- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ എ.ഐ സഹായം തേടി മെറ്റ; പ്രായം കൂട്ടി അക്കൗണ്ട് തുടങ്ങുന്നതും പിടികൂടാന്‍ ശ്രമം
കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു
ന്യൂയോര്‍ക്ക്: കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കര്‍ശനമാക്കാന്‍ ഒരുങ്ങി മെറ്റ. പതിനെട്ടു വയസിന് താഴെയുളളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഇതിനായി മെറ്റ എ.ഐയുടെ സഹായം തേടിയിരിക്കുകയാണ്. ചിലര്‍ സ്വന്തം ജനനതീയതി തെറ്റായി നല്‍കി പതിനെട്ടു വയസിന് മുകളിലാണ് പ്രായം എന്ന് കാട്ടി തട്ടിപ്പ് നടത്തിയതും കണ്ടെത്താന്‍ ഇതിന് കഴിയും എന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്ച മുതല്‍ ഈ സാങ്കേതിക സംവിധാനം നിലവില്‍ വന്നു എന്നാണ് പുറത്തു വരുന്ന വിവരം. സ്വന്തം പ്രായത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ കൗമാരക്കാരെ തിരിച്ചറിയാന്‍ ഇത് സഹായമാകും എന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്.
ഒരു ഉപഭോക്താവ് അവരുടെ പ്രായം 18 വയസ്സോ അതില്‍ കൂടുതലോ ആണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അവരുടെ ഫോട്ടോകളിലെ സവിശേഷതകള്‍ കണ്ടെത്തുന്നതിലൂടെ എ.ഐയ്ക്ക് ഇത് നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയും. എ.ഐ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കണ്ടെത്തിയാല്‍ അവരെ 'ടീന്‍ അക്കൗണ്ടില്‍ ഓട്ടോമാറ്റിക്കായി ചേര്‍ക്കും. ഇത് ഇന്‍സ്റ്റാഗ്രാമിന്റെ പ്രായത്തിന് അനുയോജ്യമായ ആപ്പിന്റെ പതിപ്പാണ്.
പല കൗമാരക്കാരും ഈ നിയന്ത്രണത്തെ അനാവശ്യ ഇടപെടലായി കരുതുമെങ്കിലും അത് അവരുടെ സ്വന്തം നന്മയ്ക്ക് വേണ്ടിയാണ് എന്നതാണ് വാസ്തവം. കുട്ടികളെ പീഡോഫൈലുകള്‍, തട്ടിപ്പുകാര്‍ എന്നിവയില്‍ നിന്നും മറ്റും കൂടുതല്‍ സംരക്ഷിക്കുന്ന ഒരു സുരക്ഷിത സ്ഥലമാക്കി മാറ്റുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണ് ഇന്‍സ്റ്റാഗ്രാമിന്റെ സാങ്കേതികവിദ്യ. ഓണ്‍ലൈനില്‍ ആളുകളുടെ പ്രായം മനസ്സിലാക്കുന്നത് ഒരു വെല്ലുവിളിയാണ് എന്നാണ് ഇന്‍സ്റ്റാഗ്രാം ജീവനക്കാര്‍ പറയുന്നത്. കൗമാരക്കാര്‍ പ്രായത്തിന് അനുയോജ്യമായ ഓണ്‍ലൈന്‍ അനുഭവങ്ങളില്‍ ഉള്‍പ്പെട്ടതായി ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ദൗത്യം എന്നും അവര്‍ വ്യക്തമാക്കി.
അക്കൗണ്ട് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന് ഇന്‍സ്റ്റാഗ്രാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് സൈന്‍-അപ്പ് ചെയ്യുമ്പോള്‍ ജനനത്തീയതി അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 13 നും 17 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കളെ ടീന്‍ അക്കൗണ്ടുകള്‍' എന്ന ആപ്പിന്റെ ഒരു പ്രത്യേക പതിപ്പിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത് വളരെ സ്വകാര്യമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗമാരക്കാര്‍ക്ക് അവര്‍ ഇതിനകം ഫോളോ ചെയ്യുന്ന ആളുകളില്‍ നിന്ന് മാത്രമേ സന്ദേശങ്ങള്‍ ലഭിക്കൂ. ഇത് അപകടസാധ്യതകള്‍ കുറയ്ക്കുന്നു.
കൂടാതെ ടീന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച്, മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടി ആര്‍ക്കാണ് സന്ദേശം അയയ്ക്കുന്നതെന്ന് നിരീക്ഷിക്കാനും ആപ്പ് ഉപയോഗത്തിനുള്ള സമയ പരിധികള്‍ നിശ്ചയിക്കാനും ചില സമയങ്ങളില്‍ ആക്‌സസ് തടയാനും കഴിയും.അമേരിക്കയില്‍ 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഇന്‍സ്റ്റാഗ്രാം ഇതിനകം തന്നെ എ.ഐ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്ക് മെസഞ്ചറിലും അപരിചിതരില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് 18 വയസ്സിന് താഴെയുള്ള കൗമാരക്കാരെ വിലക്കിയിരുന്നു.