- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ എംബസി നടത്തിയത് അതിവേഗ നീക്കങ്ങൾ; ഇന്റർനാഷണൽ പാസ്പോർട്ട് കൂരാച്ചുണ്ടിലെ വീട്ടിൽ നിന്ന് കിട്ടിയത് നിർണ്ണായകമായി; ദുബായ് വിമാനത്തിൽ മടക്കം; ആഖിലിനെ ജീവിത പങ്കാളിയാക്കാൻ കൊതിച്ചെത്തിയ യുവതിക്ക് നിരാശയോടെ വിമാനം കയറി; പീഡകനെ കുടുക്കി അച്ഛന്റേയും അമ്മയുടേതും മൊഴിയും
കോഴിക്കോട് : കൂരാച്ചുണ്ടിൽ ശാരീരിക പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. യുവതിയുടെ മാതാപിതാക്കൾ ഇന്നലെയാണ് ടിക്കറ്റ് എടുത്ത് നൽകിയത്. ചികിത്സ പൂർത്തിയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിരുന്നു. രാവിലെ 8 ന് ദുബായിലേക്കുള്ള വിമാനത്തിലാണ് മടങ്ങിയത്. ആഖിലിനെ അക്കുവെന്നാണ് യുവതി വിളിച്ചിരുന്നത്. അക്കുവിൽ നിന്ന് നേരിട്ട പീഡനം ഫെയ്സ് ബുക്കിൽ റഷ്യൻ ഭാഷയിൽ യുവതി വെളിപ്പെടുത്തിയിരുന്നു.
കേസിലെ പ്രതി ആഖിലിനെതിരെ ഇന്നലെ ഗുരുതര ആരോപണങ്ങളാണ് ഇയാളുടെ അച്ഛനും അമ്മയും നടത്തിയത്. ലഹരിമരുന്നിന് അടിമയായതുകൊണ്ടാണ് മകൻ റഷ്യൻ യുവതിയെ മർദ്ദിച്ചതെന്നാണ് ആഖിലിന്റെ മാതാപിതാക്കൾ വിശദീകരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ലഹരിക്ക് അടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. വിവാഹിതരാകാനായി ഖത്തറിൽ നിന്നും നാട്ടിലേക്കെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും മർദ്ദനം സഹിക്കാതെയാണ് യുവതി ടെറസ് വഴി താഴേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.
പലതവണ യുവതിയെ ആഖിൽ മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കളും സമ്മതിച്ചു. യുവതി വീടിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. റിമാൻഡിലായ ആഖിലിനെതിരെ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്. അതുകൊണ്ട് തന്നെ അടുത്ത കാലത്തൊന്നും ആഖിലിന് ജാമ്യം കിട്ടാൻ ഇടയില്ല. യുവതിയെ ആക്രമിച്ച ആഖിലിന്റെ മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. റിമാൻഡിലായ ആഖിലിനെതിരെ ബലാത്സംഗം ഉൾപ്പടെ ഗുരുതരമായ വകുപ്പുകളുണ്ട്. പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളേജിലായിരുന്നു. പിന്നീടാണു ഡിസ്ചാർജ് ചെയ്തത്.
പേരാമ്പ്രയിലേക്കുള്ള കാർ യാത്രക്കിടെ മുളിയിങ്ങലിൽ വെച്ച് വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക് ചാടിയിരുന്നു. നാട്ടുകാർ അറിയിച്ചതോടെ വനിത പൊലീസ് ഉദ്യോഗസ്ഥയെത്തി ഇവരെ സ്റ്റേഷനിലേക്ക് ഇവരുടെ കാറിൽ തന്നെ കൊണ്ടുപോയി. വഴിയിൽ വെച്ച് ആഖിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ച് പോയതായും നാട്ടുകാർ ആരോപിച്ചിരുന്നു. ആഖിലിന്റെ അക്രമത്തിനിരയായ റഷ്യൻ യുവതി മഞ്ചേരിക്കാരിയായ ദ്വിഭാഷിക്കുമുന്നിൽ മൊഴി നൽകിയത് പൊട്ടക്കരഞ്ഞുകൊണ്ടായിരുന്നു. തന്നെ എത്രയും വേഗം സ്വദേശമായ റഷ്യയിലെത്തിക്കണമെന്നാണ് ആദ്യം തന്നെ 28കാരിയായ യുവതി പറഞ്ഞത്. പൊലീസിന് റഷ്യൻഭാഷ അറിയാത്തതിനാൽ മഞ്ചേരിയിൽനിന്നും എത്തിച്ച റഷ്യൻഭാഷ അറിയുന്ന യുവതിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് മൊഴിയെടുത്തത്. ആൺസുഹൃത്തായ ആഖിൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.
ലഹരി ബലമായി നൽകിയും നൽകിയും പീഡിപ്പിച്ചു. ഈ ഷോക്കിൽനിന്നും മുക്തി നേടാനാകാതെ കൈഞെരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചതായുമാണ് യുവതി മൊഴി നൽകിയിരുന്നത്. കൂരാച്ചുണ്ടിലെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി പൊട്ടിക്കരയുകയും ചെയ്തിരുന്നു. റഷ്യയിലുള്ള യുവതി ആഖിലുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു. പിന്നീട് ആഖിലിന്റെ നിർദ്ദേശപ്രകാരമാണു ഖത്തിറിലേക്കുവന്നത്. ആഖിൽ ഖത്തറിലായപ്പോഴാണു ഇരുവരും പരിചയം തുടങ്ങിയത്. ഖത്തറിൽ കുറച്ചുനാൾ ഒരുമിച്ചായിരുന്നു. ഈസമയത്തെല്ലാം മാന്യമായ രീതിയിലുള്ള ഇടപെടലുകളായിരുന്നു.
അതേസസമയം യുവതി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. യുവതിയുടെ ശരീരത്തിൽ പലയിടത്തും മുറിവേറ്റ പാടുകളുണ്ടെന്ന് വൈദ്യപരിശോധന റിപ്പോർട്ട്. അക്രമത്തിന് ശേഷം മാനസിക സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പേരാമ്പ്ര മജിസ്ട്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പടുത്തിയത്.
യുവതിയെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കാനായി റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിരുന്നു. യുവതിയെ എത്രയുംപെട്ടെന്ന് റഷ്യയിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അമ്മയും റഷ്യൻ എംബസിയെ സമീപിച്ചിരുന്നു. ഖത്തറിലായിരുന്ന യുവാവിനെ സാമൂഹികമാധ്യമത്തിലൂടെയാണ് യുവതി പരിചയപ്പെട്ടത്. കഴിഞ്ഞമാസം ഇരുവരും ഇന്ത്യയിലേക്ക് വരുകയും ഒരാഴ്ചമുമ്പ് കൂരാച്ചുണ്ടിലെ വീട്ടിലേക്ക് എത്തുകയുമായിരുന്നു.
നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ശാരീരിക, മാനസിക പീഡനം നേരിട്ടുവെന്ന യുവതിയുടെ പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്ത ആഖിൽ ഇപ്പോൾ റിമാൻഡിലാണ്.
മറുനാടന് മലയാളി ബ്യൂറോ