- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛന്‍ ഇല്ലാത്ത 'അമ്മ'യ്ക്ക്'; താരസംഘടനയുടെ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം; ആരോപണങ്ങള്‍ പ്രതിരോധിക്കാനാകാതെ ഭാരവാഹികള്‍
കൊച്ചി: സിനിമാ മേഖലയില്‍ തുടരെ വരുന്ന ആരോപണങ്ങള്‍ക്കിടെ കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധവുമായി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. 'അമ്മ' ഓഫീസിന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. റീത്ത് അമ്മ ജീവനക്കാര്‍ എടുത്തു മാറ്റി. ഇന്നും നിരവധിപ്പേരാണ് സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അച്ഛന്‍ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. അതേസമയം, മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും […]
കൊച്ചി: സിനിമാ മേഖലയില്‍ തുടരെ വരുന്ന ആരോപണങ്ങള്‍ക്കിടെ കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധവുമായി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. 'അമ്മ' ഓഫീസിന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. റീത്ത് അമ്മ ജീവനക്കാര്‍ എടുത്തു മാറ്റി. ഇന്നും നിരവധിപ്പേരാണ് സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അച്ഛന്‍ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. അതേസമയം, മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്.
നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണം.
സംഘടനയുടെ മുന്നോട്ട് പോക്ക് തുടങ്ങിയവയെ കുറിച്ച് പറയേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് പ്രസിഡന്റിന്റെ അഭാവത്തില്‍ മാറ്റിവച്ചത്. നിലവില്‍ ബാബുരാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി കൂടിയാണ് ബാബു രാജ്. ഈ ആഴ്ച തന്നെ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.
അതേസമയം പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. ഡബ്ല്യൂ സി സി അംഗങ്ങളുമായി ചര്‍ച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയില്‍ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്.
ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരികയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.
അതേസമയം മലയാള ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ ചേരാന്‍ സാധ്യത. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്. മുകേഷ് എം എല്‍ എ അടക്കമുള്ള പ്രമുഖ നടന്മാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതേസമയം നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്‍ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്‍കുന്ന ഫോണ്‍ കോളാണ് വന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
'ഇനി നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും', എന്നാണ് ഫോണ്‍ കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന്‍ പ്രതികരിച്ചതോടെ കോള്‍ കട്ട് ചെയ്‌തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കാഫിര്‍, ഹേമ കമ്മിറ്റി വിഷയത്തില്‍ പ്രതിഷേധ സംഗമം നടത്താന്‍ യുഡിഫും തീരുമാനിച്ചു. സെപ്റ്റംബര്‍ രണ്ടി നായിരിക്കും പ്രതിഷേധ സംഗമം. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെപ്റ്റംബര്‍ 2 തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്,സി.പി.ജോണ്‍,അനൂപ് ജേക്കബ്,മാണി സി കാപ്പന്‍,ഷിബു ബേബി ജോണ്‍, ജി.ദേവരാജന്‍,രാജന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.