- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജൂബേൽ കഴിച്ചുകൊണ്ടിരുന്നത് സൈക്രാട്ടിസ്റ്റായ സഹോദരി കുറിച്ച മരുന്ന്; നാലുമാസമായി ആകെ തളർന്ന അവസ്ഥ; ഒടുവിൽ താങ്ങാൻ കഴിയാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു; വിഷാദരോഗം അടക്കം പല ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ; ആ യുവ ഡോക്ടറുടെ വിയോഗത്തിൽ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ
കോട്ടയം: കഴിഞ്ഞ ആഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രഫസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളൂര്‍ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേല്‍ ജെ. കുന്നത്തൂരി (36) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെയാണ് സംഭവം നടന്നത്. രാവിലെ ആറരയോടെയാണ് ജുബേലിനെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോട് അപ്രതീക്ഷീതമായി എത്തിയ ദുരന്തവാര്‍ത്തയുടെ ഞെട്ടലിലായി കോട്ടയം മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍.
ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സൈക്രാട്ടിസ്റ്റായ സഹോദരി കുറിച്ച മരുന്ന് ജൂബേല്‍ കഴിഞ്ഞ നാലുമാസമായി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വെള്ളൂർ പോലീസ് വ്യക്തമാക്കി. അത്രയ്ക്കും അദ്ദേഹം തളർന്ന അവസ്ഥയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒടുവിൽ താങ്ങാൻ കഴിയാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത് വിഷാദരോഗമാണെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിഷാദരോഗം അടക്കമുള്ള പല ബുദ്ധിമുട്ടുകള്‍ ഇദ്ദേഹം നേരിട്ടിരുന്നതായി ബന്ധുക്കള്‍ തലയോലപ്പറമ്പ് പോലീസില്‍ അറിയിച്ചിട്ടുണ്ട്. കുറച്ചുകാലമായി ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വ്യക്തമാക്കി.
വെള്ളൂരിലെ വീട്ടിലാണ് ജൂബേലും മാതാപിതാക്കളും താമസിച്ചുവന്നത്. മാതാപിതാക്കൾ പള്ളിയിൽ പോയ സമയത്തായിരുന്നു ജുബേല്‍ ജീവനൊടുക്കാൻ ശ്രമിച്ചത്. തിരികെ ഏഴരയോടെ വീട്ടുകാര്‍ പള്ളിയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതായും കണ്ടെത്തുകയായിരുന്നു. ഉടനെ പരിഭ്രാന്തിയിലായി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ ജൂബേലിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ഇദ്ദേഹത്തെ പൊതിയിലെ മേഴ്സി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ എന്തായാലും വെള്ളൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്. ഡോക്ടറുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
വിഷാദരോഗങ്ങൾ ഇന്ത്യയില്‍ വര്‍ധിക്കുന്നു
വിഷാദ രോഗം ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. സാധാരണഗതിയില്‍ ഈ വിഷാദം ഏറെനാള്‍ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത് ഒരു രോഗമെന്ന നിലയിലെത്തണമെങ്കില്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോ അതിലധികമോ ദിവസങ്ങളില്‍ നിലനില്‍ക്കണം. ഇത്തരം രോഗം കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും.
സദാ ദു:ഖ ഭാവം, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്മ, ക്ഷീണം തുടങ്ങിയവയാണ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇതോടൊപ്പം തന്നെ വിശപ്പില്ലായ്മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതാ വിഷാദരോഗം പിടിപ്പെട്ടവര്‍ക്കായി ചില വഴികള്‍.
നല്ല ആരോഗ്യത്തിന് സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ് മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതായിരിക്കും നല്ലത്.
വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്. ചിലപ്പോള്‍ ഇത് ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പെട്ടന്ന് വിദ്ഗ്ധരെ സമീപിക്കുന്നതായിരിക്കും നല്ലത്. ചില ഹോര്‍മോണ്‍ അധിഷ്ഠിതമായ മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികള്‍, ചിലതരം ആന്റിബയോട്ടിക്കുകള്‍, ഉറക്ക ഗുളിക, വേദന സംഹാരി തുടങ്ങിയവ വിഷാദ രോഗത്തെ ക്ഷണിച്ചു വരുത്താം.