സ്ഫടികവും ദേവദൂതനും ഹിറ്റ് ചാര്‍ട്ടില്‍; മലയാളത്തില്‍ ഇത് റീ റിലീസുകളുടെ സമയം; ക്ലാസിക് സിനിമാ റീലുകള്‍ക്ക് പുതുജീവന്‍ നല്കിയ സോമദത്തന്‍ പിള്ളയുടെ കഥ
തിരുവനന്തപുരം: സിനിമാസ്വാദനത്തിന്റെ തലങ്ങള്‍ മാറുമ്പോള്‍ പഴയകാല ക്ലാസിക്കുകള്‍ ഒക്കെ ഒന്നുകൂടി ബിഗ്സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ചിന്തിക്കുന്ന നിരവധി സിനിമാ പ്രേമികള്‍ ഇന്നത്തെ കാലത്തുണ്ട്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അതൊരു ആഗ്രഹം മാത്രമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമാണ്.മലയാളത്തില്‍ ഇത് റീമാസ്റ്ററുകളുടെ കാലമാണ്.ദേവദൂതന് ഹിറ്റടിച്ചതിന് പിന്നാലെ മണിച്ചിത്രത്താഴ് മറ്റന്നാളെത്തുകയാണ്.ഇവിടെയും തീരുന്നില്ല.. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ അണിയറയില്‍ തയ്യാറാകുന്നുണ്ട്.ഇത്തരമൊരു ആഗ്രഹസാഫല്യത്തിന് അവസരമൊരുങ്ങുമ്പോള്‍ മലയാളം സിനിമാ ്രേപമികള് നന്ദി പറയേണ്ടുന്ന ഒരാളുണ്ട്..കൊല്ലം സ്വദേശി സോമദത്തന്‍ പിള്ള. പൊടിപിടിച്ച് കിടന്ന ഫിലീം റീലുകളെ തപ്പിയെടുത്ത് ശബ്ദവും […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സിനിമാസ്വാദനത്തിന്റെ തലങ്ങള്‍ മാറുമ്പോള്‍ പഴയകാല ക്ലാസിക്കുകള്‍ ഒക്കെ ഒന്നുകൂടി ബിഗ്സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ചിന്തിക്കുന്ന നിരവധി സിനിമാ പ്രേമികള്‍ ഇന്നത്തെ കാലത്തുണ്ട്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അതൊരു ആഗ്രഹം മാത്രമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമാണ്.മലയാളത്തില്‍ ഇത് റീമാസ്റ്ററുകളുടെ കാലമാണ്.ദേവദൂതന് ഹിറ്റടിച്ചതിന് പിന്നാലെ മണിച്ചിത്രത്താഴ് മറ്റന്നാളെത്തുകയാണ്.ഇവിടെയും തീരുന്നില്ല.. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ അണിയറയില്‍ തയ്യാറാകുന്നുണ്ട്.ഇത്തരമൊരു ആഗ്രഹസാഫല്യത്തിന് അവസരമൊരുങ്ങുമ്പോള്‍ മലയാളം സിനിമാ ്രേപമികള് നന്ദി പറയേണ്ടുന്ന ഒരാളുണ്ട്..കൊല്ലം സ്വദേശി സോമദത്തന്‍ പിള്ള.
പൊടിപിടിച്ച് കിടന്ന ഫിലീം റീലുകളെ തപ്പിയെടുത്ത് ശബ്ദവും നിറവും നല്കി ആധുനിക സങ്കേതിക വിദ്യയുടെ കരുത്തില്‍ അതിന്റെ ഏറ്റവും മനോഹരമായ രീതിയിലേക്ക് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ ഈ മനുഷ്യന്റെ പ്രയത്നമാണ്.ഇന്ന്് 500 ഓളം ചിത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പിന്റെ ഉടമയാണ് അദ്ദേഹം.മാറ്റിനി നൗ എന്ന തന്റെ ചാനലിലൂടെയാണ് റീമാസ്റ്ററിങ്ങ് എന്താണെന്ന് പോലും അറിയാത്ത കാലത്ത് അദ്ദേഹം ഈ വിപ്ലവത്തിന് തുടക്കമിട്ടത്..
