- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രായേലി പുരുഷന്മാരെയും ലൈംഗികമായി പീഡിപ്പിച്ചു; ലൈംഗിക പീഡനം തുടര്ക്കഥയായപ്പാള് മതനിഷിദ്ധമല്ലേ എന്നു ചോദിച്ചു; ഇതോടെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മറക്കാന്‍ ആഗ്രഹിക്കുന്ന ആ കൊടുംക്രൂരത ഇങ്ങനെ
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രായേലി പുരുഷന്മാരെയും ലൈംഗികമായി പീഡിപ്പിച്ചു
ടെല്‍അവീവ്: ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയവരില്‍ പുരുഷന്‍മാരേയും ലൈംഗിക പീഡനത്തിന് വിധേയരാക്കി എന്ന വാര്‍ത്തകള്‍ ഈയിടെയാണ് പുറത്തു വന്നത്. ആദ്യഘട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ഗാസയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട രണ്ടാമത്തെ പുരുഷ ഇസ്രായേലി ബന്ദിയും ഭീകരര്‍ തന്നെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന വിവരം പുറത്തു വിടുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചത് എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
2023 ഒക്ടോബര്‍ 7 ന് നോവ സംഗീതമേളയില്‍ നിന്ന് 24 കാരനായ ഗൈ ഗില്‍ബോവ- ദലാല്‍ എന്ന ഈ വ്യക്തിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഹമാസിന്റെ ഒരു തുരങ്കത്തിലേക്കാണ് ഇയാളെ കൊണ്ട് പോയത്. അവിടെ ദലാലിനെ ഭീകരര്‍ പൂട്ടിയിടുകയായിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ ഒരിക്കലും കഴിയാത്ത സ്ഥലത്താണ് തന്നെ ബന്ദിയാക്കി പാര്‍പ്പിച്ചത് എന്നാണ് ദലാല്‍ വളിപ്പെടുത്തിയത്.
പിന്നീട് ഭീകരര്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രധാനിയായ ഒരു ഭീകരന്‍ തന്നോട് കുളിക്കാന്‍ ആവശ്യപ്പെട്ടതായി ദലാല്‍ പറഞ്ഞു. കുളിച്ചു കഴിഞ്ഞപ്പോള്‍, തന്നെ കുളിമുറിയില്‍ നിന്ന് വലിച്ചിഴച്ചു. തന്റെ വസ്ത്രങ്ങള്‍ തിരികെ ധരിക്കാന്‍ അയാള്‍ അനുവദിച്ചില്ല എന്നും ദലാല്‍ പറയുന്നു. തുടര്‍ന്ന് അയാള്‍ ദലാലിനെ ഒരു ചാരുകസേരയിലേക്ക് തള്ള്ിയിട്ടതിന്ന ശേഷം ശരീരത്തില്‍ തഴുതാന്‍ തുടങ്ങി. അയാളോട് നിങ്ങള്‍ ചെയ്യുന്ന ഇക്കാര്യം ഇസ്ലാമില്‍ നിഷിദ്ധമല്ലേ എന്ന് ചോദിച്ചു. പെട്ടെന്ന് അയാള്‍ തന്റെ തലയില്‍ ഒരു റൈഫിളും കഴുത്തില്‍ ഒരു കത്തിയും പിടിച്ചു എന്നിട്ട് ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് ദലാല്‍ പറയുന്നത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുഎസ് മധ്യസ്ഥതയിലുള്ള സമാധാന കരാറിന്റെ ഭാഗമായി ഒക്ടോബര്‍ 12 ന് അദ്ദേഹത്തെ വിട്ടയച്ചു. ഗാസയില്‍ ആയിരിക്കുമ്പോള്‍, അദ്ദേഹത്തിന് നിരവധി തവണ അണുബാധകള്‍ ഉണ്ടായിരുന്നുവെന്നും ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടുവെന്നും ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടായെന്നും അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തി. മോചിതനായ ശേഷം, തനിക്ക് സംഭവിച്ചത് മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് അദ്ദേഹം മാനസികരോഗ ചികിത്സക്ക് വിധേയനാണെന്നും ദലാലിന്റെ പിതാവ് വെളിപ്പെടുത്തി. ഹമാസ് തടവറയില്‍ താന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി ആദ്യം വെളിപ്പെടുത്തിയ പുരുഷ ബന്ദി റോം ബ്രാസ്‌ക്ലാവ്സ്‌കിയാണ്.
അതിക്രൂരമായ രീതിയിലാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നോവാ മ്യൂസിക്ക് ഫെസ്റ്റിവലില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 21 കാരനായ ബ്രാസ്ലാവ്സ്‌കി വെളിപ്പെടുത്തിയത് ഭീകരര്‍ തന്നെ പൂര്‍ണ നഗ്‌നനാക്കിയതിന് ശേഷം കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ്.
ഈ ലൈംഗിക അതിക്രമത്തിലൂടെ തന്നെ അപമാനിക്കുകയായിരുന്നു അവരുടെ ലക്ഷ്യം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കൂടുതല്‍ വിശദീകരിക്കാന്‍ താന്‍ അശക്തനാണ് എന്നാണ് ബ്രാസ്ല്വാവ്സ്‌കി പ്രതികരിച്ചത്. നാസി തടവറയില്‍ പോലും നടക്കാത്ത കാര്യങ്ങളാണ്
ഹമാസ് തടവറകളില്‍ നടന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിരവധി വനിതാ ബന്ദികളും മോചിപ്പിക്കപ്പെട്ടതിന് ശേഷം ഹമാസ് തടവറകളില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് പരാതിപ്പെട്ടിരുന്നു.




