- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാണം വിറ്റും ഓണം ഉണ്ണണം...... ഈ പഴമൊഴി ഈ ഓണക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ അക്ഷരം പ്രതി പാലിക്കും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണം പൊടി പൊടിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും കടമെടുക്കും; പുറപ്പെടുവിക്കുന്നത് 2000 കോടിയുടെ കടപത്രം; കേരളത്തിന്റെ ആവശ്യങ്ങളില്‍ ഇനിയും തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാരും; സാമ്പത്തിക പ്രതിസന്ധിയ്ക്ക് തെളിവ് ഈ ആഘോഷ കാല കടമെടുപ്പും
തിരുവനന്തപുരം: കാണം വിറ്റും ഓണം ഉണ്ണണം...... ഈ പഴമൊഴി ഈ ഓണക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ അക്ഷരം പ്രതി പാലിക്കും. ഓണാഘോഷം പൊടി പൊടിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും കടമെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന് മുന്നിലുള്ള അവസാന ഓണമാണ് ഇത്. ഇതെല്ലാം അടിച്ചു പൊളിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 2,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുകയാണ് സര്‍ക്കാര്‍. പേര് വികസനമെന്നാണെങ്കിലും ഓണ ചെലവുകള്‍ക്ക് തന്നെയാകും ഇത് ഉപയോഗിക്കുക.. ഇതിനായുള്ള ലേലം ഓഗസ്റ്റ് 19ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഉടനൊന്നും തീരില്ലെന്നതിന്റെ സൂചനയായും ഈ കടപത്രമിറക്കലിനെ വിലയിരുത്താം.
സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുന്ന വിധമുള്ള കേന്ദ്ര നടപടികളില്‍ അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍നിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപ, മുന്‍ വര്‍ഷമെടുത്ത അധികവായ്പകള്‍ ഈ വര്‍ഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോള്‍ കുറവുചെയ്ത 1877 കോടി രൂപ എന്നിവ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.
ഐജിഎസ്ടി ബാലന്‍സില്‍ ഉണ്ടായ കുറവ് നികത്തുന്നതിനായി മുന്‍കൂട്ടി അനുവദിച്ച തുകയുടെ ക്രമീകരണമായി 965.16 കോടി രൂപ കേന്ദ്രം കുറവുവരുത്തിയിരുന്നു. ഇതു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയപാതയുടെ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുന്ന ചെലവില്‍ 25 ശതമാനം സംസ്ഥാന സര്‍ക്കാരാണ് മുടക്കിയിട്ടുള്ളത്. കേന്ദ്രത്തില്‍ നിന്ന് കടമെടുത്തായിരുന്നു സര്‍ക്കാര്‍ ഇതിനുള്ള തുക ചെലവിട്ടത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്ന് കുറവു വരുത്തിയ നടപടി പുനഃപരിശോധിക്കണം. നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകള്‍ കൂടാതെ നടപ്പുസാമ്പത്തിക വര്‍ഷം 6000 കോടി രൂപ അധികം കടമെടുക്കാന്‍ അനുവദിക്കണമെന്നും കെ.എന്‍.ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കടപത്രം ഇറക്കുന്നത്.
6000 കോടി രൂപയുടെ അധിക വായ്പയ്ക്ക് അനുമതി തേടുകയാണ് കേരളം . ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കിഫ്ബി വഴിയെടുത്ത വായ്പ സംസ്ഥാനത്തിന്റെ കട പരിധിയില്‍ നിന്ന് വെട്ടിക്കുറച്ചിരുന്നു. ഈ വകയിലാണ് അധിക വായ്പ ആവശ്യപ്പെടുന്നത്. നേരത്തെ ഇന്ത്യയില്‍ കടം വര്‍ധിക്കാത്ത സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിലാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവകാശപ്പെട്ടിരുന്നു. 'കേരളത്തില്‍ സര്‍വത്ര കടമെന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. നിശ്ചയിച്ച പരിധിയില്‍നിന്ന് മാത്രമേ കടമെടുക്കാനാകൂ എന്ന വസ്തുത മറച്ചുവെച്ചായിരുന്നു പ്രചാരണം. 2020-21 വര്‍ഷം ആകെ ജി.എസ്.ഡി.