- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മമ്മൂട്ടിയുടെതെന്ന് പറഞ്ഞ് നമ്പര്‍ തന്നത് അടുത്ത സുഹൃത്ത്; മെസേജ് അയച്ചപ്പോള്‍ വിന് സി എന്നു മറുപടിയും വന്നു; അബദ്ധം തിരിച്ചറിഞ്ഞത് സ്വന്തം പേരുള്‍പ്പടെ മാറ്റിയതിന് ശേഷം; ഇത്രയും നാള് മമ്മൂട്ടിയാണെന്ന് പറഞ്ഞ് മെസേജ് അയച്ചത് വേറെ ആരോ! അമളി പറ്റിയത് തുറന്നു പറഞ്ഞത് നടി വിന്‍സി
മെസേജ് അയച്ചപ്പോള്‍ വിന് സി എന്നു മറുപടിയും വന്നു
തിരുവനന്തപുരം: ചുരുങ്ങിയ കാലയളവില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം ഉള്‍പ്പടെ നേടി മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ പട്ടികയിലിടം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്.2022 ല്‍ രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് വിന് സിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് തന്റെ പേര് മാറ്റത്തെക്കുറിച്ച് വിന്‍സി സമൂഹമാധ്യമത്തിലുടെ പങ്കുവെച്ചത്.പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടി തന്റെ പേര് വിന്‍സി എന്നുള്ള വിന് സി അലോഷ്യസ് പേര് മാറ്റിയിരുന്നു.
നടന് മമ്മൂട്ടിയാണ് തന്റെ പേര് മാറ്റത്തിന് കാരണം എന്നും വിന്‍സി പറഞ്ഞിരുന്നു.താന്‍ മെസേജ് അയച്ചപ്പോള്‍ വിന് സി എന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി നല്‍കിയത് എന്നും അതിനാലാണ് പേര് മാറ്റിയത് എന്നുമാണ് താരം പറഞ്ഞിരുന്നത്.എന്നാല്‍ ഇപ്പോഴിത തനിക്ക് പറ്റിയ ഒരു അബദ്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി.മമ്മൂട്ടിയെന്ന് കരുതി നാളിത്രയും താന്‍ മെസേജ് അയച്ചത് മറ്റൊരാള്‍ക്ക് ആയിരുന്നുവെന്നും വൈകിയാണ് അത് തിരിച്ചറിഞ്ഞതെന്നുമാണ് നടി വെളിപ്പെടുത്തിയത്.ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
പേര് വിന് സി എന്ന് ഔദ്യോഗികമായ മാറ്റിയതിനു പിന്നില്‍ മമ്മൂട്ടിയാണെന്ന് താന്‍ തെറ്റിദ്ധരിച്ചതാണെന്ന് നടി വിന് സി അലോഷ്യസ് പറയുന്നത്.മമ്മൂട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്ക് മറ്റാരോ ആണ് അങ്ങനെയൊരു മെസ്സേജ് അയച്ചതെന്ന് നടി പറയുന്നു.ഫിലിം ഫെയര്‍ വാര്‍ഡ് വേദിയില്‍ മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ മെസേജ് അയച്ച കാര്യം ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹത്തിന് അതിനെപ്പറ്റി ഒന്നുമറിയില്ല എന്നാണ് പറഞ്ഞതെന്നു നടി വ്യക്തമാക്കുന്നു.
വിന് സിയുടെ വാക്കുകള്‍ ഇങ്ങനെ:
''എനിക്ക് അറിയാവുന്ന ഒരാള്‍ മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പര്‍ തന്നിരുന്നു. ആ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയിരുന്നില്ല, അതിനു ശേഷം ഞാന്‍ മെസ്സേജ് അയച്ചു. മെസ്സേജിന് മറുപടിയായി വിന് സി എന്നാണ് വന്നത്. ഞാന്‍ ഒരുപാട് ആരാധിക്കുന്ന, ഒപ്പം അഭിനയിക്കണമെന്ന് അത്രയും ആഗ്രഹമുള്ള നടന് എന്നെ അങ്ങനെ വിളിക്കുമ്പോള്‍ എന്തുകൊണ്ട് എന്റെ പേര് മാറ്റിക്കൂടാ. എനിക്ക് എന്നെ അങ്ങനെ വിളിച്ച് കേള്‍ക്കാനാണ് താല്പര്യം. അങ്ങനെയാണ് പേരു മാറ്റിയത്.
എന്റെ പേര് അങ്ങനെ എഴുതുന്നത് എനിക്കും ഇഷ്ടമായിരുന്നു.പലരും വിന് കഴിഞ്ഞു സി എഴുതുമ്പോള്‍ അതില്‍ ഒരു പ്രത്യേകതയുണ്ടല്ലോ,വിജയത്തെ കാണുന്നവള്‍ അല്ലെങ്കില്‍ വിജയത്തിന്റെ കടല്‍ എന്ന രീതിയില്‍ ഞാന്‍ അര്‍ഥം കണ്ടെത്തിയിരുന്നു.എവിടെയും തോറ്റുപോകാതെ നിലനില്ക്കുക എന്നാണ് അതിന്റെ അര്‍ഥം.ഏതു മേഖലയായാലും അതില്‍ നല്ലനിലയില്‍ എത്തണം എന്ന് ഒരു നിശ്ചയദാര്‍ഢ്യം ഉണ്ട്.അതുകൊണ്ട് പേര് വിന്‍സിയില്‍ നിന്ന് 'വിന് സി'യിലേക്ക് മാറ്റാന്‍ എനിക്കും താല്പര്യമായിരുന്നു.പിന്നെ കുറേ നാളുകള്‍ക്ക് ശേഷം ഫിലിം ഫെയര്‍ അവാര്‍ഡിന്റ സമയത്ത് മമ്മൂക്കയെ ഞാന്‍ നേരിട്ട് കണ്ടു.
ഞാന്‍ മെസേജ് അയച്ചിട്ടുണ്ടായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞു.പക്ഷേ അദ്ദേഹത്തിന് അതിനെ പറ്റി ഒരു ഐഡിയയും ഇല്ല. മമ്മൂക്കയല്ലേ എന്നെ വിന് സി എന്ന് വിളിച്ചതെന്ന് ഞാന്‍ ചോദിച്ചു.''അല്ല, എന്റെ നമ്പര്‍ വേണമെങ്കില്‍ ജോര്‍ജേട്ടനോട് ചോദിച്ചാല്‍ മതി, ജോര്ജേട്ടന് തരും''എന്ന് മമ്മൂക്ക പറഞ്ഞു.ഇത്രയും നാള് ഞാന്‍ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കയ്ക്കല്ല എന്ന് എനിക്ക് മനസിലായി. ആരാണ് റിപ്ലെ തന്നതന്ന് കണ്ടുപിടിച്ചുമില്ല. എങ്കിലും കുഴപ്പമില്ല ഞാന്‍ ആഗ്രഹിക്കുന്നതുപോലെ എന്നെ ആരൊക്കെയോ ഓര്‍ക്കുന്നുണ്ടല്ലോ.'' വിന്‍സി പറയുന്നു.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിന് സി അഭിനയ രംഗത്തേക്ക് എത്തിയത്.2019 ല്‍ വികൃതി എന്ന സിനിമയിലൂടെയാണ് വിന്‍സിയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക, പഴഞ്ചന്‍ പ്രണയം, 1744 വൈറ്റ് ആള്‍ട്ടോ, എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ വിന്‍സിയെ തേടിയെത്തി.
അതേസമയം സൂത്രവാക്യമാണ് വിന് സിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. യൂജിന്‍ ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകന്. മേയ് 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.