- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോസ് ഏഞ്ചല്‍സ് കാട്ടുതീയില്‍ ചാമ്പലായത് നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകള്‍; ശതകോടികള്‍ വില വരുന്ന വീടുകള്‍ സംരക്ഷിക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ അഗ്നിശമന സേനയെ നിയോഗിച്ചു അതിസമ്പന്നര്‍; ഇതിനോടകം കാട്ടുതീയില്‍ മരിച്ചത് 16 പേര്‍; മാറ്റിപ്പാര്‍പ്പിച്ചത് രണ്ട് ലക്ഷം പേരെ
ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ ചാമ്പലായത് നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകള്‍
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ഇനിയും അണഞ്ഞിട്ടില്ല. ഹോളിവുഡിനെയും സാരമായി ബാധിച്ച കാട്ടുതീയില്‍ നിരവധി ഹോളിവുഡ് താരങ്ങള്‍ക്ക് ഇതിനോടകം വസതികള്‍ നഷ്ടമായി. പലരും തങ്ങളുടെ ഇഷ്ടപ്രദേശത്തു നിന്നും മാറിത്താമസിച്ചു കഴിഞ്ഞു. അതേസമയം ഇതിനോടകം കാട്ടുതീയില്‍ മരണത്തപ്പെട്ടവരുടെ സംഖ്യ 16 ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ പതിനായിരത്തിലേറെ വീടുകള്‍ ചാമ്പലായി. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് രക്ഷപ്രവര്‍ത്തകരും അമേരിക്കന്‍ ഭരണകൂടവും. ഇതിനോടകം 2 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും ഇനിയുമേറെ പേരെ കാട്ടുതീ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
അമേരിക്കന്‍ ചലച്ചിത്ര മേഖലയുടെ തലസ്ഥാനമാണ് ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ്. ഇവിടെയും തീ പിടുത്തം രൂക്ഷമായി ബാധിച്ചു. നിരവധി ഹോളിവുഡ് താരങ്ങളെ ഈ പ്രകൃതി ദുരന്തം ബാധിച്ചു. പലരുടെയും ആഡംബര വീടുകള്‍ ചാരമായി മാറി ഈ കാട്ടുതീയില്‍. പലരും തങ്ങളുടെ വീടുകള്‍ കത്തിയമര്‍ന്നതിന്റെ സങ്കടം പങ്കുവെക്കുന്നണ്ട്. ഇതിനിടെ ലോസ് ഏഞ്ചല്‍സിലെ അതിസമ്പന്നര്‍ തങ്ങളുടെ ശതകോടികല്‍ വിലയുള്ള ബംഗ്ലാവുകള്‍ കത്തിപ്പോകാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ലോസ് ഏഞ്ചല്‍സിലെ അതിസമ്പന്നര്‍ സ്വകാര്യ അഗ്നിശമന സേനയെ മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വാടക നല്‍കി വിലക്കെടുത്തിരിക്കയാണ.് ടിന്‍സില്‍ ടൗണിലെ അതിസമ്പന്നരാണ് പ്രൈവറ്റ് ജെറ്റുകള്‍ ഉപയോഗിച്ചു അഗ്നിശമന സേനാ വിഭാഗത്തെ നിയോഗിച്ചത്. തങ്ങളുടെ പ്രോപ്പര്‍ട്ടികൡലേക്ക് തീ പടരാതിരിക്കാന്‍ പിങ്ക് ഫ്‌ലേം റിട്ടാര്‍ഡന്റ് ഉപയോഗിച്ച് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ഈ നീക്കം ലോസ് ഏഞ്ചല്‍സിലെ മറ്റുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപ സ്ഥാപനമായ ഗെല്‍റ്റ് വെഞ്ച്വര്‍ പാര്‍ട്ണേഴ്സിന്റെ സഹസ്ഥാപകനായ കീത്ത് വാസ്മാന്‍ അടക്കമുള്ളവാണ് ഇത്തരത്ിതല്‍ തന്റെ ഭൂമി സംരക്ഷിക്കാന്‍ 'സ്വകാര്യ അഗ്‌നിശമന സേനാംഗങ്ങളുടെ സേവനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അതേസമയം ലോസ് ഏഞ്ചല്‍സിലെ എലൈറ്റ് വിഭാഗത്തിലുള്ള ഇവരോട് സാധാരണക്കാരുടെ പ്രതികരണം മറ്റൊന്നാണ്. അതുസമ്പന്നര്‍ അവരുടെ വസ്തുക്കള്‍ സംരക്ഷിക്കാനായി പൊതു വെള്ളം ഉപയോഗിക്കുന്ന എന്ന വിധത്തിലാണ് വിമര്‍ശനങ്ങള്‍.
