- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനിച്ചെന്ന് കരുതിയ യുദ്ധങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുമോ? നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷവും ആസന്നം; നോസ്ട്രഡാമസിന്റെ ഞെട്ടിക്കുന്ന പ്രവചനം വിരല്‍ചൂണ്ടുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക്; പടിഞ്ഞാറിന്റെ 'നിശബ്ദ' പതനമെന്ന് സൂചിപ്പിച്ചു പ്രവാചകന്
അവസാനിച്ചെന്ന് കരുതിയ യുദ്ധങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുമോ?
ന്യൂയോര്‍ക്ക്: 2025 അവസാനിക്കുമ്പോള്‍ ഇപ്പോള്‍ പലരും ഗൗരവതരമായി ചിന്തിക്കുന്നത് പ്രവാചകനായ നോസ്ട്രാഡമസിന്റെ വാക്കുകളാണ്. ഈ വര്‍ഷം അവസാനത്തോടെ സംഭവിക്കാന്‍ സാധ്യതയുള്ളതായി നോസ്ട്രാഡാമസ് പറഞ്ഞ പല കാര്യങ്ങളും അത്ര ശുഭകരമല്ല എന്നാണ് കരുതപ്പെടുന്നത്. പ്രവചനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം യുദ്ധഭീതിയാണ്. നോസ്ട്രഡാമസിന്റെ വാക്കുകള്‍ വിലയിരുത്തിയ പലരും ചൂണ്ടിക്കാട്ടുന്നത് ഒരു മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യതയിലേക്കാണ്.
അറ്റ്ലാന്റിക് കൗണ്‍സിലിന്റെയും മറ്റ് പ്രമുഖ സംഘടനകളുടേയും സര്‍വ്വേകള്‍ പ്രകാരം 2026 ആകുമ്പോഴേക്കും വലിയ ആഗോള സംഘര്‍ഷത്തിനുള്ള സാധ്യത 30 ശതമാനം വരെ കണക്കാക്കപ്പെടുന്നു. തായ്വാന്‍ കടലിടുക്കില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനയുമായുള്ള പ്രശ്നങ്ങള്‍, ഉക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം എന്നിവ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നോസ്ട്രഡാമസ് എഴുതിയത് നക്ഷത്രങ്ങള്‍ക്കിടയില്‍ ചൊവ്വ തന്റെ മാര്‍ഗ്ഗത്തിലൂടെ ഭരിക്കുമ്പോള്‍, വിശുദ്ധസ്ഥലത്ത് മനുഷ്യരക്തം തളിക്കും എന്നാണ്. 'കിഴക്കന്‍ വശങ്ങളില്‍ നിന്ന് മൂന്ന് തീകള്‍ ഉയരുകയും പടിഞ്ഞാറിന് നിശബ്ദതമായി അതിന്റെ പ്രകാശം നഷ്ടപ്പെടും എന്നും അദ്ദേഹം പ്രവചിക്കുന്നു. ഈ വരികള്‍ കിഴക്കന്‍ മേഖലയിലെ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതേസമയം പടിഞ്ഞാറ് നിശബ്ദതയില്‍ അതിന്റെ പ്രകാശം നഷ്ടപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിലും സ്ഥിരതയിലും ഇടിവുണ്ടാകും എന്നുമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നോസ്ട്രാഡാമസ് പുതിയ യുദ്ധങ്ങള്‍, പ്ലേഗ്, ആകാശത്ത് നിന്ന് വീഴുന്ന ഒരു കോസ്മിക് അഗ്നിഗോളം എന്നിവയും മുന്‍കൂട്ടി പറഞ്ഞിരുന്നു. ചിലര്‍ വിശ്വസിക്കുന്നത് ഇത് ഒരു ഛിന്നഗ്രഹമോ അണുബോംബോ ആകാം എന്നാണ്.
യുദ്ധത്തെയും ആക്രമണത്തെയും പ്രതീകമായ ചൊവ്വ, അക്രമം ആധിപത്യം പുലര്‍ത്തുന്ന ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു.
അതേസമയം മനുഷ്യ രക്തം വിശുദ്ധസ്ഥലത്ത് തളിക്കും' എന്നത് പവിത്രമായതോ സംരക്ഷിതമോ ആയ സ്ഥലങ്ങളില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിന്റെ സൂചനയാണ്. കിഴക്ക് നിന്ന് ഉയരുന്ന 'മൂന്ന് തീകള്‍' പലപ്പോഴും സംഘര്‍ഷങ്ങളായോ ഏഷ്യയിലെ ശക്തമായ രാഷ്ട്രങ്ങളുടെ ആവിര്‍ഭാവമായോ വ്യാഖ്യാനിക്കപ്പെടുന്നു, അതേസമയം പടിഞ്ഞാറിന്റെ മങ്ങിയ പ്രകാശം ദുര്‍ബലമാകുന്ന സ്വാധീനത്തെയോ ശക്തിയെയോ സൂചിപ്പിക്കുന്നു.
നോസ്ട്രഡാമസ് ഒരു ഫ്രഞ്ച് വൈദ്യനും ജ്യോതിഷിയും ദാര്‍ശനികനുമായിരുന്നു. പ്ലേഗ് ബാധിതരെ ചികിത്സിക്കുന്നതില്‍ വൈദഗ്ധ്യം നേടിയത് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട്, ജ്യോതിഷം, പ്രവചനങ്ങള്‍ എന്നിവയിലൂടെ അദ്ദേഹം ലോകപ്രശസ്തനായി. യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, സാമൂഹിക മാറ്റങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നിഗൂഢവും സാങ്കല്‍പ്പികവുമായ ശൈലിയില്‍ അദ്ദേഹം എഴുതിയ ലെസ് പ്രോഫെറ്റീസ് ഇന്നും ഏറെ ശ്രദ്ധേയമാണ്.
അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം, ഫ്രഞ്ച് വിപ്ലവം, ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങള്‍ 'പ്രവചിച്ച'തിന് നോസ്ട്രഡാമസിനെ പലപ്പോഴും പരാമര്‍ശിക്കാറുണ്ട്. ഒരു യുദ്ധം അവസാനിക്കുമ്പോള്‍, ഇംഗ്ലണ്ടില്‍ മറ്റൊന്ന് പൊട്ടിപ്പുറപ്പെടാമെന്നും, അതോടൊപ്പം ഒരു മാരകമായ പ്ലേഗും ഉണ്ടാകാമെന്നും നോസ്ട്രഡാമസ് മുന്‍കൂട്ടി പ്രവചിച്ചിരുന്നു.