- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗില്‍ അത്ഭുതങ്ങളില്ല! എതിരാളികളില്ലാതെ ഏഷ്യനെറ്റ് ന്യൂസ് ഒന്നാമത്; റിപ്പോര്‍ട്ടര്‍ രണ്ടില്‍ തുടരുമ്പോള്‍ മുന്നിലെത്താന്‍ കുറിക്കുവഴി പ്രയോഗിച്ചിട്ടും ട്വന്റിഫോര്‍ മൂന്നാം സ്ഥാനത്ത് തന്നെ; ഏറ്റവും പിന്നിലായി മീഡിയവണ്‍ ചാനലും
മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗില്‍ അത്ഭുതങ്ങളില്ല!
കൊച്ചി: മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഉപതിരഞ്ഞെടുപ്പു ചൂടില്‍ നിന്നും മാറി സാധാരണയായ വാരമായിരുന്നു കടന്നുപോയത്. പോയ വാര്‍ത്താ വാരത്തില്‍ എടുത്തുപറയാന്‍ കഴിയുന്ന വലിയ ബ്രേക്കിംഗുകളൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ മത്സരം പൊതുവേ കുറഞ്ഞ വാര്‍ത്താവാരമായിരുന്നു ഇത്. ഈ വാരത്താ വാരത്തില്‍ ബാര്‍ക്ക് റേറ്റിംഗില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. പതിവുപോലെ എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും മൂന്നാം സ്ഥാനത്ത് ട്വന്റി ഫോറുമാണ്.
ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ ആലസ്യത്തില്‍ നിന്നും മലയാളം ചാനലുകള്‍ പതിയെ പുറത്തുവരുന്നതേയുള്ളൂ. ഇതാണ് പോയവാരത്തില്‍ കണ്ടത്. അതുകൊണ്ട് തന്നെ വലിയ വാര്‍ത്തകളുടെ ബ്രേക്കിംഗ് ഉണ്ടായില്ല. എന്നാല്‍, പിന്നില്‍ നിന്നും മുന്നില്‍ കയറാന്‍ ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ കുറുക്കുവഴികള്‍ പയറ്റിയ തന്ത്രങ്ങളും വേണ്ടത്ര വിജയിച്ചില്ലെന്ന കാഴ്ച്ചയും വാര്‍ത്താ ചാനല്‍ ലോകം കണ്ടു. റിപ്പോര്‍ട്ടര്‍ ചാനല്‍ കേരളാ വിഷന്റെ പ്രൈംബാന്‍ഡ് വാങ്ങിയതിന് സമാന തന്ത്രമായിരുന്നു ട്വന്റിഫോര്‍ നടത്തിയത്. എന്നാല്‍, ഇത് വേണ്ടത്ര വിജയിച്ചില്ല.
വോട്ടെണ്ണല്‍ വാരത്തത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്താചാനലായി മാറിയത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. കാലങ്ങളായി തുടരുന്ന ശീലം അവര്‍ തുടര്‍ന്നപ്പോള്‍ പോയവാരത്തിലും എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തായി. 48ാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് 93 പോയിന്റാണ് നേടിയത്. 47ാം വാരത്തേക്കാള്‍ ഒരു പോയിന്റ് അധികം നേടിയാണ് മലയാളികളുടെ നമ്പര്‍ വണ്‍ വാര്‍ത്താ ചാനല്‍ തങ്ങള്‍ക്ക് എതിരാളികള്‍ ഇല്ലെന്ന് പ്രഖ്യാപിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ 78 പോയിന്റാണ് നേടിയത്. രണ്ട് പോയിന്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളാ വിഷന്‍ ഓണ്‍ ചെയ്താല്‍ ആദ്യം വരുന്ന ചാനല്‍ ഇതാണ്. കോടികള്‍ മുടക്കിയാണ് റിപ്പോര്‍ട്ടര്‍ കേരളാ വിഷന്‍ പ്രൈംബാന്‍ഡ് വാങ്ങിയത്. അതേസമയ ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ 60 പോയിന്റാണ് നേടിയത്. 47ാം ആഴ്ച്ചയില്‍ 54 പോയിന്റായിരുന്ന ചാനലാണ് ആറ് പോയിന്റ് മെച്ചപ്പെടുത്തിയത്. എന്നിട്ടും മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു ചാനല്‍.
ഷിരൂര്‍ രക്ഷാപ്രവര്‍ത്തന സമയത്ത് റേറ്റിംഗില്‍ ഒന്നാമത് എത്തിയ ചാനലാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം റിപ്പോര്‍ട്ടറിന് കിട്ടിയ പ്രേക്ഷക പിന്തുണയാണ് ട്വന്റി ഫോറിന് തിരിച്ചടിയായത്. കേരളാ വിഷന്റെ സെറ്റ് ടോപ് ബോക്‌സില്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍ എത്തിയതും ട്വന്റി ഫോര്‍ ന്യൂസിനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാാനാണ് ട്വന്റിപോര്‍ കുറുക്കുവഴി തേടിയത്. അതേസമയം ചാനല്‍ റേറ്റിംഗില്‍ നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസാണ്. 40 പോയിന്റാണ് മനോരമക്ക്. അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസ് 36 പോയിന്റാണ് നേടിയത്.
അതേസമയം ജനം ടിവി 21 പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു. കൈരളി ന്യൂസ് ചാനലിനും ഇതേ പോയിന്റ് തന്നെയാണുള്ളത്. പിന്നാലെ ന്യൂസ് 18 കേരള 13 പോയിന്റുമായുണ്ട്. 9 പോയിന്റ് നേടിയ മീഡിയ വണ്ണാണ് ബാര്‍ക്ക് റേറ്റിംഗില്‍ ഏറ്റവും പിന്നില്‍.
48ാം ആഴ്ച്ചയിലെ മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് ചുവടേ:
ഏഷ്യാനെറ്റ് ന്യൂസ് - 93
റിപ്പോര്‍ട്ടര്‍ ടിവി - 78
ട്വന്റി ഫോര്‍ - 60
മനോരമ ന്യൂസ് - 40
മാതൃഭൂമി ന്യൂസ് - 36
ജനം ടിവി - 21
കൈരളി ന്യൂസ് - 21
ന്യൂസ് 18 കേരള - 13
മീഡിയ വണ്‍ - 9