- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സോഷ്യല്‍ മീഡിയ പ്രമോഷനുകള്‍; കേരള ടൂറിസം വകുപ്പ് കോടികള്‍ ചെലവഴിച്ചതായി വിവരാവകാശ രേഖ

കൊച്ചി: ഡിജിറ്റല്‍ മീഡിയ വഴി യുവാക്കളെ ആകര്‍ഷിക്കാനും മുഖ്യമന്ത്രി മുതല്‍ മന്ത്രിമാര്‍ യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സറുകള്‍ക്ക് അഭിമുഖം നല്‍കിയ സമയത്ത്, കേരള ടൂറിസം വകുപ്പ് സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി കോടികള്‍ ചെലവഴിച്ചതായി വിവരാവകാശ രേഖ.
2025-26 ല്‍ (ജനുവരി വരെ) പ്രമോഷണല്‍ കാമ്പെയ്നുകള്‍ക്കായി വകുപ്പ് 4.89 കോടി രൂപ ചെലവഴിച്ചു. ദേശീയ, അന്തര്‍ദേശീയ
ഇന്‍ഫ്‌ലുവന്‍സറുകള്‍ക്ക് 32.48 ലക്ഷം രൂപ ചെലവഴിച്ചു. കേരള ടൂറിസത്തിന്റെ സോഷ്യല്‍ മീഡിയ മാനേജ്മെന്റിനായി ചെലവഴിച്ച തുക 38.23 ലക്ഷം രൂപയായിരുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2026 മാര്‍ച്ച് 11ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2025-26 ല്‍, പ്രൊമോഷന്‍ കാമ്പെയ്നിനായി ചെലവഴിച്ച തുക - 4,89,57,540 രൂപ.
2024-25 ല്‍, മഴക്കാലത്തിനു ശേഷമുള്ള ഇന്‍ഫ്‌ലുവന്‍സര്‍ പ്രമോഷന്‍ ചെലവഴിച്ച തുക 47,20,000 രൂപ. കേരള ടൂറിസത്തിന്റെ സോഷ്യല്‍ മീഡിയ മാനേജ്മെന്റ് 74,87,100 രൂപ. വര്‍ഷത്തിലെ ആകെ ചെലവഴിച്ച തുക - 6,63,70,904 രൂപ.
2023-24 ല്‍, ലക്ഷ്യസ്ഥാനത്തിനായി ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗ് ചെലവഴിച്ച തുക 52,41,975 രൂപ. അന്താരാഷ്ട്ര ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗ്, വകുപ്പ് 1,16,84,858 രൂപ ചെലവഴിച്ചു. ആകെ ചെലവഴിച്ച തുക 8,85,70,332 രൂപ.


