- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ കായികമേളയ്ക്ക് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വീഡിയോയിലെ നായകന്‍; ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യ മേളയുടെ ഉദ്ഘാടനത്തില്‍ അതിഥി; എപ്പോള്‍ മേളയില്‍ എത്തും എന്ന ചോദ്യത്തിന് ആരും ക്ഷണിച്ചിട്ടില്ലെന്ന് അച്ഛന്‍: മന്ത്രി ശിവന്‍കുട്ടി അറിയാന്‍...
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദിയില്‍ പ്രചോദനത്തിന്റെ ശക്തമായ മുഖമുദ്രയായ പ്രണവ് ആലത്തൂര്‍ക്ക് ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെതിരെ വലിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടനം. എന്നാല്‍ പ്രണവ് ആലത്തൂരിന് ഉച്ചയ്ക്ക് 12 ആയിട്ടും ക്ഷണമെത്തിയില്ല. പ്രണവിന്റെ പിതാവ് ഇക്കാര്യം പറയുമ്പോഴാണ് എല്ലാവരും ഇക്കാര്യം അറിയുന്നത്. തന്നെ.
ഇച്ഛാശക്തിയുടെ പ്രതീകമായ പ്രണവാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വീഡിയോയിലെ നായകന്‍. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രണവ് ആലത്തൂര്‍ അതിഥിയായെത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രമോ വീഡിയോവും അവിടെ പ്രകാശനം ചെയ്തിരുന്നു. എപ്പോഴാണ് എത്തുന്നതെന്ന് ഫോണില്‍ ആരാഞ്ഞപ്പോഴാണ് മേളയിലേയ്ക്ക് ഇതുവരെ ആരും ക്ഷണിച്ചിട്ടില്ലെന്ന് പ്രണവിന്റെ അച്ഛന്‍ ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞത്.
ഇല്ലായ്മകളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്കു മുന്നിലെ ചെറുപ്പത്തിന്റെ മാതൃകയാണ് പ്രണവ്. ഫുട്ബാള്‍, ചിത്രംവര, നീന്തല്‍ തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട് ഈ യുവാവ്. അതുതന്നെയാണ് പ്രണവിനെ കായികമേള പ്രമോ വീഡിയോയിലേക്ക് എത്തിച്ചതും.
ഒരു ഗാലറിയില്‍ മനോഹരമായ പെയിന്റിങ് കണ്ട് ഇഷ്ടപ്പെടുന്ന ഒരു അറബിയും കൂട്ടികാരിയും ചിത്രകാരനെ അന്വേഷിച്ചു പോകുന്നതാണ് വീഡിയോയുടെ പ്രമേയം. ചെല്ലുമ്പോള്‍ പ്രണവ് ഫുട്ബോള്‍ കളിച്ച ശേഷം നീന്തിക്കുളിക്കാന്‍ പോയെന്ന് കൂട്ടുകാര്‍ പറയുന്നു. ഒടുവില്‍ ഒരു ഭിത്തിയില്‍ മേളയുടെ ഭാഗ്യചിഹ്നമായ തക്കുടു എന്ന അണ്ണാറക്കണ്ണനെ വരക്കുന്ന പ്രണവിനെ അവര്‍ കണ്ടെത്തുന്നതോടെയാണ് വീഡിയോ സമാപിക്കുന്നത്.
ആലത്തൂര്‍ അരിങ്ങാട്ട് പറമ്പ് ദേവകീനിവാസില്‍ പ്രണവ് ബാലസുബ്രഹ്‌മണ്യന്റെയും സ്വര്‍ണകുമാരിയുടെയും മകനാണ് പ്രണവ്. പ്രവീണാണ് സഹോദരന്‍. ചിത്രങ്ങള്‍ വിറ്റ് കിട്ടിയ തുക പ്രളയദുരിതാശ്വാസഫണ്ടിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പ്രണവ് നല്‍കിയിരുന്നു.