കടമെടുക്കാന്‍ ബാക്കിയുള്ളത് 3700 കോടി മാത്രം! ഓണച്ചെലവിന് ബാലഗോപാല്‍ എന്തു ചെയ്യും? വില്ക്കാന് കാണം പോലുമില്ലാത്ത അവസ്ഥയില്‍ കേരളം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തിന്റെ നിത്യച്ചെലവും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കടമെടുക്കാന്‍ പോലും വഴികളില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാറിപ്പോള്‍. ഡിസംബര്‍ വരെ വെറും 3700 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ അവശേഷിക്കുന്നത്. മൂന്ന് മാസം 3700 കോടികൊണ്ട് എങ്ങനെ തള്ളിനീക്കുമെന്ന് ധനവകുപ്പിന് ഇതുവരെ വലിയ എത്തുംപിടിയും ഒന്നും ലഭിച്ചിട്ടില്ല. ഓണക്കാലമാണ് വരുന്നത്. ഓണം ആഘോഷിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. ഡിസംബവര്‍വരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതില്‍ 3700 കോടി ഒഴികെയുള്ളത് ഇതിനോടകം കടമെടുത്തു കഴിഞ്ഞു. […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തിന്റെ നിത്യച്ചെലവും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കടമെടുക്കാന്‍ പോലും വഴികളില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാറിപ്പോള്‍. ഡിസംബര്‍ വരെ വെറും 3700 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ അവശേഷിക്കുന്നത്. മൂന്ന് മാസം 3700 കോടികൊണ്ട് എങ്ങനെ തള്ളിനീക്കുമെന്ന് ധനവകുപ്പിന് ഇതുവരെ വലിയ എത്തുംപിടിയും ഒന്നും ലഭിച്ചിട്ടില്ല. ഓണക്കാലമാണ് വരുന്നത്. ഓണം ആഘോഷിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
ഡിസംബവര്‍വരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതില്‍ 3700 കോടി ഒഴികെയുള്ളത് ഇതിനോടകം കടമെടുത്തു കഴിഞ്ഞു. ഡിസംബറിനുശേഷം മാര്‍ച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്നും ഇപ്പോള്‍ നിശ്ചയമില്ല. പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉള്‍പ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതില്‍ അപാകമുണ്ടെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. എന്നാല്‍, കടപരിധിയില്‍ മാറ്റംവരുത്താനുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ നല്‍കുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ ആനുകൂല്യം നല്കാന് 600 കോടി വേണം. കടപരിധി നിര്‍ണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നല്കിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്.
ക്ഷേമപെന്ഷന് കുടിശ്ശികയില്‍ രണ്ടുഗഡു ഈവര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കില്‍ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നല്‍കണം. ഇപ്പോള്‍ അതതുമാസം ക്ഷേമപെന്ഷന് നല്‍കുന്നുണ്ട്. കുടിശ്ശിക ചേര്‍ത്ത് ഓണത്തിന് രണ്ടുമാസത്തെ പെന്ഷന് നല്കാന് 1900 കോടി രൂപ വേണം.
കേരളം കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി അടുത്തിടെ കാര്യമായി തന്ന തുറന്നു പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വന്നതില്‍ അടക്കം വിമര്‍ശന വിധേയനാകുന്നത് ബാലഗോപാലാണ്. ഇതിനിടെയാണ് ധനപ്രതിസന്ധി നിറുകംതലയില്‍ എത്തി നില്ക്കുന്നതും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു പ്രതിവര്‍ഷം ശരാശരി 1.20 ലക്ഷം കോടിയായിരുന്നു ചെലവ്. എന്നാല്‍, കഴിഞ്ഞ 3 വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ചെലവ് 1.60 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നാണ് ബാലഗോപാല്‍ ഇത്തരം വിമര്‍ശകര്‍ക്ക് മറുപടിയായി പറയുന്നയത്.
കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം പ്രതിവര്‍ഷം 57,000 കോടി രൂപ കുറഞ്ഞിട്ടു പോലും ചെലവില്‍ 40,000 കോടി രൂപയുടെ വര്‍ധനയാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തു നടപ്പാക്കിയ ശമ്പള,പെന്ഷന് പരിഷ്കരണത്തിന്റെ ബാധ്യത മുഴുവന്‍ ഈ സര്‍ക്കാര്‍ ഏറ്റെടുത്തു. കോവിഡ് കാലത്ത് ശമ്പള, പെന്ഷന് പരിഷ്കരണം നടപ്പാക്കിയ അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണു കേരളം. ഒന്നാം പിണറായി സര്‍ക്കാരിന്റെ ക്ഷാമബത്ത കുടിശിക (2017 മുതല്‍ 2021 വരെ) ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ ക്രെഡിറ്റ് ചെയ്തത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണ്. ഇതു സര്‍ക്കാരിന്റെ ബാധ്യതയായി കണക്കാക്കിയ കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കാവുന്ന തുക വെട്ടിക്കുറച്ചു.
സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശികയും വര്‍ധിപ്പിച്ച സാമൂഹിക സുരക്ഷാ പെന്‍ഷനും ഈ സര്‍ക്കാരാണു നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന കിഫ്ബി ഇതുവരെ 30,000 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. ഇതില്‍ 20,000 കോടിയും ഈ സര്‍ക്കാരാണു ചെലവാക്കിയത്. സാമൂഹിക സുരക്ഷാ പെന്‍ഷനായി 8,000 കോടി രൂപ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും 32,000 കോടി രൂപ കഴിഞ്ഞ സര്‍ക്കാരും നല്കി. ഈ സര്‍ക്കാര്‍ 3 വര്‍ഷം കൊണ്ടു മാത്രം 27,000 കോടി നല്കി. കേന്ദ്രസര്‍ക്കാര്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമെല്ലാം ഏറ്റെടുത്താണു മുന്നോട്ടു പോകുന്നത്. ചെലവുകളില്‍ കുറവു വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.