- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2042 വരെ കേരളത്തിന് നാലു രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്; ഇതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന ലാഭം 2000 കോടി; നഷ്ടം കെ എസ് ഇ ബിയ്ക്കും; ഹിമാലയന്‍ മണ്ടത്തരത്തിന് ഇരയാകുന്നത് പാവം ഉപഭോക്താക്കളും; വൈദ്യുതി ബില്‍ ഇടിത്തീയാകുമ്പോള്‍ 'അഴിമതി' ഗന്ധം പുറത്ത്
തിരുവനന്തപുരം: ഈ കെടുകാര്യസ്ഥയ്ക്കും പണം കൊടുക്കേണ്ടത് സാധാരണക്കാര്‍. വൈദ്യുതി ബില്‍ തോന്നുംപടി കൂട്ടുന്നവര്‍ ഈ കെടുകാര്യസ്ഥയ്ക്ക് കാരണക്കാരായവരില്‍ നിന്നും പണം വാങ്ങുന്നില്ല. കുറഞ്ഞ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതോടെ കെഎസ്ഇബിക്കു നഷ്ടമായത് 197.57 കോടി രൂപ. ഈ നഷ്ടമുണ്ടായത് കെ എസ് ഇ ബിയുടെ പിടിപ്പുകേടിലാണ്. പക്ഷേ നല്‍കേണ്ടത് ഉപഭോക്താക്കളും. ഇതെല്ലാം പ്രതിഫലിപ്പിക്കുമ്പോഴാണ് വൈദ്യുതി ബില്ലിലെ കൊള്ള അസഹനീയമാകുന്നത്. ദീര്‍ഘകാല കരാറുകള്‍ അധികമില്ലാതിരുന്നത് കഴിഞ്ഞ വര്‍ഷത്തെ വൈദ്യുതി വാങ്ങല്‍ ചെലവ് ഗണ്യമായി ഉയര്‍ത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതും വൈദ്യുതി നിരക്കില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ലഭ്യമായ 465 മെഗാവാട്ട് വൈദ്യുതി കിട്ടാതായതോടെ ഹ്രസ്വകാല കരാറുകളിലൂടെയും വൈദ്യുതി എക്‌സ്‌ചേഞ്ചുകളില്‍ നിന്നു താല്‍ക്കാലികമായും ഈ അളവില്‍ വൈദ്യുതി വാങ്ങിയതിനെ തുടര്‍ന്നുണ്ടായ നഷ്ടമാണിത്. യൂണിറ്റിന് ശരാശരി 4.21 രൂപ നിരക്കിലായിരുന്നു 4 കരാറുകളിലൂടെ കെഎസ്ഇബിക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്നത്. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 2023 ജൂണ്‍ മുതലാണ് വൈദ്യുതി ലഭ്യമല്ലാതായത്. തുടര്‍ന്ന് 2024 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. 2023 24ല്‍ ആകെ 12982.59 കോടി രൂപയുടെ വൈദ്യുതിയാണ് കെഎസ്ഇബി പുറത്തുനിന്നു വാങ്ങിയത്. യൂണിറ്റിന്റെ ശരാശരി നിരക്ക് കണക്കാക്കിയാല്‍ ഇത് 5.053 രൂപയാണെങ്കിലും പലപ്പോഴും യൂണിറ്റിന് 10 രൂപയോളം നല്‍കി വൈദ്യുതി എക്‌സ്‌ചേഞ്ചുകളില്‍ നിന്നു വൈദ്യുതി വാങ്ങേണ്ടി. ഇതെല്ലാം നഷ്ടമായി മാറുകയും ചെയ്തു. നിസ്സാര നിരക്കില്‍ കേരളത്തിന് വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന ദീര്‍ഘകാല കരാറുകള്‍ കൂട്ടത്തോടെ റദ്ദാക്കുകയും, പകരം കൊള്ളവിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്യുക എന്ന ഹിമാലയന്‍ മണ്ടത്തരമാണ് നടന്നത്.
