- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം..!; ഇപ്രാവശ്യം കളി കാണാൻ വന്ന ചെറുപ്പക്കാർക്ക് നിരാശ; ഗാലറിയിലിരുന്ന് കാവ്യ ക്യൂട്ട്നെസ് വാരി വിതറിയിട്ടും ആരാധകരുടെ മുഖത്ത് മങ്ങൽ; വമ്പൻ സെലിബ്രിറ്റിയുമായി കാവ്യ മാരൻ പ്രണയത്തിലോ?; ഗോസിപ്പ് ആയിരിക്കണേയെന്ന് ഫാൻസുകാർ; ചൂടുപിടിച്ച് ചർച്ചകൾ
ഐപിഎൽ മത്സരം തുടങ്ങുമ്പോൾ കാവ്യ മാരനെ കുറിച്ച് ആലോചിക്കാത്ത ചെറുപ്പക്കാർ വളരെ കുറവ് തന്നെ ആയിരിക്കും.കളി കാണാൻ എത്തുന്നവരുടെ മനം മിനിറ്റുകൾ കൊണ്ടാണ് കവരുന്നത്. ഗ്യാലറിയിൽ ഇരിക്കുന്ന കാവ്യയുടെ മുഖ ഭാവങ്ങൾ ക്യാമെറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്യും. നിലവിൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയും സിഇഒ യുമാണ് കാവ്യ.
ആ ചിരിയും, ടെൻഷൻ അടിക്കുന്ന മുഖഭാവങ്ങളും കാണുമ്പോൾ തന്നെ പലർക്കും മനസ്സിൽ ക്രഷ് തോന്നാം. ഐപിഎൽ ന് ശേഷം കാവ്യ യെ അറിയാത്തവർ ചുരുക്കമാണ്. സൺ ഗ്രൂപ്പിന്റെ ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യമാരൻ. സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയാണ് ഉള്ളത്.
ടീം ഉടമ എന്നതിലുപരി ഒരു ക്രിക്കറ്റ് ആരാധികയെ പോലെ സ്റ്റേഡിയത്തിലിരുന്ന് കളി കാണുന്ന കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നിരവധി തവണ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തിട്ടുണ്ട്. കാവ്യയുടെ ക്യൂട്ട്നസിന് മുന്നിൽ ബോളിവുഡ് നടിമാര്‍ പോലും കുറച്ച് മാറി നിൽക്കും. എന്നാണ് ഫാൻസുകാർ ഉൾപ്പടെ പറയുന്നത്.
ഇപ്പോഴിതാ, ആരാധകർക്ക് മനസ്സിൽ നിരാശ ഉണർത്തുന്ന വർത്തയാണ് പുറത്തുവരുന്നത്. കാവ്യ മാരൻ സൗത്ത് ഇന്ത്യയിലെ തന്നെ ഒരു സെലിബ്രിറ്റിയുമായി ഡേറ്റിംഗിലാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറുമായി കാവ്യ ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകനും സംഗീത സംവിധായകനുമാണ് അനിരുദ്ധ്.
ഒരു ആൽബത്തിന് തന്നെ പത്ത് രൂപയാണ് അനിരുദ്ധിന്റെ പ്രതിഫലമെന്ന് പറയപ്പെടുന്നു. സൺ ഗ്രൂപ്പിന്റെ സിനിമകളിൽ സ്ഥിര സാന്നിധ്യമാണ് അനിരുദ്ധ്. കാവ്യയ്ക്ക് 409 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നത്.
പക്ഷെ ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇവരുടെ അടുത്തവൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകൾ പ്രകാരം അനിരുദ്ധിന്റെ ടീം കാവ്യയുമായുള്ള ഡേറ്റിംഗ് റൂമറുകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഐപിഎല്ലിന്റെ 18-ാം സീസണിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന പരിപാടിയിൽ അനിരുദ്ധിന്റെ തകര്‍പ്പൻ പ്രകടനം ഉണ്ടായിരുന്നു.
ഇതിനിടെ, ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ തിരക്കിലാണ് കാവ്യയിപ്പോൾ. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം, എവേ മത്സരങ്ങളിൽ ഗാലറിയിൽ കാവ്യയുടെ സാന്നിധ്യം ഉറപ്പാണ്. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് തോറ്റപ്പോൾ ഗാലറിയിൽ നിരാശയോടെ ഇരിക്കുന്ന കാവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഞ്ച് വിക്കറ്റ് വിജയമാണ് ലക്നൗ മത്സരത്തിൽ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ, മറുപടിയിൽ 16.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്നൗ വിജയ റൺസ് കുറിച്ചു.