- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ് ടി തട്ടിപ്പില്‍ വീണാ വിജയനെ കുറ്റവിമുക്തമാക്കിയ വിവാദ അന്വേഷണ റിപ്പോര്‍ട്ട്; മന്ത്രി റിയാസിന്റെ ടൂറിസത്തിന് വേണ്ടി എക്‌സൈസ് മന്ത്രി അറിയാതെ മദ്യ നയം പൊളിച്ചെഴുതാന്‍ ശ്രമിച്ച വിശ്വസ്തന്; മുട്ടില്‍ മരം മുറിയില്‍ വിവരാവകാശം നല്‍കിയ ഉദ്യോഗസ്ഥയുടെ 'ഗുഡ് സര്‍വ്വീസ്' വിവാദം; എന്തുകൊണ്ട് ജയതിലകിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല?
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ജയതിലകിനെതിരെ നിരവധി തെളിവുകള്‍ പുറത്തു വരുമ്പോഴും നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിനെ മടുപ്പിക്കുന്നതിന് പിന്നിലെ ഘടകങ്ങളിലേക്ക് ചര്‍ച്ചകള്‍. ക്ലിഫ് ഹൗസിന്റെ വിശ്വസ്തനായതു കൊണ്ടാണ് ധനകാര്യ വകുപ്പിന്റെ താക്കോല്‍ ജയതിലകിനെ മുഖ്യമന്ത്രി ഏല്‍പ്പിച്ചതെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മുഖ്യമന്ത്രി മകള്‍ വീണ വിജയന്റെ എക്സാലോജിക്ക് കമ്പനിയെക്കുറിച്ചുള്ള പരാതിയില്‍ വീണയ്ക്ക് അനുകൂലമായ നിലപാടാണ് ജയതിലക് എടുത്തത്. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡല്‍ഹിയില്‍ ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് ജയതിലകിനെ പ്രതിഷ്ഠിച്ചത്. മുട്ടില്‍ മരംമുറി സമയത്ത് പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ അനുകൂലികളെ സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ നോക്കാതെ മുന്നിട്ടിറങ്ങിയത് അന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ജയതിലകായിരുന്നു.
വിവരവകാശ ചോദ്യത്തിന് മറുപടിയായി മുട്ടില്‍ മരംമുറി ഫയല്‍ നല്‍കിയ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ്‌സര്‍വിസ് എന്‍ട്രി എടുത്തു കളഞ്ഞ കുപ്രസിദ്ധിയും ജയതിലകിനുണ്ട്. മുട്ടില്‍ മരം മുറിയോട് കൂടി ജയതിലക് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയതോടെ സുപ്രധാനമായ നികുതി, എക്‌സൈസ് വകുപ്പിന്റെ തലപ്പത്തായിരുന്നു മുഖ്യമന്ത്രി ജയതിലകിനെ ഇരുത്തിയത്. വിവാദമായ മദ്യനയത്തിലും ജയതിലകിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മാസപ്പടിയില്‍ പ്രതിസന്ധിയിലായ പിണറായി കുടുംബത്തെ വെട്ടിലാക്കി ഐ.ജി.എസ്.ടി തട്ടിപ്പ് പരാതി മാത്യു ധനമന്ത്രി ബാലഗോപാലിന് നല്‍കിയപ്പോള്‍, ഇത് അന്വേഷിക്കാനുള്ള ചുമതല നികുതി വകുപ്പിന്റെ തലപ്പത്തുള്ള ജയതിലകിനായിരുന്നു. നികുതി കമ്മീഷണര്‍ക്ക് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പതിവ് ചടങ്ങുപോലെ ജയതിലകിന്റെ ഉത്തരവ്. വീണ കര്‍ണാടകയില്‍ നികുതിയടച്ചെന്നും സ്വകാര്യത മാനിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും കാട്ടി നികുതി കമ്മീഷണര്‍ റിപ്പോര്‍ട്ട് ആ പരാതി തന്നെ അപ്രസക്തമാക്കി. ആ റിപ്പോര്‍ട്ടില്‍ നിരവധി സംശയങ്ങള്‍ ഇപ്പോഴുമുണ്ട്. ഇതിനൊപ്പമാണ് മദ്യ നയത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍. ടൂറിസത്തിന്റെ പേരില്‍ ഡ്രൈ ഡേ മാറ്റാന്‍ ശ്രമിച്ചതും വിവാദമായി.
എക്‌സൈസ് നയം പൊളിച്ചെഴുതുന്നതുമായി ബന്ധപ്പെട്ട 'അനൗദ്യോഗിക ചര്‍ച്ചകള്‍' നടത്തിയ ദിവസങ്ങളില്‍ ഔദ്യോഗിക രേഖകളില്‍ പല ഉദ്യോഗ്സ്ഥരും അവധി രേഖപ്പെടുത്തി പൂര്‍ണ്ണമായും ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞതായും അറിയുന്നു. എക്‌സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് പല ചര്‍ച്ചകളിലും പങ്കെടുത്തിരുന്നെങ്കിലും 2.4.24 മുതല്‍ 10.5.24 വരെ അവധിയിലായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ചില സംശയങ്ങള്‍ അന്നുയര്‍ന്നു. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇതിലെ ഇടപെടലും ചര്‍ച്ചയായി. ബാറുകളില്‍ മദ്യം പാഴ്‌സലായി വില്‍പന നടത്താനുള്ള അനുമതി നല്‍കിയതും വിവാദമായി. ഇതിലെല്ലാം തദ്ദേശ എക്‌സൈസ് മന്ത്രി എംബി രാജേഷിനെ മാറ്റി നിര്‍ത്തിയെന്ന ആരോപണവും ഉയര്‍ന്നു.
രണ്ട് വര്‍ഷത്തെ അറ്റന്‍ഡന്‍സ് രേഖകളില്‍ ജയതിലക് ഐഎഎസ് ജോലിക്ക് ഹാജരായത് 190 ദിവസം മാത്രം എന്ന വിവാദത്തിലും സര്‍ക്കാര്‍ മൗനത്തിലാണ്. ഇതോടെയാണ് പഴയ വിവാദങ്ങള്‍ ചര്‍ച്ചയാകുന്നത്. മിക്ക മാസങ്ങളിലും നാലും അഞ്ചും ആറും ഏഴും ഹാജര്‍ മാത്രമാണ് ജയതിലകിനുള്ളത്. പത്ത് അറ്റന്‍ഡന്‍സുകള്‍ തികഞ്ഞ മാസങ്ങള്‍ 12 മാത്രമാണ്. നിയമസഭ ചേരുന്ന മാസങ്ങളിലാണ് ഇത്. ജയതിലകിന്റെ അറ്റന്‍ഡന്‍സ് രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. സെക്രട്ടറിയേറ്റിന് പുറത്ത് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് രേഖപ്പെടുത്താനധികാരമുള്ള അദര്‍ ഡ്യൂട്ടി എന്ന ഒ ഡി ആണ് എല്ലാ മാസവും ജയതിലക് രേഖപ്പെടുത്തിയിരിക്കുന്നത്.
നിയമസഭാ കമ്മിറ്റികളില്‍ നിന്ന് പോലും അവസാന നിമിഷം മാറി നില്‍ക്കുന്നത് എന്‍ പ്രശാന്ത് ഐഎഎസ് ഫയലില്‍ കുറിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ സെക്രട്ടറിയാണ് ജയതിലക്.