- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹന്‍ലാലുമായി പലവട്ടം സംസാരിച്ചു; അമ്മയിലെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തത്; തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ജയന്‍ ചേര്‍ത്തല
കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയന്‍ ചേര്‍ത്തല. രാജി സംബന്ധിച്ച് പലവട്ടം മോഹന്‍ലാലുമായി സംസാരിച്ചു. ധര്‍മ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവര്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമ വാര്‍ത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷന്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കും. ആരോപണങ്ങളെ ചില ചാനലുകള്‍ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതില്‍ ഒരു പൊളിറ്റിക്‌സ് ഉണ്ട്. അമ്മയെ […]
കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയന്‍ ചേര്‍ത്തല. രാജി സംബന്ധിച്ച് പലവട്ടം മോഹന്‍ലാലുമായി സംസാരിച്ചു. ധര്‍മ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവര്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമ വാര്‍ത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷന്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കും. ആരോപണങ്ങളെ ചില ചാനലുകള്‍ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതില്‍ ഒരു പൊളിറ്റിക്‌സ് ഉണ്ട്. അമ്മയെ അനാഥമാക്കാന്‍ ആകില്ല. ഭയമുണ്ടായെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയന്‍ കുറ്റപ്പെടുത്തി.
ഞങ്ങള്‍ ഇരയ്ക്കൊപ്പം തന്നെയാണ് വേട്ടക്കാര്‍ക്ക് ഒപ്പമല്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. താരസംഘടനയായ അമ്മയിലെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. തെറ്റ് ആരോപിക്കാന്‍ ആര്‍ക്കും പറ്റും. തെറ്റ് തെളിഞ്ഞാല്‍ അമ്മ ആര്‍ക്കൊപ്പവും നില്‍ക്കില്ലെന്നും താരം പറഞ്ഞു.
'നിവര്‍ത്തികേടു കൊണ്ടാണ് രാജി എന്ന് മാധ്യമങ്ങള്‍ കരുതുന്നുവെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ. 506 മെമ്പര്‍മാരില്‍ ആരോപണം വരുന്നത് തലപ്പത്തിരിക്കുന്നവര്‍ തൊട്ടാണ്. അത് തങ്ങള്‍ക്ക് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന അമ്മയുടെ നിലപാടില്‍ മാറ്റമില്ല', ജയന്‍ ചേര്‍ത്തല പറഞ്ഞു.
രാജി തീരുമാനം ഐകകണ്‌ഠേനയാണെന്നും ആരും മാറി ചിന്തിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. 'മോഹന്‍ലാലുമായി രാവിലെ മൂന്ന് വട്ടം സംസാരിച്ചിരുന്നു. അമ്മയില്‍ എല്ലാവര്‍ക്കും സമ്മതമായിട്ടുള്ള പുതിയ ഭാരവാഹികള്‍ ജയിച്ചു കയറി വരും. അതാകുമ്പോള്‍ ആര്‍ക്കും പരാതി പറയാന്‍ ഉണ്ടാകില്ല. അമ്മ ഒരിക്കലും അനാഥമാകില്ല', ആദേഹം പറഞ്ഞു.
'അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. 116 പേര്‍ക്ക് 5000 രൂപ വീതം പെന്‍ഷന്‍ കൊടുക്കേണ്ടതാണ്. ഒരുപാട് ഉത്തരവാദിത്വങ്ങള്‍ അമ്മ നേതൃത്വത്തിനുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആരും തയ്യാറല്ല.അഡ് ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോകുകയാണ്. കുറച്ചു കഴിയുമ്പോള്‍ കേസിന്റെ കാര്യങ്ങള്‍ മാറും'. അഗ്‌നിശുദ്ധി വരുത്തി ആരോപണ വിധേയര്‍ക്ക് തിരിച്ചു വരാമല്ലോ എന്നുപറഞ്ഞ അദേഹം ജനങ്ങള്‍ അമ്മയെ തിരിച്ചറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വ്യക്തമാക്കി.
'മൂന്നരക്കോടി ജനം അമ്മയെ വിലയിരുത്തുന്നത് മാധ്യമങ്ങളിലൂടെ. ഞങ്ങളുടെ ഭാഗത്ത് ഞങ്ങള്‍ സത്യസന്ധമായി തന്നെ പോകുന്നു. ഞങ്ങള്‍ ഇരയ്ക്കൊപ്പം തന്നെയാണ് വേട്ടക്കാര്‍ക്ക് ഒപ്പം അല്ല.
താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ പല ഭാഗത്തുനിന്നും വരുന്നു. തമാശയ്ക്ക് ചിലര്‍ പറയുന്ന കാര്യങ്ങള്‍ പോലും ആരോപണങ്ങളായി വരുന്നു. ചില മാധ്യമങ്ങള്‍ അതിനെ വേറൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നു. അതും ഒരു പീഡന ശ്രമം എന്ന നിലയില്‍ വ്യാഖ്യാനിക്കുന്നു. അതിനകത്ത് ഒരു പൊളിറ്റിക്‌സ് ഉണ്ട്.
ജനങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് മുന്നോട്ട് നീങ്ങാം. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഞങ്ങള്‍ എല്ലാവരും രാജിവച്ച് ഒഴിയുന്നു. അഡ്‌ഹോക്ക് കമ്മിറ്റി രണ്ടുമാസം ഭരിക്കും', ജയന്‍ ചേര്‍ത്തല പറഞ്ഞു.