എ സി മെക്കാനിക്കില്‍ നിന്ന് മലയാളചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശത്തിനുടമയിലേക്ക്
സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും മലയാള സിനിമ പ്രേക്ഷകര്‍ക്ക് റീമാസ്റ്ററിങ്ങ് എന്താണെന്നുപോലും അറിയാത്ത സമയത്താണ് സോമദത്തന്‍ പിള്ള ഈ ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത്.വെറുതെ ഒരു പബ്ലിസിറ്റിക്ക് വേണ്ടി ആയിരുന്നില്ല അത് മറിച്ച് തന്റെ ഉള്ളിലെ സിനിമാ പ്രേമിയെ തൃപ്തിപ്പെടുത്താന്‍ കൂടിയായിരുന്നു.ഇന്ന് തുടങ്ങിയതല്ല ഇദ്ദേഹത്തിന് സിനിമയോടുള്ള പ്രണയം.. അതറിയണമെങ്കില്‍ ജീവിതത്തിന്റെ റീലുകള്‍ ഒന്ന് പുറകോട്ട് പായിക്കണം.
സിനിമ നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്ന ഒരു പൂര്‍വ്വകാലം കൊല്ലം ശക്തികുളങ്ങര നെടിയേഴത്ത് സോമദത്തന്‍ പിള്ളയ്ക്കുണ്ട്.സിനിമയോടുള്ള ഭ്രമം കാരണം നാട്ടിലെ കപ്പിത്താന് തിയേറ്ററില്‍ എ.സി. മെക്കാനിക്കായാണ് ഇദ്ദേഹം ജീവിതം തുടങ്ങിയത്.പിന്നെ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സോപ്പ് ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ പ്രദേശത്തുള്ള സിനിമാവിതരണ കമ്പനികളുമായി സൗഹൃദം സ്ഥാപിച്ചു.എങ്ങിനെയെങ്കിലും സിനിമാലോകത്ത് എത്തിച്ചേരുക എന്നത് മാത്രമായിരുന്നു അപ്പോള്‍ ലക്ഷ്യം.അങ്ങനെ ആ സൗഹൃദങ്ങളെക്കൂട്ടുപിടിച്ചാണ് സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്.
കാതില്‍ ഒരു കിന്നാരം, പട്ടാഭിഷേകം, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളാണ് സോമദത്തന്‍ പിള്ള നിര്‍മിച്ചത്.പട്ടാഭിഷേകം മറ്റ് രണ്ടു നിര്‍മാതാക്കളില്‍ നിന്ന് ഏറ്റെടുക്കുകയായിരുന്നു.വല്യേട്ടന് പോലുള്ള ഹിറ്റ് സിനിമകളുടെ വിതരണവും ഏറ്റെടുത്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ സിനിമാ ഗ്രൂപ്പുകള്‍ സജീവമാവുകയും സിനിമാസ്വാദന തലം തന്നെ മാറിവരുന്നു എന്ന് കണ്ടപ്പോഴാണ് പഴയകാല സിനിമകളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ആശയവുമായി സോമദത്തന്‍ പിള്ള റീമാസ്റ്ററിങ്ങിന്് തുടക്കമിടുന്നത്.
എന്താണ് റീമാസ്റ്ററിങ്ങ് സാങ്കേതിക വിദ്യ
പഴയ ഫിലിം പെട്ടിയില്‍നിന്ന് പൊടിതട്ടിയെടുത്തു പ്രദര്‍ശനത്തില്‍ ഫിലിം ഓടുമ്പോള്‍ വെട്ടും കുത്തും നിറംമങ്ങിയ താരങ്ങളുമൊക്കെ ചേര്‍ന്നതായിരുന്നു സിനിമ കാഴ്ച്ചകള്‍.ഇത്തരം കാഴ്ച്ചകള്‍ക്ക് പരിഹാരമായി സിനിമകള്‍ നെഗറ്റീവ് സ്കാന്‍ചെയ്ത് കളര്‍ കറക്ഷനും നടത്തി പുതുമയോടെ അവതരിപ്പിക്കുന്നതാണ് റീമാസ്റ്ററിങ്ങ് കാലത്തെ രീതി.മുമ്പ് പഴയ ചിത്രങ്ങളുടെ ഫിലിം പ്രിന്റുകളില്നിന്ന് സാധാരണ രീതിയിലാണ് സിനിമകള്‍ ഡിജിറ്റലിലേക്ക് പകര്‍ത്തിയിരുന്നത്. പകര്‍ത്തിയ ചിത്രത്തില്‍ പിന്നീട് ചെറിയ രീതിയിലുള്ള എഡിറ്റിങ് ജോലികള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ.
