മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സാമൂഹിക പ്രവര്‍ത്തക ജസ്ല മാടശ്ശേരി. രാഹുലിന്റെ വിവാദ അഭിമുഖത്തിലെ പീഡന ന്യായീകരണങ്ങള്‍ കണ്ടപ്പോള്‍ ഉണ്ടായ ആത്മരോഷമാണ് തന്റെ പ്രതികരണത്തിന് പിന്നിലെന്ന് ജസ്ല വ്യക്തമാക്കി. പീഡനവീരന്മാരെ വെള്ളപൂശാന്‍ ശ്രമിക്കുന്ന ഒരു ജനപ്രതിനിധി ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും ജസ്ല തന്റെ പോസ്റ്റിലൂടെ തുറന്നടിച്ചു.

അഭിമുഖം കണ്ട് ഉണ്ടായ പ്രതിഷേധം

അസുഖബാധിതയായി കിടക്കുമ്പോഴാണ് രാഹുലിന്റെ അഭിമുഖം കണ്ടതെന്നും ആത്മാഭിമാനമുള്ള ഒരു സ്ത്രീക്ക് അത് കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും ജസ്ല പറയുന്നു. 'താന്‍ സ്വയം കുട്ടപ്പനാകാന്‍ ശ്രമിക്കുന്നത് രാഹുലിന് ഒട്ടും ചേരുന്നില്ല. ഇരകളുടെ വാക്കുകളും രാഹുലിന്റെ ഉരുണ്ടുകളിയും മാത്രം മതി അവന്റെ തനിനിറം മനസ്സിലാക്കാന്‍' - ജസ്ല കുറിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി

തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തുന്നവര്‍ക്ക് ജസ്ല കൃത്യമായ മറുപടി നല്‍കുന്നുണ്ട്. ഫെമിനിച്ചി, വേശ്യ, എയ്ഡ്സ് രോഗി തുടങ്ങി പ്രബുദ്ധ സമൂഹം വിളിക്കുന്ന ഒരു തെറിവാക്കിനും തന്നെ തളര്‍ത്താന്‍ കഴിയില്ല. പെണ്ണുങ്ങള്‍ അടക്കവും ഒതുക്കവും ഉള്ളവരായിരിക്കണം എന്ന ധാരണയാണ് തെറിവിളിക്കുന്നവരെ നയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന തനിക്ക് വാക്കുകള്‍ക്കും ആര്‍ജ്ജവത്തിനും കുറവില്ലെന്ന് ജസ്ല വ്യക്തമാക്കുന്നു. പോസ്റ്റിന് താഴെ തനിക്ക് 'ചെസ്റ്റ് നമ്പര്‍' (റേറ്റ്) ഇടുന്നവര്‍ അറിയാന്‍, പരാതി ഉണ്ടെങ്കില്‍ എഫ്‌ഐആര്‍ എഴുതാനും അതിനു മുന്‍പ് ചെള്ള പൊളിക്കാനും തനിക്കറിയാമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

എംഎല്‍എ എന്ന പദവിയും ചൂഷണവും

രാഹുല്‍ ഒരു യുവ എംഎല്‍എ ആണ് എന്നതാണ് തന്നെ ഏറ്റവും കൂടുതല്‍ അലട്ടുന്ന വിഷയമെന്ന് ജസ്ല ചൂണ്ടിക്കാട്ടുന്നു. 'നാളെ സഹായത്തിനായി അനേകം സ്ത്രീകള്‍ ഇദ്ദേഹത്തെ സമീപിക്കേണ്ടി വരും. അവരുടെ സാഹചര്യം ചൂഷണം ചെയ്യുന്ന ഒരു എംഎല്‍എയെയല്ല കേരളത്തിന് വേണ്ടത്. മണ്ഡലം നവീകരിക്കുന്നതിന് പകരം സ്ത്രീകളുടെ ഇന്‍ബോക്‌സുകളും പ്രണയങ്ങളും ഗര്‍ഭങ്ങളും ഹോബിയായി കൊണ്ടുനടക്കുന്നവര്‍ രാഷ്ട്രീയത്തിന് ശാപമാണ്.'

