ടെല്‍ അവീവ്: ലോകം മുഴുവനും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ. ഇന്നലെ ഇറാൻ നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രായേൽ ഞെട്ടിയത് മാത്രമല്ല. നിരവധി നാശനഷ്ടങ്ങളും ഈ ആക്രമണത്തിൽ ഉണ്ടായിട്ടുണ്ട്. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.

ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഏകദേശം 180 ഓളം മിസൈലുകൾ ആണ് ഇസ്രായേൽ മണ്ണിലേക്ക് കുതിച്ചെത്തിയത്. ആക്രമണം നടന്ന ഉടനെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഇസ്രായേലിലെ മലയാളികള്‍ മാറിയിട്ടുണ്ട്. നിരവധി നാശനഷ്ടങ്ങൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇരു രാജ്യങ്ങൾക്കും നടുവിലുള്ള ജോര്‍ദാനിലും മിസൈല്‍ ആക്രമണം നടന്നതായും മലയാളികള്‍ പറയുന്നു. മിസൈൽ വർഷിക്കുന്നതിന്റെ നിരവധി ഭീകര ദൃശ്യങ്ങളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ, ഇറാൻ വർഷിച്ച മിസൈലുകളിലൊന്ന് പതിച്ചത് മൊസാദ് ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ, പിന്നാലെ വൻ ഗർത്തവും രൂപപ്പെട്ടു.

മൊസാദ് ആസ്ഥാനത്തിന് അടുത്തുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്നും ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

ഒരു പാർക്കിംഗ് സ്ഥലമെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്താണ് 50 അടി വീതിയിൽ ഗർത്തം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൊണ്ട് നിറയുകയും. അടുത്തായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ മണ്ണിൽ മൂടി പോവുകയും ചെയ്തു. വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതോടെ ഒരു കോടിയോളം പേർ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടുകയും ചെയ്തു.

അതുപ്പോലെ തന്നെ ദുബായിലേക്കുള്ള വിമാനത്തിനുള്ളിൽ നിന്നും ഒരു യാത്രക്കാരി പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇറാന്‍ ഇസ്രയേലിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ടെല്‍ അവീവിനെയും ജറുസലേമിനേയും ലക്ഷ്യം വെച്ച് ഇറാന്‍ തൊടുത്തുവിട്ട 180 മിസൈലുകളുടെ ആഘാതം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.



ഇന്നലെ നടന്ന ആക്രമണത്തിൽ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീന്‍കാരനും രണ്ട് ഇസ്രയേലികളും കൊല്ലപ്പെട്ടതായും വിവരങ്ങൾ ഉണ്ട്. ലെബനനില്‍ ഇസ്രയേല്‍ കര ആക്രമണം തുടങ്ങിയതിനുപിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ഇപ്പോൾ നടത്തിയിരിക്കുന്നത്.

അതേസമയം നെതന്യാഹു ഇറാന് മുന്നറിയിപ്പ് ആയിട്ട് എത്തിയിട്ടുണ്ട്. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വലിയ തെറ്റ് ചെയ്‌തെന്നും ചെയ്തതെന്നും കനത്ത വില നല്‍കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

181-ഓളം മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനുനേരെ പ്രയോഗിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പക്ഷെ തൊടുത്തിവിട്ട ഭൂരിഭാഗം മിസൈലുകളും തങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകർത്തതായും ഇസ്രയേല്‍ അവകാശപ്പെടുന്നു.