- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിലെ ആശുപത്രി ആള്‍ക്കൂട്ടം അടിച്ചു തകര്‍ത്ത സംഭവം: ദൃശ്യങ്ങള്‍ പങ്കുവെച്ച ബര്‍ഖ ദത്തിനെതിരെ വ്യാജ വാര്‍ത്തക്ക് കേസെടുക്കുമെന്ന് കൊല്‍ക്കത്ത പോലീസ്
കൊല്‍ക്കത്ത: വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പുകയുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ വീഡിയോ പങ്കുവെച്ച മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിനെതിരെ പൊലീസ്. ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അക്രമികള്‍ ആശുപത്രി അടിച്ചു തകര്‍ത്തിരുന്നു. ഇതിന്റെ വിഡിയോ ബര്‍ഖ ദത്ത് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബര്‍ഖക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുന്നത്. കേസ് അന്വേഷണത്തില്‍ കൊല്‍ക്കത്ത പോലീസിനെതിരെ വിമര്‍ശനം ശക്തമായിരിക്കുന്ന വേളയിലാണ് ബര്‍ഖ ദത്തിനെതിരിയും കേസെടുക്കാന്‍ ഒരുങ്ങുന്നത്. അതും ഒരു ട്വീറ്റിന്റെ പേരിലാണെന്നതും ശ്രദ്ധേയമാണ്. ബലാത്സംഗവും […]
കൊല്‍ക്കത്ത: വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പുകയുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ വീഡിയോ പങ്കുവെച്ച മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിനെതിരെ പൊലീസ്. ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അക്രമികള്‍ ആശുപത്രി അടിച്ചു തകര്‍ത്തിരുന്നു. ഇതിന്റെ വിഡിയോ ബര്‍ഖ ദത്ത് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബര്‍ഖക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുന്നത്. കേസ് അന്വേഷണത്തില്‍ കൊല്‍ക്കത്ത പോലീസിനെതിരെ വിമര്‍ശനം ശക്തമായിരിക്കുന്ന വേളയിലാണ് ബര്‍ഖ ദത്തിനെതിരിയും കേസെടുക്കാന്‍ ഒരുങ്ങുന്നത്. അതും ഒരു ട്വീറ്റിന്റെ പേരിലാണെന്നതും ശ്രദ്ധേയമാണ്.
ബലാത്സംഗവും കൊലപാതകവും നടന്ന ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം അക്രമാസക്തരായ ജനക്കൂട്ടം നശിപ്പിച്ചു. പൊലീസ് ഞങ്ങളെ സഹായിക്കാന്‍ ഒന്നും ചെയ്തില്ല എന്ന് ഒന്നിലധികം ഡോക്ടര്‍മാരോട് എന്നോട് പറഞ്ഞു. -എന്ന അടിക്കുറിപ്പോടെയായിരുന്നു ദൃശ്യങ്ങള്‍ ബര്‍ഖ പങ്കുവെച്ചത്. എന്നാല്‍ ഈ പോസ്റ്റിന് മറുപടിയായി, മാധ്യമപ്രവര്‍ത്തക തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കൊല്‍ക്കത്ത പൊലീസ് പ്രതികരിച്ചു. ക്രൈം ഓഫ് സീന്‍ സെമിനാര്‍ റൂമാണ്. അത് കേടുകൂടാതെ ഇരിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇതിനെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും -കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
നാല്‍പതംഗ സംഘം ഇന്നലെയാണ് ആശുപത്രിയുടെ ചില ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തത്. അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കല്ലേറില്‍ പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിനും പൊലീസിനുമെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
കൊല്‍ക്കത്ത ഹൈകോടതി കേസ് സി.ബി.ഐക്ക് വിട്ടിരിക്കുകയാണ്. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. പ്രതി സഞ്ജയ് റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ നിന്നാണ് 28കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് ഒതുക്കിത്തീര്‍ക്കാനാണ് ആശുപത്രി അധികൃതര്‍ ആദ്യം ശ്രമിച്ചത്. പിന്നീട് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് രാജിവെക്കുകയും, മെഡിക്കല്‍ സൂപ്രണ്ട് സഞ്ജയ് വസിസ്തയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.