- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാന്‍ പോകുന്നില്ല; അല്ലെങ്കില്‍ ശാസ്ത്രീയമായി തെളിയിക്കട്ടെ! നാട്ടുരീതികളെ തള്ളിക്കളയുന്നതിന് എതിരെ നാട്ടുവൈദ്യന്‍മാര്‍
ആലപ്പുഴ: ചേര്‍ത്തലയിലെ യുവതിയുടെ മരണത്തോടെ വിവാദത്തലായത് തുമ്പച്ചെടിയാണ്. അരളിപ്പൂവ് കഴിച്ച് യുവത് മരിച്ച സംഭവത്തിന് പിന്നാലെയാണ് തുമ്പപ്പൂവിനെയും വിവാദമാക്കിയ വിധത്തില്‍ മരണവാര്‍ത്ത എത്തിയത്. എന്നാല്‍. യുവതിയുടെ മരണത്തില്‍ തുമ്പ നിരപരാധിയാണെന്നാണ് പുറത്തുവന്ന പ്രാഥമിക നിഗമനം. പോലീസും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ചേര്‍ത്തല 17- വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. […]
ആലപ്പുഴ: ചേര്‍ത്തലയിലെ യുവതിയുടെ മരണത്തോടെ വിവാദത്തലായത് തുമ്പച്ചെടിയാണ്. അരളിപ്പൂവ് കഴിച്ച് യുവത് മരിച്ച സംഭവത്തിന് പിന്നാലെയാണ് തുമ്പപ്പൂവിനെയും വിവാദമാക്കിയ വിധത്തില്‍ മരണവാര്‍ത്ത എത്തിയത്. എന്നാല്‍. യുവതിയുടെ മരണത്തില്‍ തുമ്പ നിരപരാധിയാണെന്നാണ് പുറത്തുവന്ന പ്രാഥമിക നിഗമനം. പോലീസും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
ചേര്‍ത്തല 17- വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതിനെ തള്ളി കളഞ്ഞിട്ടുണ്ട്. ഇതിനിടെ യുവതിയുടെ മരണത്തിന് പിന്നാലെ നാട്ടുചികിത്സാ രീതികളെ അവഹേളിക്കുന്ന വിധത്തിലാണ് സൈബറിടത്തില്‍ അടക്കം ചില പ്രചരണങ്ങള്‍ വന്നത്. ഈ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുവൈദ്യന്‍മാരും രംഗത്തുവന്നു. തുമ്പ കഴിച്ചാലൊന്നും ആരും മരിക്കില്ലെന്നാണ് നാട്ടുവൈദ്യന്‍മാര്‍ പറയുന്നത്.
ആര്‍ക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന്‍ മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത എന്നു ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും വൈദ്യന്‍മാര്‍ ചോദിക്കുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിലമ്പൂരിലെ വൈദ്യന്‍ ഷൈന്‍ ഭാസ്‌കര്‍ എഴുതിയ കുറിപ്പും ശ്രദ്ധേയാണ്. ആ പോസ്റ്റ ഇങ്ങനെ.
പച്ചിലകള്‍ തോരന്‍ വച്ച് കഴിച്ചാല്‍ മരണം സംഭവിക്കുമോ?
തുമ്പ തോരന്‍ വച്ച് കഴിച്ച് ആലപ്പുഴയില്‍ ഒരു സ്ത്രീ മരിച്ചു എന്നുള്ള വാര്‍ത്തയില്‍ നിന്ന് വന്ന ഒരു ചോദ്യമാണിത്.
തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാന്‍ പോകുന്നില്ല എന്ന് നാട്ടുവൈദ്യം ചെയ്യുന്ന ഏതൊരു വൈദ്യനും, നമ്മുടെ മുത്തശ്ശിമാര്‍ക്കും അറിയാം. മരിച്ചസ്ത്രീ തുമ്പ കഴിച്ചിട്ടാണോ അല്ലാതെ ആണോ മരിച്ചത് എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെടട്ടെ. മരണകാരണം അതല്ല എന്ന പോലീസ് റിപ്പോര്‍ട്ട് കൂടി വന്നിട്ടുണ്ടല്ലോ.
ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്ന കുറച്ചു കാര്യങ്ങളാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.
ആര്‍ക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന്‍ മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത എന്നു ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആയുര്‍വേദവും നാട്ടു വൈദ്യവും ഉള്‍പ്പെടുന്ന plant based മെഡിസിന്‍ ശാഖയേ ഒന്നാകെ അകം പുറം തല്ലാനുള്ള ഒരു ചൂലായി ചിലരിത് മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്നു വേണം കരുതാന്‍.
പാരസെറ്റമോള്‍ സ്ഥിരം കഴിച്ച് കരള്‍ രോഗികള്‍ ആയവരുടെ നാടാണിത് എന്നു കൂടി ഓര്‍ക്കണം. ആന്റിബയോട്ടിക്കുകള്‍ അത്ര നല്ലതല്ല എന്ന് ഇപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലമാണ് എന്നോര്‍ക്കണം. പണ്ടൊക്കെ പാരസെറ്റമോളും ആന്റിബയോട്ടിക്കുമില്ലാത്ത പനി ചികിത്സ ഇല്ലായിരുന്നല്ലോ. ഇതൊക്കെ മൂടി വച്ച് ഒരു പച്ചില കഴിച്ച് മരിച്ചു എന്നുള്ള പ്രചാരണങ്ങള്‍ പച്ചില നീരുകളും സംയോഗങ്ങളും ഉപയോഗിച്ചുള്ള ചികിത്സാ ശാഖകളുടെ നേര്‍ക്കുള്ള വാളോങ്ങലായി കണ്ടാല്‍ മതി. ആളുകളെ ഭയപ്പെടുത്തുക എന്നത് അല്ലാതെ ആരെയും സത്യാവസ്ഥ അറിയിക്കുക എന്നുള്ള ധര്‍മ്മമൊന്നും ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലില്ല.
