- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടനാട് ആനക്കൂട്ടില്‍ നിന്നും പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ വീട്ടിലെത്തുമ്പോള്‍ പ്രായം ഏഴ് വയസ്സ് മാത്രം; കുറുമ്പുകാട്ടി നടന്ന കുഞ്ഞിക്കൊമ്പന് ഈരാറ്റുപേട്ടക്കാരുടെ പ്രിയപ്പെട്ട അയ്യപ്പനായി; വളര്‍ന്നപ്പോള്‍ ആനപ്രേമികളുടെ മനം കവര്‍ന്ന വശ്യസൗന്ദര്യം; ശാന്തപ്രകൃതനെ തേടിയെത്തിയ ഒട്ടേറെ പട്ടങ്ങള്‍; ഒടുവില്‍ നോവായി ആ വിടവാങ്ങല്‍
കൊമ്പന് ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു
കോട്ടയം: ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആനപ്രേമികളുടെ ഇടയില്‍ ഒട്ടേറെ ആരാധകരുള്ള കൊമ്പനായിരുന്നു ഈരാറ്റുപേട്ട അയ്യപ്പന്‍. ചൊവ്വാഴ്ച രാവിലെയാണ് ആന ചരിഞ്ഞതായുള്ള വിവരം പുറത്തുവന്നത്. കഴിഞ്ഞ നാലുമാസമായി പലതരം അസുഖങ്ങളില്‍പെട്ട് ചികിത്സയിലായിരുന്നു ഈരാറ്റുപേട്ട അയ്യപ്പന്‍.
1977 ഡിസംബറിലാണ് കോടനാവട്ടത്തുനിന്ന് ആനയെ കിട്ടുന്നത്. കോടനാട് ആനക്കൂട്ടില്‍നിന്ന് നേരിട്ട് പരവന്‍പറമ്പില്‍ (സെയിന്റ് ജോര്‍ജ്) കുടുംബക്കാര്‍ നേരിട്ട് വാങ്ങുകയായിരുന്നു. പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ വീട്ടില്‍ എത്തുമ്പോള്‍ ഏഴ് വയസ്സായിരുന്നു ആനയ്ക്ക് പ്രായം. അമ്പത് വര്‍ഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു.
നാലുമാസം മുമ്പ് കൊല്ലം ചടയമംഗലത്തും തൃശ്ശൂരിലും ചേര്‍ത്തലയിലുംവെച്ച് ആന കുഴഞ്ഞുവീണിരുന്നു. പിന്നീട്, സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് വീണുപോവുകയായിരുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പടെ കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളില്‍ എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
സ്വതവേ ശാന്തപ്രകൃതക്കാരനായിരുന്നു. ഐരാവതസമന്‍ ഗജരാജന്‍, ഗജരത്‌നം ഗജോത്തമന്‍, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുള്ള ഗജവീരനായിരുന്നു ഈരാറ്റുപേട്ട അയ്യപ്പന്‍.
ഈരാറ്റുപേട്ട പരവന്‍പറമ്പില്‍ കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പന്‍, കോടനാട് ആനക്കളരിയില്‍ നിന്നും അവസാനം ലേലംവിളിച്ച ആനകളില്‍ ഒന്നായിരുന്നു. ലേലം വിളിയിലൂടെ ഈരാറ്റുപേട്ട പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേര്‍ന്നാണ് ആരാമിനെ വാങ്ങാന്‍ തീരുമാനിക്കുന്നത്.
1977 ഡിസംബര്‍ 20 ന് ലേലത്തില്‍ പിടിക്കുമ്പോള്‍ അയ്യപ്പന് ഏഴു വയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടി നടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാന്‍ അധികകാലം വേണ്ടിവന്നില്ല. ഉത്സവ കാലം കഴിഞ്ഞ് അയ്യപ്പന്‍ ഈരാറ്റുപേട്ടയിലെത്തുന്ന ദിവസം ഇഷ്ടക്കാര്‍ക്കൊക്കെ ഉത്സവമായിരുന്നു. കേരളത്തില്‍ ഉടനീളം 100 കണക്കിന് ഉത്സവങ്ങള്‍ക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