- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍ ട്രോഫിയുടെ ആവേശത്തില്‍ നിന്നും ഇനി ക്രിക്കറ്റ് പൂരത്തിലേക്ക്; ഐപിഎല്‍ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം; ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗില്‍ അണിനിരക്കാന്‍ യുവതാരങ്ങളും വമ്പന്മാരും; മെഗാ താരലേലത്തില്‍ കരുത്തുകൂട്ടി പത്ത് ടീമുകളും: ഉദ്ഘാടന മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍
ന്യൂഡല്‍ഹി: അന്തര്‍ദേശീയ ക്രിക്കറ്റില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശം തീര്‍ന്നതോടെ, താരങ്ങള്‍ ഇനി ഐപിഎല്‍ പോരാട്ടത്തിനൊരുങ്ങുന്നു. ഒരേ ടീമിനായി കളിച്ച താരങ്ങള്‍ ഇപ്പോള്‍ മറ്റ് പല ടീമുളിലേക്കും പോയി. ഇംഗ്ലണ്ടും, ഓസ്ട്രേലിയയും, ന്യൂസീലന്‍ഡുമെല്ലാമുള്ള താരങ്ങള്‍ ഇനി ഇന്ത്യന്‍ താരങ്ങളോടൊപ്പം കൈകോര്‍ക്കും. ചില ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കും. പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗില്‍ ഇനി ഒരിക്കല്‍ കൂടി പുതിയ താരങ്ങളും പഴയ വമ്പന്മാരും തിളങ്ങാനൊരുങ്ങുകയാണ്. വേദി ഒരുങ്ങി, പോരാട്ടം കടുപ്പമാകും! ????
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇക്കുറി കപ്പടിക്കുമെന്ന വീറോടും വാശിയോടു കൂടിയാണ് ബാഗ്‌ളൂര്‍ കളത്തിലിറങ്ങുന്നത്. ഐപിഎല്‍ മത്സരത്തിനായി താരങ്ങള്‍ക്ക് അവരുടെ ടീമിന്റെ ക്യാമ്പിലേക്ക് എത്തിച്ചേരണ്ടതുണ്ട്. പലരും ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്.
ഇക്കുറി ആര് ജയിക്കും എന്നത് മുന്‍കൂട്ടി പ്രഡിക്റ്റ് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം എല്ലാം ടീമുകളിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്. മെഗാ താരലേലത്തില്‍ ചില ടീമുകള്‍ അവരുടെ മികച്ചതിനെ നിലനിര്‍ത്തിയപ്പോള്‍ ചില താരങ്ങളെ വിട്ടുകളഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ ടീമുകളും ഇക്കുറി തുല്യ ശക്തിക്കള്‍ തന്നെ എന്ന് വേണം കരുതാന്‍. 27 കോടിരൂപയ്ക്ക് ഋഷഭ് പന്തിനെ വാങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റെക്കോഡിട്ടു. 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്‌സ് വാങ്ങി. ലഖ്‌നൗ, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ ടീമുകളുടെ നായകന്മാരും മാറും.
2008 ല്‍ ഐപിഎല്‍ ആദ്യമായി തുടങ്ങിയപ്പോള്‍ എട്ട് ടീമായിരുന്നു ആദ്യം. പിന്നീട് അത് 10 ടീമുകളായി. ബിസിനസ്സുകാര്‍, സിനിമ താരങ്ങള്‍ എന്നിവരാണ് ടീമിന്റെ ഉടമസ്ഥര്‍. എട്ട് ടീമിലും മിടുക്കരായ നായകന്‍മാര്‍. എട്ട് ടീമുകളെയും അവരുടെ ക്യാപ്റ്റന്‍മാരെയും നോക്കാം.