കുറച്ചു കാര്യങ്ങള്‍ കൂടി വ്യക്തമായി പറഞ്ഞു കൊള്ളട്ടെ, ഇത് സാമാന്യ ജനത്തിനെ പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്‍ വേണ്ടിയാണ്.
ഈ പ്രകൃതി വളരെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. എല്ലാ സൃഷ്ടികളും മനുഷ്യന് അടപടലം കഴിക്കാന്‍ വേണ്ടി ഉണ്ടായതല്ല.
ചിലത് പച്ചയ്ക്ക് കഴിക്കാം, ചിലത് വേവിച്ചു കഴിക്കാം, ചിലത് ശുദ്ധി ചെയ്തു വിഷാശം നീക്കി ഉപയോഗിക്കാം, ചിലത് കഴിക്കാനെ പാടില്ല, ചിലത് അളവ് വളരെ കുറച്ചു മാത്രം കഴിക്കാം.
മരുന്നായി ഉപയോഗിക്കുന്ന ചെടിയല്ലേ, പിന്നെ കഴിച്ചാല്‍ എന്താണ് പ്രശ്‌നമെന്നാവും അടുത്ത ചോദ്യം. മരുന്ന് ഉണ്ടാക്കുന്നവര്‍ അതിന്റെ ശുദ്ധി ക്രമം എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ആരോടെങ്കിലും പറയാറുണ്ടോ. അതല്ലെങ്കില്‍ വിഷ സ്വഭാവത്തെ neutralise ചെയ്യാന്‍ എന്താണ് അതോടൊപ്പം ചേര്‍ക്കുന്നത് എന്ന് പറയാറുണ്ടോ.
മനസ്സിലാക്കേണ്ടത്, ഓരോ ദ്രവ്യത്തിനും അതിന്റെതായ ദ്രവ്യ ഗുണങ്ങളുണ്ട്. അത് ഉപയോഗിക്കേണ്ട രീതികളുണ്ട്.
ഏത് സ്ഥലത്ത് നിന്ന് മരുന്നുകള്‍ ശേഖരിക്കണമെന്നും എവിടെ നിന്നെല്ലാം അത് പാടില്ല എന്നും മരുന്ന് ശേഖരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ആചാര്യന്മാര്‍ എഴുതി വച്ചത് അത് കൃത്യമായി പഠിച്ചു പ്രയോഗിക്കാനാണ്.
അടുത്ത വസ്തുത, തുമ്പ എന്നല്ല, മുക്കുറ്റിയും പൂവാം കുരുന്നിലയും അടക്കമുള്ള, ഉള്ളിലേക്ക് പച്ചയായി പോലും പ്രയോഗിക്കുന്ന പല ചെടികളും രക്തത്തില്‍ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ധവും കുറയ്ക്കുന്നവ കൂടി ആണ്.
എന്നുകരുതി തുമ്പയോ മത്തന്‍, കുമ്പളം തുടങ്ങിയവയുടെ ഇലയോ ഒക്കെ കഴിച്ചെന്നു കരുതി മരണത്തിനു കാരണമാകുന്നവയല്ല. അവയൊക്കെ പോഷകസമ്പുഷ്ടമാണ് താനും.
തുമ്പ നീര് കുട്ടികള്‍ക്ക് കൃമിശല്യം മാറാന്‍ കൊടുക്കാറുണ്ട്. മറ്റു പല അവസ്ഥകളിലും നീരായി തന്നെ പ്രയോഗിക്കാറുമുണ്ട്. ആരും മരിച്ചിട്ടില്ല ഇന്നേ വരെ.
ചീര വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പടെ ഒരുപാട് ഉണ്ടല്ലോ നമുക്ക് കഴിക്കാന്‍ പറ്റിയവ. പത്തിലകള്‍ നമുക്ക് തോരന്‍ വയ്ക്കാമല്ലോ. ശുദ്ധി ചെയ്താല്‍ ചൊറിയണം വരെ കഴിക്കാന്‍ പാകമാണ്.
ഓര്‍മിപ്പിച്ചു എന്നു മാത്രം.
ഇത്തരം കൂടുതല്‍ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഞാന്‍ മുന്നേ വൈദ്യായനം എന്ന പുസ്തകത്തില്‍ വളരെ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. പറ്റുമെങ്കില്‍ ഒന്നു വായിക്കുക.
വന്ദേ ഗുരുപരമ്പരാം
വൈദ്യര്‍ ഷൈന്‍ ഭാസ്‌കര്‍, നിലമ്പൂര്‍
തുമ്പച്ചെടിയല്ല വില്ലനെന്ന് പോലീസ്
അതേസമയം ഇന്ദുവിന്റെ മരണത്തില്‍ തുമ്പപ്പൂവല്ല വില്ലനെന്നാണ് പോലീസ് പറയുന്നത്. രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു. പ്രമേഹം, ഹൃദ്രോഹം, കിഡ്നി തകരാര്‍ തുടങ്ങിയവ ഉള്ളവര്‍ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മരണത്തിന് കാരണമായി എന്നതിന് സ്ഥിരീകരണമില്ല.
വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ നിന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു.
ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുമ്പ തോരന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആര്‍. കഴിഞ്ഞ മെയ് മാസത്തില്‍ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാല്‍ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.