224.093 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാറുകളാണ് നിലവിലുണ്ടായിരുന്നത്. അതിന് യൂണിറ്റിന് ശരാശരി 3.89 രൂപ നിരക്കില്‍ 872.15 കോടി രൂപയാണ് ചെലവായത്. ഹ്രസ്വകാല കരാറുകള്‍ക്കാകട്ടെ, യൂണിറ്റിന് ശരാശരി 5.63 രൂപ നിരക്കില്‍ 718.44 കോടി രൂപ ചെലവായി. 2123.16 കോടി രൂപയും താല്‍ക്കാലികമായി വൈദ്യുതി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 364.17 കോടി യൂണിറ്റ് വാങ്ങിയതിനാണ്. യൂണിറ്റിന് ശരാശരി 5.83 രൂപയാണ് ചെലവ്. യൂണിറ്റിന് ശരാശരി 4.31 രൂപ നിരക്കില്‍ കേന്ദ്ര പൂളില്‍ നിന്നുള്ള 1095.187 കോടി യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തിനു ലഭിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ ദീര്‍ഘകാല കരാറുകളില്‍ കെഎസ്ഇബി ഏര്‍പ്പെടുന്നുണ്ടെങ്കിലും അതില്‍ നിന്നുള്ള വൈദ്യുതി ലഭിച്ചു തുടങ്ങാന്‍ ഇനിയും സമയമെടുക്കും. അതിനാല്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള 2025 ഫെബ്രുവരി മുതല്‍ മേയ് വരെ കാലയളവിലേക്ക് ഹ്രസ്വകാല കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഇതെല്ലാം
കുറഞ്ഞ നിരക്കില്‍ യഥേഷ്ടം വൈദ്യുതി ലഭിക്കുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ദീര്‍ഘവീക്ഷണത്തോടെ ആറ് ഉത്പാദന കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടന്‍ മുഹമ്മദായിരുന്നു അന്ന് മന്ത്രി. അതില്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള കരാര്‍, യൂണിറ്റിന് 3.60 രൂപ നിരക്കിലും, മറ്റു കരാറുകള്‍ 4.15 രൂപ, 4.29 രൂപ എന്നീ നിരക്കുകളിലുമാണ്. അന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായിരുന്നു ഇവ. ഇതില്‍ 465 മെഗാവാട്ടിന്റെ നാലു കരാറുകള്‍ വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കുകയായിരുന്നു. ഓരോ കരാറും വെവ്വേറെ വിളിച്ച ടെണ്ടറുകള്‍ അനുസരിച്ച് ഒപ്പിട്ടവയാണെന്നും, അതുകൊണ്ടാണ് വ്യത്യസ്ത നിരക്കുകള്‍ വന്നതെന്നുമുള്ള വസ്തുത കമ്മിഷന്‍ പരിഗണിച്ചില്ല. ഇത് റദ്ദാക്കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് കണ്ടത്തിയതിനെ തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തു. അങ്ങനെയങ്കില്‍ ആ കരാാറിനു ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെത്തന്നെ എന്തിന് റഗുലേറ്ററി കമ്മിഷന്‍ അംഗമാക്കിയെന്ന വസ്തുതയുമുണ്ട്. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകളനുസരിച്ച് 2023 വരെ സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നു. ലോഡ്ഷെഡിംഗ് രഹിത കേരളം സാദ്ധ്യമായത് ഈ കരാറുകള്‍ കാരണമായിരുന്നു. ഇവ റദ്ദാക്കിയതു കാരണം പ്രതിദിനം 10 മുതല്‍ 12 കോടി വരെ രൂപയുടെ നഷ്ടം വൈദ്യുതി ബോര്‍ഡിന് ഉണ്ടാകുന്നുണ്ട്. ഇതുവരെ 1600 കോടി രൂപയുടെ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന്റെ ഭാരം മുഴുവന്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഉപഭോക്താക്കളുടെ തലയിലാണ്.
2042 വരെ കേരളത്തിന് നാലുരൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. ഇതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന ലാഭം 2000 കോടി രൂപയാണ്.