കണ്ണൂര്‍: യുവതിയ്ക്ക് നേരെ പെട്രോള്‍ ഒഴിച്ച് ആക്രമണം. കണ്ണൂരിലെ കുറ്റിയാട്ടൂരിലാണ് സംഭവം. ജിതേഷാണ് ആക്രണം നടത്തിയത്. യുവതിയ്ക്കും അക്രമിക്കും ഗുരുതരമായി പരിക്കേറ്റു. യുവതിയുടെ നില അതീവ ഗുരതരമണ്. ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്.

കുറ്റിയാട്ടൂര്‍ സ്വദേശി പ്രവീണയ്ക്കുനേരെയാണ് അക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടാവ് സ്വദേശി ജിതേഷ് ആണ് തീകൊളുത്തിയത്. ഇയാള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. ഇവിടെയെത്തിയ ജിതേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇരിക്കൂര്‍ കുട്ടാവിലാണ് ജിതേഷിന്റെ വീട്. ഇതിന് അടുത്താണ് പ്രവീണയുടെ കുടുംബ വീടും. കല്യാണം കഴിഞ്ഞ ശേഷമാണ് ഭര്‍ത്താവിന്റെ നാട്ടിലേക്ക് എത്തിയത്. വിദേശത്താണ് പ്രവീണയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് കുറ്റിയാട്ടൂരിലെ പ്രവീണയുടെ വീട്ടിലെത്തിയാണ് ജിതേഷ് തീകൊളുത്തിയത്. കൊലപാതകശ്രമത്തിന് കാരണമെന്താണ് എന്നത് വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

സംശയം തോന്നാത്ത വിധമാണ് ജിതേഷ് വീട്ടിലേക്ക് എത്തിയത്. അടുക്കള ഭാഗത്ത് സംസാരിച്ച് എത്തിയ ശേഷമായിരുന്നു ആക്രമണം. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും തൊട്ടടുത്തുണ്ടായിരുന്നു. ഇവരുടെ നിലവളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വലിയ തോതില്‍ പ്രവീണയ്ക്ക് പൊള്ളലേറ്റു. ജിതേഷിനും കാര്യമായ രീതിയില്‍ പരിക്കുണ്ടെങ്കിലും സംസാരിക്കാന്‍ കഴിയുമായിരുന്നു. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചത്.