സ്‌ക്രീന്‍ഷോട്ട് ഒരു പ്രതിഷേധം

തന്റെ പക്കലുള്ള തെളിവുകള്‍ (സ്‌ക്രീന്‍ഷോട്ടുകള്‍) പുറത്തുവിട്ടത് വ്യക്തിപരമായ ശത്രുത കൊണ്ടല്ല. മറിച്ച്, സൗഹൃദങ്ങള്‍ തുടങ്ങി സ്ത്രീകളുടെ വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചൂഷണത്തിലേക്ക് എത്തിക്കുന്നവരോടുള്ള പ്രതിഷേധമാണത്. ഗള്‍ഫില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സെന്റടിച്ച് ഈ 'നാറ്റം' മാറ്റാന്‍ കഴിയില്ലെന്നും ജസ്ല പരിഹസിച്ചു.

കേരള രാഷ്ട്രീയം ശുദ്ധീകരിക്കപ്പെടണം (#letscleanourKeralaPolitics) എന്ന ഹാഷ്ടാഗോടെയാണ് ജസ്ല തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജസ്ലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ രാവിലെ മുതല്‍ എനിക്ക് തീരെ വയ്യായിരുന്നു. .പനി ജലദോഷം ചുമ. .സത്യം പറഞ്ഞാല്‍ കൊറു ജീവനായിരുന്നു. കിടക്കുന്നിടയിലായാണ് രാഹുലിന്റെ പീഡന ന്യായീകരണ interview കാണുന്നത്. .ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് പീഡനം ന്യായീകരിക്കപ്പെടുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന ഡിസ്റ്റര്‍ബന്‍സ് ഭീകരമാണ്. ..

പോസ്റ്റ് ഇട്ട്. ..

പിന്നേം കിടന്നു. .

സത്യം പറഞ്ഞാല്‍ ഇപ്പോഴാണ് പോസ്റ്റ് എങ്ങോട്ടാ പറന്നു എന്നറിയുന്നത്. .ഇന്നലെ കൊറേ കാളുകള്‍ കണ്ടായിരുന്നു. .വയ്യാത്തൊണ്ടു എടുത്തുമില്ല നിങ്ങളില്‍ പലരും ഇത് രാഷ്ട്രീയമായി മാത്രം കാണുന്നു. .എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലൂടെ ചതികളിലൂടെ വിശ്വസിച്ചു ചതിക്കപ്പെട്ട് കടന്നു പോകുന്ന സ്ത്രീകളുമായി നിരന്തരം സംവദിക്കുന്നവരാണ് സമൂഹത്തില്‍ ഫെമിനിച്ചി എന്ന പേരില്‍ നിങ്ങള് ചാപ്പയടിച്ചു തന്ന കുറെ വെടക്ക് പെണ്ണുങ്ങള്‍. .

സ്വാഭാവികമായും സ്ത്രീകളുടെ ശബ്ദങ്ങള്‍ പുറത്തേക്ക് ശക്തമായി ഒഴുകുന്നത് ദഹിക്കാന്‍ മാത്രം പരുവം ഈ നൂറ്റാണ്ടിലും സ്ട്രഗ്ഗ്ലിംഗ് തന്നെ ആണ്. .പ്രതികരിച്ച സ്ത്രീകളെയും അവരോടുള്ള നമ്മുടെ പ്രബുദ്ധ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാന്യമായ വളരെ മാന്യമായ സമീപനവും നമ്മള്‍ കണ്ടു. . .അന്ന് മുതല്‍ എന്റെ ഫോണിലുണ്ട്. അത്. ....എന്നാലും ഞാന്‍ അതിനെ അങ്ങനൊരു സെന്‍സില്‍ എടുക്കാന്‍ ശ്രമിച്ചിട്ടില്ല. .KSU പ്രവര്‍ത്തന കാലത്ത് അനേകം സൗഹൃദങ്ങള്‍ ഉണ്ട്. .നല്ല സൗഹൃദങ്ങള്‍. .ഇന്നും നിലനില്‍ക്കുന്നത്.

