- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ യുവാവിന്റെ ജനനേന്ദ്രീയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചത് രശ്മി! കൊടുമണ്‍ പാലത്തിന് മുന്നില്‍ കിടന്ന യുവാവിനെ കണ്ടെത്തിയത് നാട്ടുകാര്‍; പോലീസിനോട് പറഞ്ഞത് ആദ്യം 'പെണ് സുഹൃത്തിന്റെ ബന്ധുക്കളെ' കുറിച്ചുള്ള കള്ളക്കഥ; വീഡിയോ പേടിയിലെ സത്യം മറയ്ക്കല്‍ കണ്ടെത്തിയത് ആറന്മുള പോലീസ്; കോയിപ്രത്തും ആഭിചാരം! അത് വെറുമൊരു ഹണിട്രാപ്പല്ല
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചത് പുറത്തു വന്നത് പോലീസ് ഇടപെടലില്‍. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്തെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ചരല്‍ക്കുന്ന സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസ് പിടിയിലായി. ഇതിന് പിന്നില്‍ പോലീസ് ശക്തമായി ഇടപെട്ടു. ഒരു യുവാവിനെ അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. ഇയാളെ നാ്ട്ടുകാര്‍ കണ്ടെത്തി. പോലീസും എത്തി. എന്നാല്‍ മറ്റൊരു കഥയാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതില്‍ പോലീസിന് സംശയം തോന്നി. തുടരന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്.
സമാനതകളില്ലാത്ത പീഡനമാണ് യുവാക്കള്‍ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയാകുന്നത്. റാന്നി സ്വദേശിയായ യുവാവിന് അഞ്ചാം തീയതിയാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. പത്തനംതിട്ട ചരല്‍ക്കുന്നിലുള്ള ജയേഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടക്കുന്നത്. യുവാക്കളെ തന്ത്രത്തില്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ശേഷം ജയേഷും രശ്മിയും ചേര്‍ന്ന് കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് ഇവര്‍ യുവാക്കളെ മര്‍ദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്.
ഒരു യുവാവിന്റെ ലൈംഗികാവയവത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചതായും വിവരമുണ്ട്. കൈയിലെ നഖം പ്ലയര്‍ ഉപയോഗിച്ച് അമര്‍ത്തിയും പീഡനമുണ്ടായി. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. ഈ വീട് കേന്ദ്രീകരിച്ച് ആഭിചാര ക്രിയ നടന്നുവെന്നും സംശയമുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ 23ലേറെ തവണ സ്റ്റേപ്ലര്‍ അടിച്ചതായി പൊലീസ് പറഞ്ഞു. തളര്‍ന്നുവീണ ഒരു യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചതോടെ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.
യുവാവിനെ ഉപേക്ഷിച്ച ശേഷം വിവരം പുറത്തു വന്നാല്‍ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ഈ യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കളാണ് മര്‍ദ്ദിച്ചതെന്നും പറയണമെന്ന് ആവശ്യപ്പെട്ടു. ഇതു പ്രകാരം ആ യുവാവ് ചെയ്യുകയും ചെയ്തു. എന്നാല്‍ മൊഴിയിലുള്ളവരെ പോലീസ് വിളിച്ചു വരുത്തി. ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി. ഇതോടെയാണ് യുവാവിനെ വീണ്ടും ചോദ്യം ചെയ്തത്. ഇതോടെ സത്യം പുറത്തായി. ജയേഷിനൊപ്പം മുമ്പ് ജോലി ചെയ്ത വ്യക്തിയാണ് ഇയാള്‍. ഓണത്തിന് എന്നു പറഞ്ഞ് വീട്ടിലേക്ക് ജയേഷ് വിളിച്ചു വരുത്തുകയായിരുന്നു. സത്യം തിരിച്ചറിഞ്ഞ പോലീസ് ജയേഷിനേയും ഭാര്യയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആറന്മുള പോലീസിന്റെ ഇടപെടലാണ് കേസിലെ സത്യം പുറത്തു കൊണ്ടു വന്നത്.
ജയേഷിനേയും ഭാര്യയേയും ആറന്മുള പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ആഭിചാര ക്രിയകളും നരബലിയ്ക്ക് സമാനമായ ഇടപെടലുമെല്ലാം പോലീസ് സംശയിക്കുന്നുണ്ട്. ആദ്യം പോലീസിനോട് യുവാവ് നല്‍കിയ മൊഴിയില്‍ മറ്റൊരു എഫ് ഐ ആര്‍ ഇട്ടിരുന്നു. പരാതിക്കാരന്റെ ജനനേന്ദ്രീയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചത് രശ്മിയായിരുന്നു. ബാധ കയറിയത് പോലെ ഇവര്‍ പെരുമാറിയിരുന്നു. രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴുത്തില്‍ കത്തിവച്ചാണ് യുവാവിനെ ഭാര്യയ്‌ക്കൊപ്പം കട്ടിലില്‍ കിടത്തുകയായിരുന്നു. കൊടമണ്‍ പാലത്തിന് സമീപമാണ് ഒരു യുവാവിനെ തള്ളിയത്. ആലപ്പുഴയിലെ യുവാവിന് കണ്ണിന്റെ കാഴ്ചയും പോയി. രണ്ടു യുവാക്കളേയും ജയേഷാണ് സ്‌കൂട്ടറില്‍ പോയി വിളിച്ച് വീട്ടില്‍ കൊണ്ടു വന്നത്.