- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കൂട്ട് കടലാസ് കമ്പനിയുടെ പേരില്‍ 11 കോടിയുടെ ബിനാമി ഇടപാട് നടത്തി; വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയത് ഭര്‍ത്താവും സുഹൃത്തുക്കളും; പി.പിദിവ്യയ്ക്കെതിരെ തെളിവുകള്‍ പുറത്ത് വിട്ട് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്
തട്ടിക്കൂട്ട് കടലാസ് കമ്പനിയുടെ പേരില്‍ 11 കോടിയുടെ ബിനാമി ഇടപാട് നടത്തി
കണ്ണൂര്‍: മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യ്‌ക്കെതിരെ ബിനാമി ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്' കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ രേഖകള്‍ സഹിതമാണ് മുഹമ്മദ് ഷമ്മാസ് ആരോപണവുമായി രംഗത്തുവന്നത്. കാര്‍ട്ടന്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്ക് പി.പി ദിവ്യയുമായി അടുത്ത ബന്ധമുണ്ട്. പതിനൊന്ന് കോടിയോളം രൂപയുടെ കരാര്‍ ഇവര്‍ക്ക് നല്‍കി. കമ്പിനിയുടെ എം.ഡി മുഹമ്മദ് ആസിഫ് ദിവ്യയുടെ നാട്ടുകാരനാണ്. ഇയാളും ദിവ്യയുടെ ഭര്‍ത്താവ് അജിത്തും പാലക്കയംതട്ടിന് സമീപം നാല് ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ പേരില്‍ അന്‍പത് സെന്റോളം ഭൂമിയുണ്ടെന്ന് ഷമ്മാസ് പറഞ്ഞു. കല്യാശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ബിനാമി ഇടപാടില്‍ പങ്കെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് പി.പി ദിവ്യയുടെ ബിനാമി കമ്പനിക്ക് കോടികളുടെ കരാറാണ് ലഭിച്ചത്. തട്ടിക്കൂട്ട് കമ്പനി നിര്‍മ്മിച്ചത് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിന് ശേഷമാണ്.ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ ഇവര്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇനിയും കൂടുതല്‍തെളിവുകള്‍ പുറത്തുവിടുമെന്ന് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു തട്ടിക്കൂട്ട് കമ്പിനിയാണ്.
ഈകമ്പനി രൂപീകരിച്ചത് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിനുശേഷം 2021 ജൂലൈ 20 നാണ്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനിയുടെ എം.ഡി. കമ്പനി ഉടമയായ ആസിഫിന്റേയും പി.പി ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റേയും ദിവ്യയുടെ ഭര്‍ത്താവ് വി.പി അജിത്തിന്റേയും പേരില്‍ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്.
ഇരുവരുടെയും പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. അനധികൃതമായി സ്വന്തം ബിനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പതിനൊന്ന് കോടിയാണ് നല്‍കിയത്. ഇതിന് പുറമെ പടിയൂര്‍ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിര്‍മ്മാണ കരാറും ഈ കമ്പനിക്ക് തന്നെ ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പ്രീ ഫാബ്രിക് നിര്‍മ്മാണങ്ങളാണ് സില്‍ക്ക് വഴി ഈ കമ്പനിക്ക് നല്‍കിയത് പ്രധാനമായും ബയോ ടോയ്‌ലറ്റുകള്‍ മറ്റു കെട്ടിടങ്ങള്‍ എന്നിവയായിരുന്നു നിര്‍മ്മാണങ്ങള്‍ മൂന്ന് വര്‍ഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്ക് നല്‍കിയത് .
ഒരു കരാര്‍ പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല. പി.പി ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ഷാജിറിനും ഈ ബിനാമി ഇടപാടുകളില്‍ പങ്കുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട് പി.പി ദിവ്യ ജില്ലാ പഞ്ചായത്തിന് പകരം തിരുട്ട് ഗ്രാമത്തിന്റെ പ്രസിഡന്റാവേണ്ടയാളാണ്.
പൊതു മുതല്‍ കൊള്ളയടിക്കുന്നതില്‍ വീരപ്പനെ പോലും ഇവര്‍ നാണിപ്പിക്കും. അഴിമതിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ പറ്റിയ ആളാണ് പി.പി ദിവ്യപി.പി ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റേയും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നും ഷമ്മാസ് മുന്നറിയിപ്പ് നല്‍കി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്