മുംബൈ ഇന്ത്യന്‍സ്: വര്‍ഷങ്ങളായി ടീമിനെ നയിച്ചിരുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ നായക സ്ഥാനം ഹര്‍ദിക് പാണ്ട്യക്ക് നല്‍കി. ഇതോടെ വലിയ വിവാദമാണ് ഉണ്ടായത്. ഹര്‍ദിക്കിനെതിരെ വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ആ വര്‍ഷം ടീം സൂപ്പര്‍ എട്ടില്‍ പോലും കയറനാകാതെ പുറത്താകുകയും ചെയ്തു. ഇക്കുറിയും ക്യാപ്റ്റന്‍ ഹര്‍ദിക് തന്നെയാണ്. എന്നാല്‍ ബുംറ ബോള്‍ട്ട് തുടങ്ങിയ കിടിലന്‍ ബൗളേഴ്‌സ് ഉള്ളപ്പോള്‍ എന്തുകൊണ്ടും കപ്പ് നേടാന്‍ യോഗ്യത ഉള്ള ടീമാണ് മുംബൈ.
ചെന്നെ സൂപ്പര്‍ കിങ്‌സ്: ക്യാപ്റ്റന്‍ കൂള്‍ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ റിതുരാജ് ഗെയ്ക്വാദാണ് ക്യാപ്റ്റനായി വന്നത്. കഴിഞ്ഞ വര്‍ഷം സെമി വരെ എത്തിയെങ്കിലും ബാംഗ്‌ളൂരിനോട് തോറ്റ് പുറത്തായി.
സണ്‍റൈസേഴ്‌സ് ഹൈദരബാദ്: പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ വലിയ മാച്ചാണ് അവര്‍ കഴിഞ്ഞ വര്‍ഷം കാഴ്ചവെച്ചത്. കപ്പടിക്കും എന്ന് തോന്നിയെങ്കിലും സെമിയില്‍ പുറത്തായി.
രാജസ്ഥാന്‍ റോയല്‍സ്: ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഐപിഎല്‍ തുടങ്ങിയ വര്‍ഷം കപ്പടിച്ച ടീമാണ് രാജസ്ഥാന്‍. എന്തുകൊണ്ടും വിജയിക്കാനുള്ള കരുത്തുള്ള ടീം. പല കുറി ഫൈനലില്‍ എത്തിയെങ്കിലും രണ്ടാം സ്ഥാനക്കാരായി മാറി.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍. വളരെയധികം ഇംപക്ട് പ്ലേയേഴ്‌സ് ഉള്ള ടീം. ഈ വര്‍ഷം കപ്പടിക്കാന്‍ സാധ്യതയുള്ള ടീം.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍: രജത് പാട്ടിദാര്‍ ക്യാപ്റ്റന്‍. വിരാട് കോഹ് ലി ക്യാപ്റ്റനായി തിരികെ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ക്യാപ്റ്റനായി തിരഞ്ഞെടുത്ത് രജിത്തിനെയാണ്. 18 സീസണ്‍ ആയിട്ടും ഇത്ര വലിയ ടീമായിട്ടും ഒരു കപ്പ് പോലും നേടാന്‍ ആയിട്ടില്ല എന്നതാണ് ടീമിന്റെ പോരായ്മ. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയെങ്കിലും കൊല്‍ക്കത്ത അവരുടെ മോഹത്തിന് ഫുള്‍സ്റ്റോപ്പിട്ട് കപ്പ് തൂക്കി. ഇക്കുറി മികച്ച ടീമായി ഇറങ്ങുന്ന ടീം കപ്പ് അടിക്കും എന്ന് പ്രതീക്ഷിക്കാം.
കൊല്‍ക്കത്ത് ക്‌നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം കപ്പ് നേടി തന്ന ശ്രേയസ് അയ്യരെ ഇക്കുറി ലേലത്തിന് വച്ചിരുന്നു. അജിങ്ക്യയെ ടീമില്‍ എടുക്കുകയാണ് ചെയ്തത്. ഇക്കുറിയും കപ്പടിക്കാന്‍ സാധ്യതയുള്ള ടീം.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ധര്‍മശാല, ഹൈദരാബാദ്, ഗുവാഹാട്ടി, ജയ്പുര്‍, ലഖ്‌നൗ, മുല്ലന്‍പുര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍. ഫൈനല്‍ മേയ് 25-ന് കൊല്‍ക്കത്തയില്‍.