- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ജെറ്റിലേക്ക് ഇടിച്ച് കയറി മറ്റൊരു ബിസിനസ് ജെറ്റ്; ഇടിയുടെ ആഘാതത്തില്‍ ട്രാക്കില്‍ നിന്ന് തെന്നി മാറി; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; രണ്ടാഴ്ചക്കിടെ അമേരിക്കയില്‍ ഉണ്ടാകുന്ന നാലാമത്തെ അപകടം
സ്‌കോട്ട്‌സ്‌ഡെയ്ല്‍: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തിലേക്ക് ഇടിച്ച് കയറി ജെറ്റ് വിമാനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അമേരിക്കയിലെ അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ല്‍ വിമാനത്താവളത്തിലാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ജെറ്റിലേക്ക് മറ്റൊരു ബിസിനസ് ജെറ്റ് വിമാനം വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ജെറ്റ് ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. ഉടനെ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമേരിക്കയില്‍ മൂന്ന് വ്യോമയാന ദുരന്തങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അരിസോണയിലെ വിമാനാപകടം.
ജനുവരി 29 നാണ് വൈറ്റ് ഹൗസിന് അഞ്ചുകിലോമീറ്റര്‍ അകെലെ 67 പേര്‍ മരിക്കാനിടയായ വിമാനാപകടം നടന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബ്ലാക് ഹോക് സൈനിക കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത് 3 സൈനികരാണ്. അപകടത്തില്‍ എല്ലാവരും മരിച്ചിരുന്നു.
ജനുവരി 31 ന് ഫിലാഡല്‍ഫിയയില്‍ മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ വിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിക്കുകയുണ്ടായി. പടിഞ്ഞാറന്‍ അലാസ്‌കയില്‍ യാത്രാമധ്യേ ഒരു ചെറിയ യാത്രാ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു.