുള്ള് ആരോപണം സ്ഥിരീകരിച്ചത്. എന്നാല്‍ ഈ തീരുമാനം ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാരുടെ ഉപജീവന മാര്‍ഗത്തെ ഇത് ദോഷകരമായി ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തുടനീളം എണ്ണായിരത്തോളം ടാക്സികളാണ് ബ്ലൂസ്മാര്‍ട്ടിനായി നിരത്തില്‍ ഉള്ളത്. ഊബറിനേയും ഒലയേയും എല്ലാം നേരിടുന്നതിനായി കമ്പനി ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ചാര്‍ജിംഗ് ഹബ്ബുകള്‍ സ്ഥാപിച്ചിരുന്നു.
വ്യാഴാഴ്ച ഉപഭോക്താക്കള്‍ക്കായി അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കുന്നത് ബ്ലൂസ്മാര്‍ട്ട് ആപ്പിലെ ബുക്കിങ്ങുകള്‍
താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു എന്നാണ്. ഇതിനോടകം ഉപഭോക്താക്കള്‍ നല്‍കിയ പണം കമ്പനി തിരികെ നല്‍കിയിട്ടില്ല. അടുത്ത 90 ദിവസത്തിനുള്ളില്‍ സേവനങ്ങള്‍ പുനരാരംഭിച്ചില്ലെങ്കില്‍' മാത്രമേ കമ്പനി പണം മടക്കി നല്‍കൂ എന്നാണ് ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കമ്പനി ഇനിയും മറുപടി നല്‍കിയിട്ടില്ല.
ബ്രിട്ടനിലെ വന്‍കിട എണ്ണക്കമ്പനിയായ ബി.പിയുടെ സാമ്പത്തിക പിന്തുണയോടെ 2023 ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. വിശ്വസ്യതയും ശുചിത്വവും എല്ലാം ഉറപ്പ് നല്‍കിയ കമ്പനി അവ നടപ്പിലാക്കുന്നതിലും പ്രതിജ്ഞാബദ്ധമായിരുന്നു. അത് കൊണ്ട് തന്നെ ഇവരുടെ വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ സേവനവും അങ്ങേയറ്റം ജനകീയവും ആയിരുന്നു. മറ്റ് ചില കാബ്
കമ്പനികളെ പോലെ ഡ്രൈവര്‍മാര്‍ക്ക് ബുക്കിംഗ് റദ്ദാക്കാന്‍ ഇവിടെ അനുവാദം ഇല്ലായിരുന്നു. ഡല്‍ഹി വിമാനത്താവള അധികൃതര്‍ ബ്ലൂസ്മാര്‍ട്ിന് താത്്ക്കാലികമായി സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ബുധനാഴ്ച ഡല്‍ഹിയില്‍ യാത്ര പൂര്‍ത്തിയാക്കിയ കമ്പനിയുടെ പല ഡ്രൈവര്‍മാരോടും വാഹനം അടുത്ത കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. വാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം താക്കോല്‍ കൈമാറാന്‍ ആവശ്യപ്പെട്ട കമ്പനി ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതായിട്ടാണ് ഒരു ഡ്രൈവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഈ ആഴ്ച അന്‍മോള്‍ ജഗ്ഗിയെയും സഹോദരന്‍ പുനീതിനെയും ഓഹരി വിപണിയില്‍ നിന്ന് വിലക്കുകയും അവരുടെ സോളാര്‍ എനര്‍ജി കമ്പനിയായ ജെന്‍സോളിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇലക്ട്രിക്്ക വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്പ എടുത്ത ജെന്‍സോള്‍ ഈ പണം ഉപയോഗിച്ച് അഞ്ച് മില്യണ്‍ ഡോളര്‍ വിലയുള്ള അപ്പാര്‍ട്ട്മെന്റ് വാങ്ങി എന്നാണ് കേസ്. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരികളില്‍ 85% കുറവ് രേഖപ്പെടുത്തിയിരുന്നു.