- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസും ബോട്ടും മെട്രോയും എന്നീ ഗതാഗതസംവിധാനങ്ങള്‍ ഒന്നിക്കുന്ന ട്രാവല്‍ ഹബ്ബ്; ഇന്ഫേപാര്ക്കിന് അകത്ത് സ്വന്തമായി ഒരു സ്റ്റേഷന്‍: ക്യാംപസിനകത്ത് മെട്രോ സ്റ്റേഷന്‍ വരുന്ന രാജ്യത്തെ തന്നെ ആദ്യത്തെ ഐടി കമ്പിനി: ഇന്‍ഫോപാര്‍ക്കിനെ ഒരു 'മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട് ഹബ്ബാക്കി മാറ്റാന്‍ ഒരുങ്ങി അധികൃതര്‍
കൊച്ചി: കൊച്ചി മെട്രേയുടെ രണ്ടാം ഘട്ട നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട് പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ ഒന്നാണ് ഇന്‍ഫോപാര്‍ക്ക്. എറണാകുളം സെന്ററില്‍ വന്ന് ഇറങ്ങുന്ന ആളുകള്‍ക്ക് ഇന്‍ഫോപാര്‍ക്കിലേക്ക് എത്തണമെങ്കില്‍ ബസ് മാത്രമാണ് ആശ്രയം. പോരാത്തതിന് പീക്ക് സമയങ്ങളില്‍ വഴിയില്‍ ബേ്‌ളാക്കും ആയിരിക്കും. അതുകൊണ്ട് തന്നെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള മെട്രോ സര്‍വീസിനായി കാത്തിരിക്കുകയാണ്.
കൊച്ചി ഇന്‍ഫോപാര്‍ക്കിനെ വിവിധ ഗതാഗതമാര്‍ഗങ്ങള്‍ സംഗമിക്കുന്ന ട്രാവല്‍ ഹബ്ബാക്കി മാറ്റാന്‍ കൂടിയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക്. വാട്ടര്‍മെട്രോ കൂടി എത്തിയാല്‍ ബസ്, ട്രെയന്‍, ബോട്ട് എന്നിങ്ങനെയുള്ള ഗതാഗതസംവിധാനങ്ങള്‍ സ്വന്തമായുള്ള ഐടിപാര്‍ക്ക് എന്ന് പ്രത്യേകത ഇന്‍ഫോപാര്‍ക്കിന് സ്വന്തമാകും. മാത്രമല്ല രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഫോപാര്‍ക്കിന് സ്വന്തമായൊരു മെട്രേ സ്റ്റേഷന്‍ കൂടി ലഭിക്കും. ഇന്‍ഫോപാര്‍ക്കിന് അകത്തായിരിക്കും ഈ സ്റ്റേഷന്‍ വരുന്നത്.
രാജ്യത്തെ മറ്റു പല ഐ.ടി.പാര്‍ക്കുകളോടുചേര്‍ന്നും മെട്രോ സൗകര്യം ലഭ്യമാണ്. എന്നാല്‍ മെട്രോ കാംപസിനകത്തുകൂടി കടന്നുപോകുന്നുവെന്നത് ഇന്‍ഫോപാര്‍ക്കിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണെന്ന് ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊപ്പം ഭാവിയില്‍ വാട്ടര്‍ മെട്രോ കൂടി ചേരുമ്പോള്‍ ഇന്‍ഫോപാര്‍ക്ക് ഒരു 'മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട് ഹബ്ബ്' തന്നെയാകും.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് സ്മാര്‍ട്ട്സിറ്റി വരെയുള്ള രണ്ടാംഘട്ടത്തിന്റെ ഭാഗമാണ് ഇന്‍ഫോപാര്‍ക്കിനകത്തെ മെട്രോ സ്റ്റേഷന്‍. ഇവിടെ നിര്‍മാണമിപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. 2026-ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്‍ഫോപാര്‍ക്കിന് സമീപത്തായി സ്മാര്‍ട്ട്സിറ്റിയോടു ചേര്‍ന്നും ഒരു മെട്രോ സ്റ്റേഷനുണ്ട്.
ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിട്ട് വാട്ടര്‍മെട്രോയ്ക്കായി നേരത്തേ പദ്ധതി തയ്യാറാക്കിയതാണ്. എന്നാല്‍ നിര്‍മാണം ഇതുവരെ തുടങ്ങാനായിട്ടില്ല. ഈ റൂട്ടിലുള്ള കോഴിച്ചിറ ബണ്ട് മാറ്റേണ്ടിവരുമെന്നതിനാല്‍ പദ്ധതിക്കെതിരേ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ പദ്ധതി ഉപേക്ഷിച്ചതാണ്. ഐ.ടി. മേഖലയില്‍ നിന്ന് ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വീണ്ടും നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ ഇനിയും വേഗത്തിലായിട്ടില്ല.
വൈറ്റില മൊബിലിറ്റി ഹബ്ബില്‍നിന്ന് കാക്കനാട് ചിറ്റേത്തുകരയിലേക്കുള്ള സര്‍വീസ് ഇന്‍ഫോപാര്‍ക്കിലേക്ക് കൂടി നീട്ടുന്നതിനാണ് പദ്ധതി. നിലവില്‍ ഇന്‍ഫോപാര്‍ക്കിലേക്ക് കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസുമെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. ഇതിനൊപ്പം മെട്രോയും വാട്ടര്‍ മെട്രോയുമെല്ലാം എത്തുന്നത് കാക്കനാട് മേഖലയിലേക്കുള്ള ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരാണ് ഇന്‍ഫോപാര്‍ക്കിലുള്ളത്. നിലവിലെ നിര്‍മാണങ്ങള്‍കൂടി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം പിന്നെയും വര്‍ധിക്കും.
ഇന്‍ഫോപാര്‍ക്ക് കാംപസിന് പുറത്താണ് ബസ് സ്റ്റോപ്പ്. ഇവിടെനിന്ന് കാംപസിനകത്തേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനായി ഒരു ബഗ്ഗി ഇന്‍ഫോപാര്‍ക്കിലുണ്ട്. മെട്രോ യാഥാര്‍ഥ്യമാകുമ്പോള്‍ മെട്രോ സ്റ്റേഷനില്‍നിന്ന് ഐ.ടി. കാംപസുകളിലേക്കും ബഗ്ഗി സര്‍വീസിന് പദ്ധതിയുണ്ട്. ഇതിനായി കൂടുതല്‍ ബഗ്ഗി വാങ്ങും.
രണ്ടാംഘട്ടം മെട്രോ സ്റ്റേഷനുകള്‍ ഇവ പാലാരിവട്ടം ജങ്ഷന്‍, ആലിന്‍ചുവട,് ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി.