ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക രാമനഗരയിലെ ദയാനന്ദ സാഗര്‍ കോളജില്‍ ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അനാമിക (19) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അനാമികയുടെ സഹപാഠികള്‍ പറഞ്ഞു. പലകാരണങ്ങള്‍ പറഞ്ഞ് നിരന്തരം പീഡനമുണ്ടായി. മലയാളി വിദ്യാര്‍ത്ഥികള്‍ എല്ലാം ഇതേ പീഡനം നേരിടുന്നുണ്ടെന്നും സഹപാഠികള്‍. ഇത് പുറത്തറിയാതിരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.