- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും; തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി; പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്കായി 25 കോടിയും പ്രഖ്യാപിച്ചു ധനമന്ത്രി
വന്യജീവി ആക്രമണം തടയാന്‍ 50 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബജറ്റില്‍ വന്യജീവി ആക്രമണം തടയാന്‍ പ്രത്യേകം പാക്കേജ്. വന്യജീവി ആക്രമണം തടയാന്‍ സംസ്ഥാന ബജറ്റില്‍ 50 കോടി രൂപയാണ് അനുവദിച്ചത്. വന്യജീവി ആക്രമണവും നഷ്ടപരിഹാരവും പ്രതിരോധവും ഉള്‍പ്പെടെം വനം-വന്യജീവി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി വിഹിതത്തിന് പുറമെ പ്രത്യേക പാക്കേജിനാണ് 50 കോടി അധികമായി അനുവദിച്ചത്. പ്ലാനില്‍ അനുവദിച്ച തുകക്ക് പുറമേയാണിതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിന് നല്‍കുന്ന നഷ്ടപരിഹാരം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതം വര്‍ധിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വന്യജീവി പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. ഇതിനുള്ള ഇടപെടലിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കും.
വനം-വന്യജീവി മേഖലക്ക് 2025-26 വര്‍ഷത്തേക്ക് 305.61 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വന്യജീവി ആക്രമണം തടയാനുള്ള 50 കോടിക്ക് പുറമേയാണിത്. കേന്ദ്ര സഹായമായി 45.47 കോടി പ്രതീക്ഷിക്കുന്നു. തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാന്‍ പദ്ധതി കൊണ്ടുവരും. പാമ്പുകടി മരണങ്ങള്‍ ഇല്ലാതാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്കായി 25 കോടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജലസുരക്ഷ മെച്ചപ്പെടുത്തുക, മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുക, വനമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവനും ജീവനോപാധികള്‍ക്ക് സംരക്ഷണം നല്‍കുക, കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുള്ള കവചമായി ജനങ്ങളെ ഉള്‍പ്പെടുത്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2025-26 വര്‍ഷം ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.