- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരികള്‍ ചെയ്യാനും ശരികളില്‍ ഉറച്ചു നില്‍ക്കുവാനും പോരാടുവാനുമുള്ള നെഞ്ചുറപ്പും വ്യക്തിത്വവും തന്റെടവും ഉള്ള 'കടുവാ കുന്നേല്‍ കുറുവച്ചന്‍'! മരണ ശേഷം ശരീരം മെഡിക്കല്‍ പഠനത്തിന് എന്ന് ഉറപ്പിക്കാന്‍ സമ്മതപത്രം; ജോസ് കുരുവിനാക്കുന്നേല്‍ വീണ്ടും ചര്‍ച്ചകളില്‍
കോട്ടയം മെഡിക്കല്‍ കോളേജിന് അദ്ദേഹം ഒപ്പിട്ട് സമ്മത പത്രം നല്‍കുന്നത് വൈറലാണ്.
കോട്ടയം: പുതിയ ചരിത്രം രചിക്കുകയാണ് ജോസ് കുരുവിനാക്കുന്നേല്‍. പൃഥ്വിരാജിന്റെ 'കടുവ' ചിത്രത്തിലെ ഹീറോയ്ക്ക് ആധാരമായ വ്യക്തി. മരണ ശേഷം തന്റെ ശരീരം കോട്ടയം മെഡിക്കല്‍ കോളേജിന് നല്‍കാമെന്ന സമ്മതപത്രം നല്‍കുകയാണ് ഇടമറ്റത്തെ മ്ലാപ്പറമ്പില്‍ കുറുവച്ചന്‍ ചേട്ടന്‍. പല വിധ വിവാദങ്ങളിലൂടെ ചര്‍ച്ചകളില്‍ നിറഞ്ഞ വ്യക്തിത്വം. മരണശേഷം തന്റെ മൃതദേഹം സമൂഹത്തിന് ഉപയോഗപ്പെടണമെന്ന ലക്ഷ്യമാണ് തന്റെ പ്രവര്‍ത്തിയിലൂടെ ലക്ഷ്യമിടുന്നത്. സീതാറാ യെച്ചൂരിയുടെ മൃതദേഹം കൈമാറിയത് എയിംസിനാണ്. എംഎം ലോറന്‍സിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള നീക്കം വിവാദവുമായി. ഇതിനിടെയാണ് ജോസ് കുരുവിനാക്കുന്നേലിന്റെ ശരീര ദാനം ചര്‍ച്ചകളില്‍ എത്തുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിന് അദ്ദേഹം ഒപ്പിട്ട് സമ്മത പത്രം നല്‍കുന്നത് വൈറലാണ്. ഇതിനൊപ്പം അദ്ദേഹത്തിന്റെ ഓഡിയോയും പ്രചരിക്കുന്നു. ഈ ഓഡിയോയില്‍ സമൂഹ നന്മയ്ക്കായി താന്‍ ഇതു ചെയ്തുവെന്ന് വിശദീകരിക്കുന്നുണ്ട് ജോസ് കുരുവിനാക്കുന്നേല്‍, വളരെ മുമ്പേ ഒപ്പിട്ടു കൊടുത്തതാണെന്നും സീതാറാം യെച്ചൂരിയുടെ കാര്യമൊന്നും സ്വാധീനിക്കപ്പെട്ടു ചെയ്തതല്ലെന്നും പറയുന്നു. ഏതായാലും ജോസ് കുരുവിനാക്കുന്നേലിന്റെ സമ്മത പത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. സമാനതകളില്ലാത്ത മാതൃകയായിട്ടാണ് ഇതിനെ ചിത്രീകരിക്കുന്നത്. സമ്മത പത്രം നല്‍കിയതോടെ ജോസ് കുരുവിനാക്കുന്നേലിന്റെ മരണ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് കിട്ടുമെന്ന് ഉറപ്പായി.
ഈ സംഭവവുമായി ബന്ധപ്പെട്ട് ചില കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതില്‍ ഒന്നില്‍ പറയുന്നത് ഇങ്ങനെ- ഇത് ജോസ് കുരുവിനാക്കുന്നേല്‍. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ശരീരം മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് വിട്ടുകൊടുക്കുകയാണ്. ഇടമറ്റം കാര്‍ക്ക് അദ്ദേഹം മ്ലാപ്പറമ്പില്‍ കുറുവച്ചന്‍ ചേട്ടന്‍ ആണ്. സിനിമയില്‍ കടുവാ കുന്നേല്‍ കുറുവച്ചന്‍. എന്നൊക്കെ പറയും.. മീനച്ചില്‍ താലൂക്കിലെ ഒരു ഐകോണിക് വ്യക്തിത്വം. പാലാ പരിസരത്തെ ഏറ്റവും എണ്ണം പറഞ്ഞ ഉഗ്രപ്രതാപികളും പൗരാണിക പാരമ്പര്യമുള്ള കുടുംബങ്ങളും വസിച്ചിരുന്നിടമാണ് ഇടമറ്റം എന്നാണ് വിലയിരുത്തല്‍.ഇടമറ്റത്തെ മുന്‍ തലമുറയിലെ തലയെടുപ്പുള്ള .ഒരു കണ്ണിയാണ് കുറുവച്ചന്‍ ചേട്ടന്‍. ശരികള്‍ ചെയ്യാനും ശരികളില്‍ ഉറച്ചു നില്‍ക്കുവാനും പോരാടുവാനുമുള്ള നെഞ്ചുറപ്പും വ്യക്തിത്വവും തന്റെടവും ഉള്ള ഒരുപാട് പേരുള്ള വലിയ ഒരു തലമുറയാണ് അത്.