ഫോര്‍ കെ റീ മാസ്റ്ററിങ് ചെയ്യുമ്പോള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരമാവധി മികച്ച നിലവാരത്തിലാണ് ഫിലിംപ്രിന്റില് നിന്നുള്ള ദൃശ്യം ഡിജിറ്റലിലേക്ക് പകര്‍ത്തുന്നത്.അതിനുശേഷം സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ചിത്രത്തിലെ കളര്‍,വ്യക്തതകളില്ലാത്തയിടത്തെ കറക്ഷന്, മറ്റ് പൊട്ടലുകള്‍, പൊരിച്ചിലുകള്‍ എന്നിവ ശരിയാക്കിയെടുക്കുന്നു.ഒരുസിനിമ ചെയ്ത് തീര്‍ക്കാന്‍ തന്നെ മാസങ്ങളെടുക്കും. ശബ്ദത്തിന്റെ ക്വാളിറ്റിയും കൂട്ടിയെടുക്കും.
ഫിലിമില്‍നിന്ന് ഡിജിറ്റലിലേക്ക് ഫോര്‍ കെ നിലവാരത്തില്‍ മാറ്റി കളര്‍ കറക്ഷനും ഗ്രേഡിങ്ങും ചെയ്ത് ഒരു സിനിമയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാനുള്ള ഔട്ട് ഇറക്കണമെങ്കില്‍ ശരാശരി 4.5 ലക്ഷം രൂപ വരെ ചെലവാണ്. എന്നാല്‍, തിയേറ്റര്‍ റിലീസ് ചെയ്യാനുള്ള പതിപ്പ് തയ്യാറാക്കണമെങ്കില്‍ ഇതിനേക്കാള്‍ വലിയ ചെലവാണ്.ഫോര്‍ കെ റീമാസ്റ്ററിങ് വിവിധ ഘട്ടങ്ങളിലൂടെ ധാരാളം സമയമെടുത്ത് ചെയ്യുന്ന പ്രക്രിയയാണ്. പ്രാരംഭ ഘട്ടങ്ങള്‍ മുഴുവന്‍ ഫിലിം ലാബുകളില്‍ തന്നെയാണ് ചെയ്യുന്നത്. ആദ്യഘട്ടം ഫിലിം റീസ്റ്റോറേഷനാണ്. ഇതില്‍ സിനിമയുടെ നെഗറ്റീവ് സിന്റല്‍ ഫിലിം സ്കാനര്‍ ഉപയോഗിച്ച് ഡിജിറ്റലിലേക്ക് കണ്‍വേര്‍ട്ട് ചെയ്യും. പരമാവധി നിലവാരത്തിലാണ് ഈ കണ്‍വേര്‍ഷന്‍ നടത്തുക.
അങ്ങനെ ലഭിക്കുന്ന ഡിജിറ്റല്‍ ഫയലിനെ വിവിധ വീഡിയോ എഡിറ്റിങ് സോഫ്റ്റ്വെയറുകളുടെ സഹായത്തോടുകൂടി പോരായ്മകള്‍ പരിഹരിച്ച് എടുക്കുകയാണ് അടുത്തഘട്ടം. ചിത്രത്തിന്റെ പൊട്ടലും പൊരിച്ചിലുകളും മാറ്റിയെടുത്ത് ക്ലിയറാക്കിയെടുക്കും.ലഭിക്കുന്ന നെഗറ്റീവിന്റെ ഗുണനിലവാരമനുസരിച്ച് ജോലി കൂടുകയും കുറയുകയും ചെയ്യും. ഫ്രെയിം ബൈ ഫ്രെയിം ഇതിന്റെ വര്‍ക്ക് കഴിഞ്ഞാല്‍ പിന്നെ കളര്‍ കറക്ഷന് നടത്തുകയാണ്.ഫിലിമിലെ ചിത്രങ്ങളുടെ കളര്‍ ചിലപ്പോള്‍ മങ്ങിയിട്ടുണ്ടാകും, പല സീനുകളിലും കളറിന് വ്യത്യാസങ്ങള്‍ വന്നിരിക്കാം. ഇവയെല്ലാം പരിഹരിച്ച് സിനിമയ്ക്ക് ആവശ്യമായ രീതിയില്‍ വര്‍ക്ക് ചെയ്തെടുക്കും.
