- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പര്‍ ചുരണ്ടി മാറ്റിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറക്കം; ഹെല്‍മറ്റ് ധരിക്കാതെ ക്യാമറയില്‍ കുടുങ്ങിയത് 35 തവണ; പിഴ അടയ്ക്കേണ്ടത് 44,00 രൂപ: കാമുകിയേയും കാമുകനേയും കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്
നമ്പര്‍ ചുരണ്ടി മാറ്റിയ സ്‌കൂട്ടറില്‍ കറക്കം; കാമുകിയേയും കാമുകനേയും കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്
കാക്കനാട്: നമ്പറിന്റെ പകുതി ചുരണ്ടി മാറ്റിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളെ മോട്ടോര്‍ വാഹന വകുപ്പ് കയ്യോടെ പിടികൂടി. ഇരുവരുടേയും ഡ്രെവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. നമ്പറില്‍ ഒരക്കം ചുരണ്ടി മാറ്റിയ ശേഷം ഹെല്‍മറ്റ് ധരിക്കാതെ ആയിരുന്നു ഇരുവരുടേയും ചുറ്റിക്കറക്കം. സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞായിരുന്നു ഇവരുടെ കറക്കം.
മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകളില്‍ പലയിടങ്ങളിലായി ഹെല്‍മറ്റ് ധരിക്കാതെ ഇരുവരും കുടുങ്ങി. 35 തവണയാണ് ഇവര്‍ ക്യാമറയില്‍ പതിഞ്ഞത്. പിടിയിലായതോടെ 4,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ. മനോജ് ഉത്തരവിട്ടു. സ്‌കൂട്ടറിന്റെ നമ്പറില്‍ ഒരക്കം ചൊരണ്ടി കളഞ്ഞപ്പോള്‍ ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണു നോട്ടിസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടര്‍ച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ നേരിട്ട് ആര്‍ടി ഓഫിസിലെത്തി പരാതി ബോധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നമ്പര്‍ തിരുത്തിയ സ്‌കൂട്ടറാണു വില്ലനെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് യഥാര്‍ത്ഥ കുറ്റക്കാര്‍ക്കായി പോലിസ് അന്വേഷണം തുടങ്ങി. നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ ചേര്‍ത്തു പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ മോട്ടോര്‍ വാഹന വകുപ്പ് വിളിപ്പിക്കുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചു. പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു കറക്കമെന്നു യുവതി പറഞ്ഞു. ഇരുവരും ഇന്നലെ ആര്‍ടി ഓഫിസില്‍ ഹാജരായി. ജനുവരി മുതല്‍ ഈ മാസം പകുതി വരെയുള്ള കാലയളവില്‍ ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇവര്‍ എത്തിയിരുന്നു.
ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നതു പിടികൂടാതിരിക്കാനാണു നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞതെന്നാണ് ഇവരുടെ കുറ്റസമ്മതം. പിഴയിനത്തില്‍ കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കള്‍ അടച്ചു. ലൈസന്‍സിന്റെ ഒരു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയും മുന്‍പു ശേഷിക്കുന്ന പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.