സത്യം പറഞ്ഞാല്‍ തല പോകുമെങ്കില്‍ പുല്ലങ്ങോട്ട് പോട്ടെ.. ഇനി തെറ്റാണ് ചെയ്തത് എങ്കിലും കോപ്പ് ഞാനങ്ങു ചെയ്തു. ചെയ്തതു തന്നെ, ഇന്നത് കൊണ്ടാണ് ചെയ്തത് എന്ന് നെഞ്ചു വിരിച്ചു നിന്ന് പറയാനുള്ള ആര്‍ജവം ഉള്ള തലമുറയാണത്. ആപത്തില്‍ പെടുന്നവര്‍ രക്ഷയ്ക്ക് ആദ്യം ശത്രുവിന്റെ വീട്ടിലേയ്ക്ക് ഓടി കയറുന്നതും എല്ലാം മറന്നു അവനെ സഹായിക്കുന്നതും ആ പരിപാടി കഴിഞ്ഞു വീണ്ടും ശത്രുതയും ഏറ്റുമുട്ടലും തുടരുന്നതും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാമോ.. ഇതൊക്കെയാണ് ഇടമറ്റം. വോളിബോള്‍ പ്ലയര്‍ ആയിരുന്നു. ഒരു ഏവര്‍ രോളിംഗ് ട്രോഫി ടൂര്‍ണമെന്റില്‍ സാക്ഷാല്‍ ജിമ്മി ജോര്‍ജ് നയിച്ച കാഞ്ഞിരപ്പള്ളി ടീമിനെ തകര്‍ത്ത നായകന്‍ ആയിരുന്നു.. ഇടമറ്റം പള്ളിയില്‍ ഉണ്ടായ നിസാര തര്‍ക്കം കൈ വിട്ടു ഒരു ത്രില്ലര്‍ സിനിമ പോലെ പിന്നീട് ദേശത്തോളം വളര്‍ന്ന കേരളത്തിലെ ഏറ്റവും വലിയ നിയമ പോരാട്ടവും.. പിന്നീട് സിനിമ വരെയും എത്തിയത് ചരിത്രം ആണ്..-ഇങ്ങനെയാണ് ആ കുറിപ്പ് തീരുന്നത്.
ബിജു പുളിക്കകണ്ടം പാല എഴുതുന്നത് ഇങ്ങനെ - 'കുഴിച്ചിട്ടാല്‍ പുഴു തിന്നും ... കത്തിച്ചു കളഞ്ഞാലോ ചാരമാകും ... എന്നാല്‍ പിന്നെ ആര്‍ക്കെങ്കിലും ദൈവം തന്ന ഈ ശരീരം ഉപകാരമായെങ്കില്‍ എന്നു കരുതി ...' ഒരു യഥാര്‍ത്ഥ പാലാക്കാന്റെ സ്വഭാവ വിശേഷതകള്‍ കൊണ്ട് സകല അര്‍ത്ഥത്തിലും മേഖലകളിലും കേരളത്തില്‍ വിവാദപുരുഷനായ തന്റേടത്തിന്റെ പ്രതീകമായ , പാലാ ഇടമറ്റം കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നോടു ഇന്നലെ വിളിച്ചു പറഞ്ഞ വാക്കുകളാണിവ... കുറുവച്ചന്‍ ചേട്ടന്‍ ഭാര്യ മറിയമ്മ ചേച്ചിയുടെയും മക്കളായ ഔസേപ്പച്ചന്റെയും റോസ്‌മേരിയുടെയും അനുവാദത്തോടെ മരണാനന്തരം ഭൗതിക ശരീരം കോട്ടയം മെഡിക്കല്‍ കോളജിന് കൈമാറുന്ന സമ്മതപത്രം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ഇന്നലെ കൈമാറിയതിന്റെ ചിത്രമാണിത്.
ഞാനിത് എന്റെ fb യില്‍ ഇടുവാന്‍ കാരണമുണ്ട്... ഞാനും 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെയും സമ്മതപത്രം ഇപ്രകാരം എന്റെ ഭാര്യയുടെ അനുവാദത്തോടെ (അന്ന് എന്റെ രണ്ടു പെണ്‍മക്കളും മൈനറായിരുന്നു) കോട്ടയം മെഡിക്കല്‍ കോളജിനു തന്നെ കൈമാറിയിന്നു. അവയവദാനത്തിന്റെ പ്രസക്തി ഇപ്പോള്‍ ഉള്ള കാലഘട്ടത്തിനു വളരെ മുമ്പേ തന്നെ... എന്നെ സ്വന്തം കൂടപ്പിറപ്പായി കാണുന്ന, സ്‌നേഹിക്കുന്ന കുറുവച്ചന്‍ ചേട്ടനും മറിയമ്മ ചേച്ചിയ്ക്കും എല്ലാ നന്‍മകളും നേരുന്നു... പ്രാര്‍ത്ഥനകളോടെ ...-ഇങ്ങനെയാണ് ബിജു പുളിക്കകണ്ടം പാലാ കുറിക്കുന്നത്.