പിന്നെ അപ്സ്കേലിങ്, എന്‍ഹാന്‍സ്മെന്റ് തുടങ്ങിയ പണികളാണ് ചെയ്യുക.സിനിമയില്‍ ഗ്രാഫിക്സ് ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് ചെയ്യും.മൊത്തത്തില്‍ ചിത്രത്തിന്റെ നിലവാരം പരമാവധി ഉയര്‍ത്തി എടുക്കും.ഇതിനൊപ്പം ശബ്ദത്തിന്റെ നിലവാരം ഉയര്‍ത്താനും പ്രശ്നങ്ങളുണ്ടെങ്കില്‍ ശരിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും സമാന്തരമായി നടക്കും.മണിചിത്രത്താഴിന്റെ ഫോര്‍ കെ പ്രിവ്യു കഴിഞ്ഞ വാരം കൊച്ചിയില്‍ നടന്നപ്പോള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയത് ശബ്ദമേഖലയിലെ ഈ റീ വര്‍ക്കിനായിരുന്നു.
ഓരോ സീനുകളും സൂക്ഷ്മതയോടെ ചെയ്യണമെന്നതിനാല്‍ മാസങ്ങളെടുക്കും ഒരു സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍. തീയേറ്റര്‍ റിലീസ് ചെയ്യാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രം റീമാസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കുറച്ച് പണി കുറയും.എങ്കിലും വളരെ സമയമെടുത്ത് മാത്രമേ അതും ചെയ്യാന്‍ സാധിക്കുകയുള്ളു.
ചെന്നൈ വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ദേവാസുരവും കിലുക്കവും
വലിയ തോതില്‍ നാശം സംഭവിക്കാത്ത ഫിലീം ലഭ്യമായ സിനിമകള്‍ക്ക് മാത്രമാണ് റീമാസ്റ്ററിങ്ങ് സാധ്യതയുള്ളത്.ആശയം മനസില്‍ ഉടലെടുത്തതിന് പിന്നാലെ ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയെ സമീപിക്കുകയും അവരില്‍ നിന്ന് നെഗറ്റീവ് സംഘടിപ്പിക്കുകയുമായിരുന്നു.കാക്കക്കുയില്‍ എന്ന പ്രിയദര്ശന് ചിത്രം റീമാസ്റ്ററിങ് ചെയ്താണ് പുതിയ രീതി തുടങ്ങിയത്.തുടര്‍ന്ന് മാറ്റിനി നൗ, ശ്രീ മൂവീസ് എന്നിങ്ങനെ രണ്ട് യൂട്യൂബ് ചാനലുകള്‍ ആരംഭിക്കുകയും അത് വഴി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുകയുമായിരുന്നു.
ഈ പരീക്ഷണം ജനങ്ങള്‍ ഏറ്റെടുക്കുകയും ട്രെന്‍ഡായി മാറുകയും ചെയ്തതോടെയാണ് കൂടുതല്‍ചിത്രങ്ങള്‍ തേടി ഇദ്ദേഹം ഇറങ്ങിയത്.ഇന്ന് 650 ല്‍ പരം മലയാളചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശം ഇദ്ദേഹത്തിനുണ്ട്.'ദേവദൂതന്,' 'വല്യേട്ടന്' രണ്ടാം ഭാവം, തുടങ്ങിയ ചിത്രങ്ങള്‍ ഒ.ടി.ടി.പ്ലാറ്റ്ഫോമുകള് വഴിയും പ്രേക്ഷകരിലെത്തിച്ചിരുന്നു.ഇതിനായി ഇറങ്ങിയപ്പോഴാണ് കിലുക്കം, ദേവാസുരം തുടങ്ങിയ നല്ല സിനിമകളുടെ നെഗറ്റീവ് ചെന്നൈ പ്രളയത്തില്‍ നഷ്ടപ്പെട്ട വിവരവും മനസ്സിലായത്.പെരുമ്പാവൂരില്‍, മൂവാറ്റുപുഴക്കാരന് ഉന്നീസ് അഡിവാഡയുടെയും നെല്ലിമുകള്‍ സ്വദേശി ശങ്കറിന്റെയും നേതൃത്വത്തിലാണ് റീമാസ്റ്ററിങ്ങിന്റെ മറ്റ് ജോലികള്‍ ഇദ്ദേഹം പൂര്‍ത്തീകരിക്കുന്നത്.
