- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റു! ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപളളിക്ക് അറിയാം; ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നതായി വി ഡി സതീശന്‍; കടകംപള്ളി നല്‍കിയ മാനനഷ്ട കേസില്‍ തടസ്സഹരജി നല്‍കി പ്രതിപക്ഷ നേതാവ്
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റു!
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ ആരോപണത്തിനെതിരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ തടസ്സഹരജി സമര്‍പ്പിച്ച് വി.ഡി സതീശന്‍. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് തിരുവനന്തപുരം സബ്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി.
ഒക്ടോബര്‍ എട്ടിന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഹരജിയില്‍ പറയുന്നത്. കടകംപള്ളി നല്‍കിയ മാനനഷ്ട ഹരജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തടസ്സഹരജിയില്‍ പറയുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാമെന്നുമായിരുന്നു വി.ഡി സതീശന്‍ പറഞ്ഞത്.
സ്വര്‍ണപ്പാളിക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപളളിക്ക് അടുത്ത ബന്ധമാണുളളതെന്നും ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപളളിക്ക് അറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനെതിരെയാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് കൊടുത്തത്.
പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് കൊടുത്തത്. ശബരിമല സ്വര്‍ണക്കൊളള കേസില്‍ ഇനി ചോദ്യംചെയ്യേണ്ടത് മുന്‍ ദേവസ്വം മന്ത്രിയായ കടകംപളളി സുരേന്ദ്രനെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. കേസില്‍ കടകംപളളിക്ക് പങ്കുണ്ടെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും കടകംപളളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മൊഴി നല്‍കി. ഞാന്‍ മാത്രം എങ്ങനെ പ്രതിയാകും? ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താന്‍ മാറ്റിയാണ് ചെമ്പെന്ന് രേഖപ്പെടുത്തിയത്. ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മിച്ചത് എന്നതിനാലാണ് തിരുത്തിയത്. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാം. സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും വാദം എ. പത്മകുമാറിന്റെ വാദം. ജാമ്യാപേക്ഷയിലാണ് പത്മകുമാറിന്റെ വാദങ്ങള്‍.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാറിനെ റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. കേസില്‍ തന്ത്രിമാര്‍ക്കെതിരെ എ.പത്മകുമാറിന്റ നിര്‍ണായക മൊഴി എസ്‌ഐടി രേഖപ്പെടുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്നാണ് പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാര്‍ അനുമതി നല്‍കിയിരുന്നെന്നും പത്മകുമാര്‍ പറഞ്ഞു.




