- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയ്യാത്ത കുറ്റത്തിന് വധശിക്ഷക്ക് വിധി; 48 വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കലും; ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന് ഈ ജപ്പാന്‍കാരനോ? ഇവാവോ ഹക്കമോഡയുടെ കണ്ണീര്‍ക്കഥ
ഇവാവോ ഹക്കമോഡയുടെ കണ്ണീര്‍ക്കഥ
ടോക്യോ: ഒരാള്‍ ചെയ്യാത്ത കുറ്റത്തിന് ആദ്യം വധശിക്ഷക്ക് വിധിക്കപ്പെടുക പിന്നീട് അയാള്‍ 48 വര്‍ഷം തടവില്‍ കഴിയുക ഒടുവില്‍ മോചിതനാകുക. പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയാത്ത ഈ സംഭവം നടന്നത് ജപ്പാനിലാണ്. ഇപ്പോള്‍ 88 വയസുള്ള ഈ മുന്‍ ബോക്സിംഗ് ചാമ്പ്യന്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഒരു പക്ഷെ ലോകത്ത് ഒരു നിരപരാധി തുടര്‍ച്ചയായി ഇത്രയും വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.
ജയില്‍മോചിതനായ ഇവാവോ ഹക്കമോഡ ഫ്രൂട്ട് സാലഡ് കഴിക്കുമ്പോള്‍ സഹോദരി തല മസാജ് ചെയ്ത് കൊടുക്കുന്നതിന്റെ ചിത്രം ഇപ്പോള്‍
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 1968 ല്‍ മധ്യ ജപ്പാനില്‍ ഒരു എക്സിക്യൂട്ടിവിനേയും മൂന്ന് കുടുംബാംഗങ്ങളേയും വധിച്ച കേസിലാണ് ഇയാള്‍ക്ക് കോടതി ആദ്യം വധശിക്ഷ വിധിച്ചത്. വീടിന് തീകൊളുത്തിയാണ് ഇവരെ കൊലപ്പെടുത്തിയത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹക്കമോഡയുടെ ദുരവസ്ഥയെ കുറിച്ച് പല വട്ടം പ്രതികരണവുമായി എത്തിയിരുന്നു. ശിക്ഷ വിധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന പുനര്‍വിചാരണയിലാണ് ഇയാളും കൂട്ടുപ്രതികളും കുറ്റക്കാരല്ല എന്ന് കോടതി കണ്ടെത്തിയത്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ ഹക്കമോഡക്ക് എതിരെ ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഹക്കമോഡയെ വെറുതേ വിട്ട് കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത് വന്നതിന് തൊട്ടു പിന്നാലെ കോടതിയില്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് നടന്നത്. ഇയാളുടെ 91 കാരിയായ മൂത്ത സഹോദരി ബൊക്കകളുമായിട്ടാണ്
സഹോദരനെ സ്വീകരിക്കാനെത്തിയത്. 1968 ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഹക്കമോഡയുടെ ആദ്യ അപ്പീല്‍ തള്ളിയത് തന്നെ ജയിലില്‍ 27 വര്‍ഷം കഴിഞ്ഞിട്ടാണ്.
ജപ്പാനിലെ ക്രിമിനല്‍ നടപടി ക്രമത്തിന്റെ രീതികള്‍ കൊണ്ടാണ് കോടതി നടപടികള്‍ എല്ലാം തന്നെ ഇത്തരത്തില്‍ ഇഴഞ്ഞു നീങ്ങുന്നത് എന്നത് നേരത്തേ മുതലുള്ള പരാതിയാണ്. സംഭവത്തെ കുറിച്ച് തെറ്റായ രീതിയില്‍ അന്വേഷണം നടന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഹക്കമോഡയുടെ അഭിഭാഷകര്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും നീക്കമുണ്ട്. 2008 ലാണ് കേസില്‍ വീണ്ടും വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഹക്കമോഡയുടെ സഹോദരി കോടതിയെ വീണ്ടും സമീപിച്ചത്. എന്നാല്‍ കോടതി ഈ കേസ് പരിഗണിച്ചത് 2014 ലാണ്.
തുടര്‍ന്നാണ് ഇയാള്‍ നിരപരാധി ആണെന്നത് സംബന്ധിച്ച നിഗമനത്തിലേക്ക് കോടതി എത്തിയത്. ഈ സാഹചര്യത്തില്‍ മോശമായ ആരോഗ്യനില പരിഗണിച്ച് ഹക്കമോഡയെ മോചിപ്പിക്കാനും വീട്ടില്‍ താമസിപ്പിക്കാനും കോടതി ഉത്തരവിട്ടത്. പല കോടതികള്‍ കയറിയിറങ്ങിയ കേസ് ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് വീണ്ടും പുനര്‍വിചാരണക്ക് എത്തിയത്. പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചാണ് തന്നെ കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്നാണ് ഹക്കമോഡ കോടതിയെ ബോധിപ്പിച്ചത്.
48 വര്‍ഷവും ഇദ്ദേഹത്തെ ജയില്‍ അധകൃതര്‍ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചിരുന്നത്. ഹക്കമോഡയുടെ സഹോദരിയായ ഹിഡേക്കോ
ആണ് ഇത്രയും വര്‍ഷം സഹോദരന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജപ്പാനിലെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കമെന്ന ആവശ്യവും ഉയരുകയാണ്.