- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വര്‍ഷം നീണ്ട പ്രണയത്തിന് ഗോവയില്‍ സാഫല്യം; നടി കീര്‍ത്തി സുരേഷ് വിവാഹിതയായി; ആന്റണി തട്ടിലിനെ വരണമാല്യം ചാര്‍ത്തി നടി; സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പുറത്തുവിട്ടു; ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും
15 വര്‍ഷം നീണ്ട പ്രണയത്തിന് ഗോവയില്‍ സാഫല്യം
പനാജി: നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ബിസിനസുക്കാരനായ ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
വളരെ ഇമോഷണലായിരുന്നു വിവാഹ ചടങ്ങുകള്‍ എന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തം. ആനന്ദ കണ്ണീര്‍ പൊഴിച്ച കീര്‍ത്തിയുടെ കണ്ണുനീര്‍ ആന്റണി തുടച്ചുകൊടുക്കുന്നുണ്ട്. 15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി കുറിച്ചിരുന്നു. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കീര്‍ത്തി മാധ്യമങ്ങളെ കാണുകയും ഗോവയില്‍ വച്ചാണ് വിവാഹമെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ദുബായ് ബേസ്ഡ് ബിസിനസുകാരനായ ആന്റണിക്ക് കൊച്ചിയില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുണ്ട്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി, പ്രിയന്‍ ചിത്രമായ 'ഗീതാഞ്ജലി'യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം തിരക്കേറിയ താരമായി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.