- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുലർച്ചെ 'വൺ വേ' തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ്; ഗതിമാറി എത്തിയ സൂപ്പർഫാസ്റ്റിന് മുന്നിൽ പെട്ടുപോയി ആ 21-കാരൻ; പിന്നാലെ നേർക്കുനേർ വൻ ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ദയനീയ കാഴ്ച; അപകട കാരണം മറ്റൊന്ന് എന്ന് നാട്ടുകാർ; ഒരു നാടിന് തന്നെ നോവായി ആഷിക് മടങ്ങുമ്പോൾ!
തിരുവനന്തപുരം: ഇന്ന് പുലർച്ചെ സമയത്താണ് 'വൺ വേ' തെറ്റിച്ചെത്തിയ ബസിടിച്ച് ആഷിക് എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ഒരു നാടിനെ തന്നെ വേദനയിൽ ആഴ്ത്തിയാണ് ആ 21- കാരൻ മടങ്ങുന്നത്. അപകടം മനസിലാക്കാതെ എത്തിയ ആഷിക് സൂപ്പർ ഫാസ്റ്റിന് മുന്നിൽ പ്പെട്ടുപോവുകയായിരുന്നു.
ബസ് ഗതി മാറി എത്തി നേർക്കുനേർ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ഇടിശബ്ദം കേട്ട് നാട്ടുകാർ അടക്കം ഓടിയെത്തുമ്പോൾ കണ്ടത് ദയനീയ കാഴ്ചയായിരുന്നു. ചോരയിൽ കുളിച്ചു കിടന്ന യുവാവിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പള്ളിപ്പുറത്ത് വെച്ചാണ് കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് അതിദാരുണമായി മരിച്ചത്. പള്ളിപ്പുറം ബിസ്മി മന്‍സിലില്‍ ആഷിക് (21) ആണ് മരണപ്പെട്ടത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തേക്കുപോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
പക്ഷെ നാട്ടുകാർ പറയുന്നത് ദേശീയപാത നിര്‍മാണം നടക്കുന്ന ഇവിടെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും.അതാണ് ബസ് ഗതിമാറി വണ്‍വേ തെറ്റിച്ച് വന്നതെന്നാണ് വിവരം. മംഗലപുരം പോലീസ് കേസെടുത്തു. പോലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.