മുംബൈ: സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം മോഷണ ശ്രമമാണോ എന്നകാര്യത്തില്‍ അവ്യക്തത തുടരുന്നു. അക്രമി വീട്ടിനുള്ളില്‍ നേരത്തെ കയറിയിരിക്കാം എന്നതാണ് സൂചന. സെയ്ഫിന് ആക്രമണം നടക്കുന്നതിന് മുമ്പ് കരീന കപൂര്‍ 'ഗേള്‍സ് പാര്‍ട്ടി'യിരുന്നു. കവര്‍ച്ചശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കുമൊപ്പം ഗേള്‍സ് പാര്‍ട്ടി ആഘോഷിക്കുകയായിരുന്നു കരീന.

ആക്രമണസമയത്ത് സെയ്ഫിനെ കൂടാതെ വീട്ടുജോലിക്കാരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. അതേസമയം, അക്രമിക്ക് സെയ്ഫിന്റെ വീട്ടിനുള്ളില്‍ നിന്നു തന്നെ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമണം നടക്കുന്നതിനു രണ്ടു മണിക്കൂര്‍ സമയത്തിനുള്ളില്‍ ആരും വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍, അക്രമിക്ക് വീട്ടില്‍ മണിക്കൂറുകളോളം ഒളിച്ചു തങ്ങാന്‍ അവസരം ലഭിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. സംശയമുള്ള മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കവര്‍ച്ചശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കുമൊപ്പം ഗേള്‍സ് പാര്‍ട്ടി ആഘോഷിക്കുകയായിരുന്നു കരീന. മോഷണ ശ്രമത്തിനിടെ സെയ്ഫ് അലി ഖാന്റെ മുംബൈയിലെ വീട്ടില്‍ ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ്, കരിഷ്മ കപൂര്‍, സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കൊപ്പം കരീന കപൂര്‍ തന്റെ പെണ്‍കുട്ടികളുടെ രാത്രിയില്‍ നിന്നുള്ള ഫോട്ടോ എന്ന പേരില്‍ ചില പാനീയങ്ങളുടെ ചിത്രം കരീന സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു.

അതിവിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് ജീവിതപങ്കാളിയും നടിയുമായ കരീന കപൂര്‍ രംഗത്തുവന്നു. സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ തുടരുകയാണെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഔദ്യോഗിക പ്രതികരണത്തില്‍ നടിയുടെ ടീം അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

'ഇന്നലെ രാത്രി സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും വസതിയില്‍ മോഷണശ്രമം നടന്നിരുന്നു. സെയ്ഫിന്റെ കൈക്ക് പരിക്കേറ്റു, അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിലെ മറ്റുള്ളവര്‍ സുഖമായിരിക്കുന്നു. ഞങ്ങള്‍ മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. ക്ഷമയോടെയിരിക്കുക, കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. പോലീസ് അന്വേഷണം തുടരുകയാണ്' പ്രതികരണത്തില്‍ പറയുന്നു.

അതേസമയം, അക്രമിയുടെ കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക വിധേയനാക്കി. ഒരു പരുക്ക്് ആഴമേറിയതാണെന്നും 10 തുന്നലുകള്‍ വേണ്ടിവന്നെങ്കിലും നട്ടെല്ലിനെ ബാധിച്ചില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ ശരീരത്തില്‍ കത്തിയുടെ ഒരു കഷണം ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും തുടര്‍ സര്‍ജറികള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.

ഒട്ടേറെ സെലിബ്രിറ്റികള്‍ താമസിക്കുന്ന ബാന്ദ്രയില്‍ നടന്ന ആക്രമണം മുംബൈ പോലീസിന് വലിയ ചീത്തപേരുണ്ടാക്കിയിരിക്കുകയാണ്. സെലിബ്രിറ്റികള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ നഗരത്തിന്റെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ചോദ്യം ചെയ്ത് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.