പിയുടെ 40 ശതമാനമായിരുന്നു കടമെങ്കില്‍ ഇപ്പോള്‍ 35 ശതമാനമായി താഴ്ന്നു. അഞ്ച് ശതമാനം കുറവെന്നത് 70,000 കോടി രൂപയോളം വരും' -ബാലഗോപാല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1.15 ലക്ഷം കോടിയാണ് ശരാശരി ചെലവഴിച്ചത്. അര്‍ഹമായ കടമെടുപ്പില്‍ 50,000 കോടിയോളം വെട്ടിക്കുറവുണ്ടായ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് വര്‍ഷം 1.65 ലക്ഷം കോടിയായിരുന്നു ചെലവ്. വരുന്ന വര്‍ഷം രണ്ട് ലക്ഷം കോടിയായി വാര്‍ഷിക ബജറ്റ് മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടം എടുക്കേണ്ടി വരുമെന്ന് തന്നെയാണ് ധനമന്ത്രിയും നേരത്തെ മുതല്‍ വിശദീകരിച്ചിരുന്നത്. കരളത്തിന്റെ ആകെ കടം സംസ്ഥാനത്തിന്റെ ആഭ്യന്തര സംസ്ഥാന മൊത്ത ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 33.9 ശതമാനമാണ്. ഇതു കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുന്‍പ് ഒരോ അഞ്ച് വര്‍ഷം കൂടുന്തോറും ആകെ കടബാധ്യത ഇരട്ടിയാകുകയായിരുന്നു പതിവ്. 2010 11ല്‍ ആകെ ബാധ്യത 78,673 കോടിയായിരുന്നു. 201516ല്‍ ഇത് 1,57,370 കോടിയായി. 202021ല്‍ 2,96,901 കോടി രൂപയായി വര്‍ധിച്ചു. ഈ പ്രവണത അനുസരിച്ച് 2025 26ല്‍ ബാധ്യത ഏകദേശം ആറുലക്ഷം കോടി രൂപയാകണം. ഫലത്തില്‍ 4.65 ലക്ഷം കോടിയില്‍ ആകെ ബാധ്യത നില്‍ക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തിന് ഇക്കാലയളവില്‍ അര്‍ഹതപ്പെട്ട വായ്പകള്‍ എടുക്കുന്നതിന് അനുമതി നിഷേധിച്ചതാണ് ഇത്തരത്തില്‍ വായ്പാ ബാധ്യതയുടെ വളര്‍ച്ച കുറയുന്നതിന് കാരണമായത്. എന്നാല്‍, ഈ തുക കൂടി ലഭിച്ചിരുന്നുവെങ്കില്‍, വികസന ക്ഷേമ മേഖലകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഏറ്റെടുക്കാനാകുമായിരുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ആരോഗ്യം പരിശോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കടം ജിഎസ്ഡിപി അനുപാതം. ഈ അനുപാതം നോക്കിയാല്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ് ആരോഗ്യകരമല്ലാത്ത കടം എടുത്തിട്ടുള്ളത്. 200106 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിഎസ്ഡിപി വളര്‍ച്ച 13.1 ശതമാനമായിരുന്നു. കടത്തിന്റെ വളര്‍ച്ചാ നിരക്ക് 14.3 ശതമാനവും. 200611ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിഎസ്ഡിപി വളര്‍ച്ച 13.7 ശതമാന മായപ്പോള്‍ കടത്തിന്റെ വളര്‍ച്ച 11.4 ശതമാനമായി താഴ്ന്നു. വീണ്ടും 201116ല്‍ യുഡിഎഫ് കാലത്ത് ജിഎസ്ഡിപി വളര്‍ച്ച 11.6 ശതമായി കുറഞ്ഞപ്പോള്‍ കടത്തിന്റെ വളര്‍ച്ച 14.9 ശതമാനമായി കുതിച്ചു. 201621 കാലത്ത് പ്രളയം, കോവിഡ് തുടങ്ങി ദുരന്തങ്ങളുടെ സാഹചര്യത്തില്‍ വളര്‍ച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കടത്തിന്റെ വളര്‍ച്ചാ നിരക്ക് 13.5 ശതമാനമായി. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 202125 കാലഘട്ടത്തില്‍ ജിഎസ്ഡിപി വളര്‍ച്ചാ നിരക്ക് ശരാശരി 13.5 ശതമാനമായി ഉയര്‍ന്നപ്പോള്‍ കടത്തിന്റെ വളര്‍ച്ചാ നിരക്ക് ശരാശരി 9.8 ശതമാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇനി കേന്ദ്ര സര്‍ക്കാരിന്റെ കടത്തിന്റെ സ്ഥിതികൂടി പരിശോധിക്കേണ്ടതുണ്ടെന്നും സംസ്ഥാനം പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കടം ജിഎസ്ഡിപി അനുപാതം 58.1 ശതമാനമാണ്. കേന്ദ്രത്തിന്റെ ആകെ കടം 155 ലക്ഷം കോടി രൂപയും. ധനഉത്തരവാദിത്ത നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയില്‍ ധനകമ്മി നിജപ്പെടുത്തുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതി. 202324ല്‍ 5.6 ശതമാനമാണ് ധനകമ്മി. കഴിഞ്ഞ വര്‍ഷത്തെ ധനകമ്മി 4.9 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ഈവര്‍ഷം 4.4 ശതമാനമാകുമെന്നും പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍നിന്നും വളരെ ഉയര്‍ന്നതായിരിക്കും അന്തിമ കണക്കുകള്‍ എന്താണ് മുന്‍വര്‍ഷങ്ങളിലെ സ്ഥിതി. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് കേരളത്തില്‍ കടപ്പേടി പരത്താന്‍ നോക്കുന്നതെന്നാണ് ധനമന്ത്രി വിശദീകരിക്കുന്നത്.