അതേസമയം ലോസ് ഏഞ്ചല്‍സിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോര്‍ണിയയിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാല്‍ തീ അണയ്ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. കാലിഫോര്‍ണിയയിലെ 80 ലക്ഷത്തോളം പേരുടെ ജീവന്‍ അപകടത്തിലാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി ഏഴിനായിരുന്നു ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് ദക്ഷിണ കാലിഫോര്‍ണിയ മുഴുവന്‍ തീ വ്യാപിച്ചു. നരകത്തിലെ കാഴ്ചയെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളാണ് സാറ്റലൈറ്റ് ഇമേജുകളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ലോസ് ഏഞ്ചല്‍സില്‍ പ്രധാനമായും നാലിടത്തായാണ് കാട്ടുതീ രൂപപ്പെട്ടത്. കെന്നത്ത്, ഹഴ്സ്റ്റ്, പാലിസേഡ്‌സ്, ഈറ്റണ്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ കെന്നത്തിലെ കാട്ടുതീ 90 ശതമാനവും അണയ്ക്കാന്‍ കഴിഞ്ഞു. ഹഴ്സ്റ്റില്‍ 76 ശതമാനവും നിയന്ത്രണവിധേയമാക്കി. എന്നാല്‍ പാലിസേഡ്‌സില്‍ ഇപ്പോഴും കാട്ടുതീ വ്യാപിക്കുകയാണ്. 11 ശതമാനമേ ഇവിടെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈറ്റണിലെ കാട്ടുതീയിലാണ് 11 പേര്‍ മരിച്ചത്. മറ്റ് അഞ്ച് പേര്‍ പാലിസേഡ്‌സില്‍ ഉള്ളവരായിരുന്നു.
അതേസമയം ഹോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ വസതി രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. നിരവധി പേര്‍ ആശങ്ക പങ്കിട്ടുകൊണ്ട് ദൃശ്യങ്ങള്‍ സോ,്‌യല്‍ മീഡിയയില്‍ അടക്കം പങ്കുവെച്ചിട്ടുണ്ട്. യുഎസ് മോഡലും നടിയും ഗായികയുമായ പാരിസ് ഹില്‍ട്ടണ്‍ തന്റെ മാലിബുവിലെ വീട് കത്തി അമര്‍ന്ന വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ''ഇന്ന് പലരും വീടെന്ന് വിളിച്ച സ്ഥലമില്ലാതെ ഉണരുന്നുവെന്ന് അറിയുന്നത് ശരിക്കും ഹൃദയഭേദകമാണ്,'' ഹില്‍ട്ടണ്‍ എഴുതി. ഹില്‍ട്ടന്റെ മാലിബുവിലെ ബീച്ച് ഹൗസ്, 2021-ല്‍ 8 മില്യണ്‍ യുഎസ് ഡോളറിന് വാങ്ങിയത്. പരീസ് ഹില്‍ട്ടണിന്റെ മകന്‍ ഫീനിക്‌സ് ആദ്യകാലത്ത് വളര്‍ന്ന വീട് എന്നതിനാല്‍ വൈകാരികമായി അടുപ്പമുള്ള വീടാണ് നടിക്ക് നഷ്ടമായത്.
പുക നിറഞ്ഞ ആകാശത്തിന്റെ വീഡിയോ പങ്കിട്ട് അല്‍താഡെന എന്ന സ്ഥലത്ത് താമസിക്കുന്ന മാന്‍ഡി മൂര്‍ തന്റെ വീടും അയല്‍വക്കത്തെ വീടുകളും കുട്ടികളുടെ സ്‌കൂളും, പ്രയപ്പെട്ട റസ്റ്റോറന്റും കത്തിപ്പോയ വിവരം പങ്കുവച്ചു. ഗായികയും ഗാനരചയിതാവും നടിയുമാണ് മാന്‍ഡി മൂര്‍. 45 വര്‍ഷം കുടുംബവുമായി ഒന്നിച്ച് ജീവിച്ച വീടാണ് ബില്ലി ക്രിസ്റ്റലിന്റതായി കത്തി അമര്‍ന്നത്. ഞങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും ഞങ്ങള്‍ ഇവിടെ വളര്‍ത്തി. ഞങ്ങളുടെ വീടിന്റെ ഓരോ ഇഞ്ചും സ്‌നേഹത്താല്‍ നിറഞ്ഞിരുന്നു. മനോഹരമായ ഓര്‍മ്മകളാണ് കത്തിപ്പോയത് എന്ന് നടനും നിര്‍മ്മാതാവുമായ ബില്ലി പറയുന്നു.
ദി പ്രിന്‍സസ് ബ്രൈഡിലെ താരം കാരി എല്‍വെസ് തന്റെ പാലിസേഡ്‌സിലെ വീട് കത്തിനശിച്ചതായി സ്ഥിരീകരിച്ചു. നടന്‍ കാമറൂണ്‍ മാത്തിസണ്‍ തന്റെ തകര്‍ന്ന വീടിന്റെ ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോ പങ്കിട്ടു. ദി ഹില്‍സിലെ താരങ്ങളായ സ്‌പെന്‍സര്‍ പ്രാറ്റിനും ഹെയ്ഡി മൊണ്ടാഗിനും തീപിടുത്തത്തില്‍ വീട് നഷ്ടപ്പെട്ടു.
താന്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ വീട് കത്തി അമര്‍ന്നുവെന്നാണ് നടന്‍ ജെയിംസ് വുഡ് സിഎന്‍എന്നിനോട് പറഞ്ഞത്. ഒരു അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് മെലിസ റീവേര്‍സ് തനിക്കും കുടുംബത്തിനും ഉള്ള എല്ലാം നഷ്ടമായി എന്നാണ് പറഞ്ഞത്. ആദം ബ്രോഡി, ലെയ്ടണ്‍ മീസ്റ്റര്‍, റിക്കി ലേക്ക്, ജെനെ ഐക്കോ എന്നീ പ്രമുഖരും തീയാല്‍ ബാധിക്കപ്പെട്ടിട്ടുണ്ട്.