- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതാവണമെടാ ഫ്രണ്ട്ഷിപ്പ്..!' സുഹൃത്തിന് സ്വന്തമായി ബൈക്കില്ല; സമ്മാനമായി നല്കാന് ഷോറൂമില്‍ നിന്നും മോഷ്ടിച്ചത് നാലര ലക്ഷത്തിന്റെ ബൈക്ക്; നമ്പര്‍ പ്ലേറ്റ് മാറ്റി കടത്താന്‍ ശ്രമിക്കവെ വിദ്യാര്‍ത്ഥികള്‍ പിടിയില്‍; കഥകേട്ട് ഞെട്ടി പോലീസ്..!
കൊച്ചി: സുഹൃത്തിന് സമ്മാനം നൽകാൻ ആഡംബര ബൈക്ക് മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ. നാലര ലക്ഷത്തിന്റെ ബൈക്കാണ് കൊച്ചി ഇടപ്പള്ളിയിൽ നിന്നും മോഷണം പോയത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിലായി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവറിയാൻ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ബി-ടെക് വിദ്യാർത്ഥി മറ്റെയാൾ കംപ്യൂട്ടർ കോഴ്സും ചെയ്യുകയാണെന്ന് പോലീസ് പഞ്ഞു.
ഒക്ടോബർ പത്താം തീയതിയാണ് ഷോറൂമിൽ നിന്നും ബൈക്ക് മോഷണം പോകുന്നത്. റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ 650 എന്ന നാലര ലക്ഷം രൂപയുടെ ബൈക്കുമായാണ് വിദ്യാർത്ഥികൾ കടന്നു കളഞ്ഞത്. തുടർന്ന് ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ബൈക്കുമായി കടന്ന പ്രതികളെ പോലീസ് പിടികൂടിയത്. വിദ്യാർത്ഥികളെ കൊല്ലത്ത് നിന്നാണ് പോലീസ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു ബൈക്കിലെത്തിയ പ്രതികൾ ബൈക്ക് മോഷ്ടിച്ച് തിരികെ താമസ സ്ഥലത്ത് എത്തുന്നതിന്‍റെയും ബൈക്ക് ഒളിപ്പിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പട്ടാപ്പകലാണ് ബൈക്ക് മോഷണം നടന്നത്.
മോഷ്ടിച്ച ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പർ പ്ലേറ്റ് ഉപയോഗിച്ച് പ്രതികൾ കൊല്ലത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.