- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി വിധി; നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ നിന്നും; ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടി
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ നിന്നുമാണ്.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും വഖഫ് ട്രിബ്യൂനല്‍ തീരുമാനത്തെ സ്വാധിനിക്കരുതെന്നും കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ പാടില്ലെന്നും ബച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. കമീഷന്‍ നിയമിക്കാന്‍ സര്‍ക്കാറിന് അവകാശം ഉണ്ട്. ഇത് ജുഡീഷ്യല്‍ പുനരവലോകനത്തിന് വിധേയമാണ്. കമീഷന്‍ നിയമിച്ചത് വഖഫ് നിയമം കണക്കിലെടുക്കാതെയാണെന്നും സര്‍ക്കാര്‍ യന്ത്രികമായി പ്രവര്‍ത്തിച്ചു എന്നും കോടതി നിരീക്ഷിച്ചു. നിയമനം യുക്തി സഹമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുനമ്പം വിഷയത്തില്‍ ഇടപെട്ട സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി വിധി വലിയ തിരിച്ചടിയാണ്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിധി ഉണ്ടായിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയുണ്ടെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയാല്‍ മുനമ്പം ഭൂമി വിഷയത്തിലെ വസ്തുതാ അന്വേഷണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
നേരത്തെ മുന്‍ കോടതി ഉത്തരവുകളും വിഷയ വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് നേരത്തെ കോടതി വാക്കാല്‍ സംശയം ഉന്നയിച്ചിരുന്നു. കമ്മീഷന്‍ നിയമനം റദ്ദാക്കിയതോടെ ഭൂമി പ്രശ്നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വിധി തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്താല്‍ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണ നടപടികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്നായിരുന്നു ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. വഖഫ് ഭൂമിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക മറുപടി. രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മീഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം നല്കിയതും.
അതേസമയം അതേസമയം മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനമാണെന്നുമാണ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്ന കോഴിക്കോട് ഫാറൂഖ് കോളജിന്റെ വാദം. ഫാറൂഖ് കോളജ് അധികൃതരില്‍ നിന്ന് വാങ്ങിയ ഭൂമിയാണ് തങ്ങളുടേതെന്നും വഖഫ് ഭൂമി അല്ലെന്നും ഭൂമിയില്‍ അവകാശമുന്നയിക്കുന്നവരും വാദിച്ചിരുന്നു.