- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തി; സംഘം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വെടിവച്ചത് ജോര്‍ദാന്‍ സൈന്യം; രണ്ടു പേര്‍ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലായി; തലയ്ക്ക് വെടിയേറ്റ ഗബ്രിയേല്‍ തല്‍ക്ഷണം മരിച്ചു; തുടയില്‍ വെടികൊണ്ട എഡിസണെ നാട്ടിലേക്കും അയച്ചു; ഇസ്രയേല്‍ അതിര്‍ത്തിയില്‍ തുമ്പക്കാരന്‍ മരിച്ചത് ഇങ്ങനെ
തിരുവനന്തപുരം: ഇസ്രയേല്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച മലയാളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് സൈന്യത്തിന്റെ വെടിയേറ്റത്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ഇസ്രയേല്‍ ജയിലിലെന്നാണ് വിവരം. വെടിയേറ്റ മറ്റൊരാള്‍ തിരികെ നാട്ടിലെത്തിയിരുന്നു. അങ്ങനെയാണ് വിവരം നാട്ടില്‍ അറിഞ്ഞത്. വെടിവയ്പ്പിനിടെ രണ്ടു പേര്‍ അതിര്‍ത്തി കടന്നു. ഇവരെ ഇസ്രയേല്‍ സൈന്യം പിടികൂടിയെന്നാണ് സൂചന.
മേനംകുളം സ്വദേശി എഡിസണ്‍ ആണ് നാട്ടിലെത്തിയത്. എഡിസണ് തുടയിലാണ് വെടിയേറ്റത്. ഗബ്രിയേലിന്റെ മരണം എംബസി സ്ഥിരീകരിച്ചു. ഗബ്രിയേലിന്റെ കുടുംബത്തെ എംബസി ഇമെയില്‍ സന്ദേശത്തിലൂടെ വിവരം അറിയിച്ചുവെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളും സംഭവം സ്ഥിരീകരിച്ചു. ഇസ്രയേലില്‍ എത്താന്‍ വേണ്ടിയുള്ള കുറുക്കു വഴിയായാണ് ജോര്‍ദ്ദാനിലേക്ക് പോയത്. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം ഇസ്രയേല്‍ അതീവ ജാഗ്രതയിലാണ്. ജോര്‍ദ്ദാനും ശക്തമായ നിരീക്ഷണത്തിലാണ്. ഇതുകൊണ്ടാണ് വെടിവയ്പ്പുണ്ടായത്.
ജോര്‍ദാനിലേക്ക് വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു ഗബ്രിയല്‍. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്ക്‌ശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയില്‍ നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. പരിക്കേറ്റ എഡിസണ്‍ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്. പരിക്കേറ്റതു കൊണ്ടാണ് എഡിസണെ ഇസ്രയേല്‍ വിട്ടയച്ചത്.
സമീപവാസികളായ ഗബ്രിയേല്‍ പെരേരയും എഡിസണും ഒന്നിച്ചാണ് ജോര്‍ദാനിലെത്തിയത്. ഇവരെ ഇസ്രയേലിലേക്ക് കടത്താന്‍ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്റലിജന്‍സും അന്വേഷണം നടത്തുന്നുണ്ട്. എഡിസണ് കാലിന് പരുക്കുണ്ട്. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന്‍ ജോര്‍ദാന്‍ സൈന്യം ശ്രമിക്കവേ ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു.
കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം തലയ്ക്ക് വെടിയേറ്റാണ്. തലയ്ക്കു വെടിവച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.