പക്ഷെ അവന്റെ ഇന്റര്‍വ്യൂലെ ന്യായീകരണം കണ്ടപ്പോള്‍ സ്വയം കുട്ടപ്പനാവുന്നത് അവനു യോജിക്കുന്നെ ഇല്ല. .പിന്നെ ആ പോസ്റ്റിനു താഴെയും ന്യൂസ് link കള്‍ക്ക് താഴെയും എനിക്ക് ചെസ്റ്റ് number ഒക്കെ ഇടുന്നത് കണ്ടു. .എന്റെ പൊന്ന് ചെങ്ങാതിമാരെ ..എനിക്കെന്തെങ്കിലും പരാതി ഉണ്ടേല്‍ FIR എഴുതാന്‍ അറിയാം. .FIR നു മുന്‍പ് ചെള്ള പൊളിക്കേണ്ട വിഷയമുണ്ടെല്‍ അതും ചെയ്യും. ..

അതല്ല ഭിത്തിയിലോട്ടിക്കണമെങ്കില്‍ strong ഡബിള്‍ ടാപ് വാങ്ങി അതും ചെയ്യും. ..

നിങ്ങള് തലയിലേറ്റി ജയിപ്പിച്ചു വിട്ട ഒരു മഹാമാന്യ നിഷ്‌കുവിനു അത് വൃത്തിക്ക് അറിയാം. ...

പിന്നെ ആ ഒരു പോസ്റ്റിട്ടത്തിന് എനിക്ക് സിര്‍ട്ടിഫിക്കറ്റ് അടിച്ചു തരാന്‍ നടക്കുന്നവരോട്

ഫെമിനിച്ചി

വെടി

കൂത്തിച്ചി

വേശ്യ

AIDS. .

കിട്ടാത്ത മുന്തിരി പുളിക്കും. ..

വെടക്ക്. ..

ഇതൊക്കെ അല്ലെ പ്രബുദ്ധരായ സമൂഹമേ നിങ്ങള്‍ക്ക് വിളിക്കാനൊള്ളു

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന ഞാനടങ്ങുന്ന അനേകം സ്ത്രീകളുണ്ട്. .ഞങ്ങള്‍ക്കൊന്നും നിങ്ങള് പറഞ്ഞ പോലെ അടക്കവും ഒതുക്കവും കുറവാണെന്നെ ഉള്ളു. ..

വാക്കുകള്‍ക്കും ഗട്‌സിനുമൊന്നും കുറവുണ്ടാവില്ല മുട്ടുണ്ടാവില്ല. .നിങ്ങള് തെറി വിളിച്ചു ആനന്തം കൊള്ളുക. ..

ഞങ്ങള്‍ ആത്മാഭിമാനം പണയം വെച്ചില്ല എന്ന ആത്മസംതൃപ്തിയില്‍ തുടരും. ..പെണ്ണുങ്ങളെന്നാല്‍ നിന്റെ ഒക്കെ സാറ്റിസ്ഫാക്ള്‍ഷനനുസരിച്ചു കുണുങ്ങി മാത്രം ജീവിക്കുന്നവരാണ്. .ജീവിക്കേണ്ടവരാണ് എന്നൊരു ധാരണ നിന്നെയൊക്കെ വല്ലാതെ അലട്ടുന്നുണ്ട് ...രാഹുല്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇരകളുടെ വാക്കുകളും വഴികളും രാഹുലിന്റെ വ്യക്തതയില്ലാത്ത ഉരുളലും മാത്രം മതി. ..

അവനെ നിങ്ങള് കൊറേ ലീഗാര് ഗള്‍ഫിന്ന് ഇറക്കുമതി ചെയ്ത സെന്റ് അടിച്ചു നാറ്റം മാറ്റീട്ട് കാര്യമില്ല. .

സെന്റിന്റെയും ചീഞ്ഞളിഞ്ഞതിന്റെയും കൂടെ ഒരു ദുര്‍ഗന്ധം. .അതാണുണ്ടാവുന്നത്. ..

അസ്സഹനീയം. ..

രാഹുല്‍ ഒരു യുവ MLA ആണ് എന്നതാണ്. ഏറ്റവും വലിയ വിഷയം. ..

കാരണം. .നാളെ അവനെ നമ്പി അവന്റെ അടുക്കലേക്ക് സഹായ കരങ്ങള്‍ നീട്ടി അനേകം സ്ത്രീകള്‍ കടന്നു ചെല്ലേണ്ടി വരും. .

അവരുടെ സാഹചര്യം ചൂഷണം ചെയ്യുന്ന ഒരു MLA അല്ല നമുക്ക് വേണ്ടത്. .

രാഷ്ട്രീയം. .

അതിലേക്ക് ഇറങ്ങി പുറപ്പെട്ടു ആ കുപ്പായമിട്ട്ടാല്‍. ..നിങ്ങളുടെ ഉത്തരവാദിത്തം മാറി. .നിങ്ങള് part time രാഷ്ട്രീയക്കാരല്ല. .full time ആണ്. .

ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്തു അയക്കുന്നവരാണ് നിങ്ങള്. .

നിങ്ങള് ശുദ്ധീകരിക്കപ്പെടുക എന്നത് നിര്‍ബന്ധമായും സംഭവിക്കേണ്ട ഒന്നാണ്. .

ഈ ജനാധിപത്യ രാഷ്ട്രീയ സമൂഹത്തില്‍ നിങ്ങളിലാണ് ഓരോ പൗരന്റെയും വിശ്വാസവും പ്രതീക്ഷയും കിടക്കുന്നത്. .

അവനവന്റെ മണ്ഡലം നവീകരിക്കുക എന്നതിനപ്പുറം സ്ത്രീകളുടെ ഇന്‍ബോക്‌സുകളും സൗഹൃദങ്ങളും പ്രണയങ്ങളും ഗര്‍ഭങ്ങളും പുഷ്പിക്കുക എന്നത് ഹോബി ആയി എടുക്കുക. .സൈഡ് ആയി രാഷ്ട്രീയ പ്രവര്‍ത്തനം. ..

ബുദ്ധിമുട്ടാണ്. ...

ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. .

പോസ്റ്റിനു താഴെ ഉള്ള തെറികള്‍ കംപ്ലീറ്റ് വായിച്ചില്ല. .

പോയി വായിക്കട്ടെ..

പീഡനവീരന്‍മാരുടെ സപ്പോര്‍ട്ട് പ്രൊമോഷന്‍ ടീമിന്റെ അനര്‍ഗള നിര്‍ഗള തെറികളും വൃത്തികെട്ട ഫ്രസ്‌ട്രേഷനുകളും വായിക്കട്ടെ .......

എന്റെ നാട് എന്ത് പ്രബുദ്ധം എന്നാനന്ദം കൊള്ളട്ടെ

തെറി..,ലൈംഗീകാരോപണം. .വസ്ത്രം. ..മൂക്കുത്തി

എന്തുവാടെ social മീഡിയ ഉണ്ടായ കാലം മുതലേ ക്‌ളീഷേ ആയി പെണ്ണുങ്ങളോട് വിളിക്കുന്നതല്ലാതെ . .വല്ല പുതിയതുമുണ്ടേല്‍ വിട്. ...എല്ലവരുടെയും സ്വകാര്യ സൗഹൃദ സംഭാഷണങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. .അതൊന്നും ഒരു വിഷയമാക്കേണ്ട കാര്യമില്ല. .ഇന്നോളം വിഷയമായിട്ടുമില്ല ആക്കീട്ടുമില്ല. .നമ്മളെല്ലാം ആവശ്യത്തില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ ഉള്ളവരാണ്. ..

