- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടി നീട്ടി വളർത്തിയതിന് പീഡനം; പഠിക്കാൻ പിന്നോക്കം നിന്നതിനും ഉപദ്രവം; ഭവത് മാനവ് ഒരു മുളം കയറിൽ ജീവിതമവസാനിപ്പിച്ചത് മനോവിഷമം മൂലം തന്നെ; കൂടുതൽ വിവരങ്ങൾ പുറത്ത്; വിദ്യാർത്ഥിയുടെ മരണത്തിൽ കൂടുതൽ നടപടി; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ; അമ്മയുടെ പരാതിയിൽ ഫലം; കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ അന്വേഷണ നിഴലിലാകുമ്പോൾ!
കണ്ണൂർ: കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവം വലിയ വിവാദമായിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സംഭവത്തിൽ ഇപ്പോൾ സ്‌കൂൾ അന്വേഷണ നിഴലിൽ ആയിരിക്കുകയാണ്. ഭവത് മാനവ് എന്ന വിദ്യാർത്ഥിയാണ് ജിവനൊടുക്കിയത്.
അധ്യാപകരുടെ കടുത്ത മാനസിക പീഡനത്തിൽ മനം നൊന്തെന്ന ആരോപണവുമായി കുടുംബവും രംഗത്ത് വന്നിരിന്നു. പഠനത്തിൽ പിന്നോക്കം നിന്നതിനും മുടി നീട്ടി വളർത്തിയതിനും അധ്യാപകർ മാനസികമായും ശരീരികമായും പീഡിപ്പിച്ചെന്നും ഇതിൽ മനം നൊന്താണ് ഭവത് ജീവനൊടുക്കിയതെന്നുമാണ് കുടുംബം ആരോപണം ഉയർത്തുന്നു.
ഇപ്പോഴിതാ മറ്റൊരു വാർത്തയും പുറത്തുവന്നിരിക്കുകയാണ്. വിവാദങ്ങൾക്കിടെ കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂളിലെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്ത് ഉത്തരവായി.
ഹയർ സെക്കൻ്റ്റി വിഭാഗം ആർ ഡി യാണ് സസ്പെൻഡ് ചെയ്‌ത് ഉത്തരവ് ഇറക്കിയത്. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി.
ഹയർ സെക്കണ്ടറി വിഭാഗം ഫിസിക്‌സ് അധ്യാപകൻ ടി.വിഗിരീഷ് , ബോട്ടണി അധ്യാപകൻ എ.കെ ആനന്ദ്, ഗണിതശാസ്ത്ര അധ്യാപകൻ ഇപിഅനീഷ് എന്നിവരെയാണ് 15 ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജനുവരി എട്ടിനാണ് ഭവത് മാനവ് വീട്ടിൽ തൂങ്ങിമരിച്ചത്. കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി.
അധ്യാപകർ നിസാര കാര്യങ്ങൾക്ക് പോലും മാനസികമായി പീഡിപ്പിച്ചിരുന്നതായി മറ്റു വിദ്യാർത്ഥികളും രക്ഷിതാക്കളും മൊഴി നൽകിയിരുന്നു. അധ്യാപകർ ഗുണ്ടകളെപ്പോലെയാണ് തങ്ങളോട് പെരുമാറിയതെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ,കെ.എസ്.യു വിദ്യാർത്ഥികൾ സ്കൂളിന് മുൻപിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. നേരെത്തെ ഭവത് മാനവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം വളരെ ശക്തമായിരുന്നു.
ഭവതിൻ്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് മുസ്ലിം ലീഗും എം എസ്.എഫ്, കെ.എസ്.യു വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞിട്ടും ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് അനിശ്ചിത കാല സമരവുമായി എസ്.എഫ്. ഐ രംഗത്തിറങ്ങിയത്.
പഠനത്തിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് മനോവിഷമമുണ്ടാക്കുന്ന വിധത്തിൽ ചില അധ്യാപകർ വ്യക്തിഹത്യ നടത്തിയെന്നാണ് ആരോപണം. ഇതിൻ്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.