റീ മാസ്റ്ററിങ്ങിന് പുറമെ പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് നിറംപകരുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്.നസീറിന്റെയും സത്യന്റെയുമെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് നിറമേകിയപ്പോള്‍ പുതുമ തോന്നുന്നുണ്ട്.കമലഹാസന്റെ ആദ്യചിത്രം കണ്ണും കരളും, സത്യന് അഭിനയിച്ച സേതുമാധവന്റെ കളിത്തോഴനും അനുഭവങ്ങള്‍ പാളിച്ചകളും, ശരശയ്യ, ഭരതന്റെ ചാമരം, ഓര്‍മയ്ക്കായ്, പാളങ്ങള്‍, ഫാസിലിന്റെ മണിച്ചിത്രത്താഴ്, അരവിന്ദന്റെ ചിദംബരം തുടങ്ങി ഉദയയുടെ മിക്ക ചിത്രങ്ങളും ഭരത് ഗോപിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളുമെല്ലാം ഇന്ന് സോമദത്തന്‍ പിള്ളയുടെ ശേഖരത്തിലുണ്ട്.
ഇത്തരം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള ശ്രമവും നടത്തുന്നുണ്ട്.ചലച്ചിത്ര അക്കാദമി ചിത്രങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ ഇദ്ദേഹത്തെ സമീപിക്കാറുണ്ട്.മുന്‍കാല നടി പത്മിനിയുടെ മകന് അമേരിക്കയില്‍നിന്നു ബന്ധപ്പെട്ട് അമ്മ അഭിനയിച്ച ചിത്രങ്ങള്‍ സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ കൈയില്‍നിന്നായിരുന്നു.വരുംതലമുറയ്ക്ക് ഈ സിനിമകള്‍ കാണാനും പഠിക്കാനും ഈ സംരംഭം ഏറെ സഹായകമാകുമെന്ന പ്രതീക്ഷയാണ് ഇദ്ദേഹം മുന്നോട്ട് വെക്കുന്നത്.പഴയ സിനിമകള്‍ നല്ല നിലവാരത്തില്‍ കണ്ടതോടെ പ്രേക്ഷകരും ഏറ്റെടുത്തു.സ്ഫടികത്തിന്റെയും പിന്നാലെ ദേവദൂതന്റെയും സ്വീകരണം അതിന്റെ തെളിവായിരുന്നു.
ഓഗസ്റ്റ്് 17 നാണ് മണിച്ചിത്രത്താഴിന്റെ റീലീസ്.ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്, സ്വര്‍ഗചിത്ര, ഫാസില്‍ എന്നിവരുമായി ചേര്‍ന്ന് സോമദത്തന്‍ പിള്ളയുടെ മാറ്റിനി നൗവാണ് 'മണിച്ചിത്രത്താഴ്' റിലീസിന് എത്തിക്കുന്നത്.പിന്നാലെ 'കാലാപാനി,' 'വല്യേട്ടന്,' 'ദേവാസുരം,' 'ആറാംതമ്പുരാന്,' '1921' തുടങ്ങിയ ചിത്രങ്ങളും തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.മാറ്റിനി നൗ നെക്കൂടാതെ പിന്നാലെ മറ്റ് പല കമ്പനികളും മലയാളം ചിത്രങ്ങള്‍ റീ മാസ്റ്റര്‍ ചെയ്ത് അവതരിപ്പിക്കാന്‍ തുടങ്ങി.പഴയ നല്ല സിനിമകള്‍ മികച്ച ദൃശ്യമികവില്‍ അവതരിപ്പിച്ചാല്‍ കാണാന്‍ പ്രേക്ഷകരുണ്ടെന്ന് ഉറപ്പായതോടെയാണ് ഇപ്പോള്‍ റീ റിലീസുകളും സജീവമായത്.