എന്നാല്‍ ഇങ്ങനെ സൗഹൃദങ്ങള്‍ തുടങ്ങി അത് അനേകം സ്ത്രീകളുടെ വിശ്വാസത്തേയും ആത്മാഭിമാനത്തെയും ജീവിതത്തെയും ചൂഷണത്തിലേക്ക് എത്തിച്ചവന്‍ എന്ന് ബോധ്യമായ ഒരുവനോടുള്ള പ്രധിഷേധം. ..

അത് മാത്രമാണ് ആ സ്‌ക്രീന്‌ഷോട്. .

ഇമ്മാതിരികളുടെ ഒക്കെ ഇര എന്ന ടാഗ് ലൈന്‍ നേക്കാള്‍ better തീരുമാനമാക്കി ജയിലില്‍പോകുന്നതാണ്

ഒരാശ്വാസത്തിനു പറഞ്ഞതാണ്

#letscleanourKeralaPolitics

Jazla Madasseri


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തനിക്കയച്ച ചാറ്റുകള്‍ സോഷ്യല്‍ കഴിഞ്ഞ ദിവസം ജസ്ല മാടശ്ശേരി പുറത്തുവിട്ടിരുന്നു. രാഹുല്‍ വെറുമൊരു 'കോഴി'യല്ലെന്നും, മറിച്ച് 'കുരുപ്പ് പിടിച്ച കോഴി'യാണെന്നുമാണ് ജസ്ല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചിരിക്കുന്നത്.

ജസ്ലയുടെ ചൊവ്വാഴ്ചത്തെ കുറിപ്പിന്റെ പൂര്‍ണരൂപം:

ദീര്‍ഘവീക്ഷണം. .. ഒരാളുടെ പോക്ക് കണ്ടാല്‍ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. .കോഴികളെ കിലോമീറ്ററുകള്‍ അപ്പുറത്തൂന്ന് മണക്കും. ..ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന് ചെറുതായി ഉണ്ട്. .. എവിടെ സ്റ്റോപ്പ് ഇടണം. ..എന്ന് ഭംഗിയായി അറിയാം ... ഇതിലൊരു മോശവുമില്ല. .. രസമായി കാണാനുള്ളതേ ഉള്ളു. .. ഇത്രയും നിഷ്‌കളങ്കരായ ഏട്ടായിമാര്‍ എത്രയുണ്ടെന്നോ. .. നിങ്ങളുവിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന് പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാല്‍. . കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും.... ഈ system മാറണമെങ്കില്‍ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കില്‍ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ. ..ഒരുമിച്ചു കൈചേര്‍ത്ത് പിടിച്ചാല്‍ പിഴുതെറിയാന്‍ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവര്‍. .. മാന്യതയുടെ. ..പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയില്‍ ഇരിക്കുന്ന മന്ത്രി പുത്രന്മാരുടെ വരെ. .. വെറുതെ കൊങ്ങികള്‍ over ആക്കി ചളമാക്കണ്ട. .സ്ത്രീ പീഡനവീരന്മാരാണ് കോണ്‍ഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളില്‍ മത്സരിക്കുന്നതെങ്കില്‍. . കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറി ആവും. ..ആ സ്ഥാനാര്‍ഥിത്വം. .. ... ആവര്‍ത്തിക്കുന്നു. . രാഹുല്‍ വെറും കോഴിയല്ല. .കുരുപ്പ് പിടിച്ച കോഴിയാണ്. .. മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ. .അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ ഈ chat അവിടെ വെച്ച് ഞാന്‍ നിര്‍ത്തിയത് കൊണ്ട് ഇതില്‍ മോശമായൊന്നും ഇല്ല. .അവന്‍ മോശക്കാരനല്ലെന്നു ന്യായീകരിക്കുന്നവര്‍ക്ക് ഉപകരിച്ചേക്കാം