തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സ്ഥാനക്കയറ്റത്തോടെ അഴിച്ചുപണി. കേരള കേഡറിലെ 2008 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ പുട്ട വിമലാദിത്യ, എസ്. അജീത ബീഗം, ആര്‍. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുല്‍ ആര്‍. നായര്‍ എന്നിവര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിഐജി, വിജിലന്‍സ് , കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ (DIG റാങ്ക്), തിരുവനന്തപുരം സറ്റി പോലീസ് കമ്മീഷണര്‍ (DIG റാങ്ക്) എന്നിങ്ങനെ ഒരു വര്‍ഷക്കാലയളവിലേക്ക് മൂന്ന് എക്‌സ്-കേഡര്‍ തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു.

സ്ഥാനക്കയറ്റം ലഭിച്ചവര്‍:

പുട്ട വിമലാദിത്യ, എസ്. അജീത ബീഗം, ആര്‍. നിശാന്തിനി, എസ്. സതീഷ് ബിനോ എന്നിവര്‍ക്ക് പുറമെ രാഹുല്‍ ആര്‍. നായര്‍ക്ക് പ്രൊഫോര്‍മ അടിസ്ഥാനത്തിലും സ്ഥാനക്കയറ്റം നല്‍കി.

എസ്. അജീത ബീഗം: പുതുതായി രൂപീകരിച്ച ഇക്കണോമിക് ഒഫന്‍സ് വിംഗ് ഐജിയായി നിയമിച്ചു. ഐജി ക്രൈംസ്-I, സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് എന്നിവയുടെ അധിക ചുമതലയും ഇവര്‍ വഹിക്കും.

ആര്‍. നിശാന്തിനി: പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു.

പുട്ട വിമലാദിത്യ: ഇന്റേണല്‍ സെക്യൂരിറ്റി ഐജിയായി നിയമിച്ചു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (ATS) ഡിഐജിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും.

എസ്. സതീഷ് ബിനോ: പുതുതായി സൃഷ്ടിച്ച ആംഡ് പോലീസ് ബറ്റാലിയന്‍ ഐജി തസ്തികയില്‍ നിയമിച്ചു.

മറ്റുനിയമനങ്ങള്‍

ജി. സ്പര്‍ജന്‍ കുമാര്‍: ഐജി സൗത്ത് സോണായി നിയമിച്ചു.

എസ്. ശ്യാം സുന്ദര്‍: ഐജി ഇന്റലിജന്‍സായി നിയമിച്ചു. ഇദ്ദേഹത്തിന് കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡിയുടെ അധിക ചുമതലയുമുണ്ടാകും.


ഡിഐജിമാരായി സ്ഥാനക്കയറ്റം

കേരള കേഡറിലെ 2012 ബാച്ച് ഐപിഎസ് (IPS) ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (DIG) ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ ഉത്തരവില്‍ സ്ഥാനക്കയറ്റത്തിന് പുറമെ പ്രധാനപ്പെട്ട പല സ്ഥലംമാറ്റങ്ങളും ഉള്‍പ്പെടുന്നു.

ഡിഐജിമാരായി സ്ഥാനക്കയറ്റം ലഭിച്ചവര്‍

ശിവവിക്രം ജി. ഐപിഎസ് (പ്രൊഫോര്‍മ അടിസ്ഥാനത്തില്‍)

ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഐപിഎസ്

ജെ. ഹിമേന്ദ്രനാഥ് ഐപിഎസ്

പുതിയ തസ്തികകള്‍

സ്ഥാനക്കയറ്റത്തെത്തുടര്‍ന്ന് ഒരു വര്‍ഷക്കാലയളവിലേക്ക് താഴെ പറയുന്ന മൂന്ന് എക്‌സ്-കേഡര്‍ തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു:

ഡിഐജി, വിജിലന്‍സ്

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ (DIG റാങ്ക്)

തിരുവനന്തപുരം സറ്റി പോലീസ് കമ്മീഷണര്‍ (DIG റാങ്ക്)

പ്രധാന നിയമനങ്ങളും സ്ഥലംമാറ്റങ്ങളും

തോംസണ്‍ ജോസ് ഐപിഎസ്: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഇദ്ദേഹത്തെ ഡിഐജി വിജിലന്‍സായി നിയമിച്ചു.

ഹരിശങ്കര്‍ ഐപിഎസ്: തൃശൂര്‍ റേഞ്ച് ഡിഐജി സ്ഥാനത്ത് നിന്ന് മാറ്റി കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.

കാര്‍ത്തിക് കെ. ഐപിഎസ്: വിജിലന്‍സ് ഡിഐജി സ്ഥാനത്ത് നിന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി മാറ്റി നിയമിച്ചു.

ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഐപിഎസ്: സ്ഥാനക്കയറ്റത്തിന് ശേഷം തൃശൂര്‍ റേഞ്ച് ഡിഐജി ആയി നിയമിച്ചു.

ജെ. ഹിമേന്ദ്രനാഥ് ഐപിഎസ്: സ്ഥാനക്കയറ്റത്തിന് ശേഷം തിരുവനന്തപുരം റേഞ്ച് ഡിഐജി ആയി നിയമിച്ചു.