- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്ലു ഐ എ എസ് വാട്സാപ്പ് ഗ്രൂപ്പ് വിവാദം: ഗ്രൂപ്പ് തുടങ്ങിയത് അറിഞ്ഞത് സുഹൃത്തുക്കള്‍ പറഞ്ഞ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം മൊഴിയെടുപ്പില്‍ ആവര്‍ത്തിച്ച് കെ ഗോപാലകൃഷ്ണന്‍ ഐ എ എസ്
മല്ലു ഐ എ എസ് വാട്സാപ്പ് ഗ്രൂപ്പ് വിവാദം: ഗ്രൂപ്പ് തുടങ്ങിയത് അറിഞ്ഞത് സുഹൃത്തുക്കള്‍ പറഞ്ഞ്
തിരുവനന്തപുരം : മല്ലു ഐഎഎസ് വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ മൊഴിയെടുത്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദമാണ് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിക്കുന്നത്.
വാട്‌സ് ആപ്പില്‍ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകള്‍ പറഞ്ഞാണ് അറിഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കുറേ ഗ്രൂപ്പുകള്‍ ഫോണില്‍ തുടങ്ങിയിരുന്നതായി കണ്ടുവെന്നും മൊഴിയുണ്ട്. എന്നാല്‍ എത്ര ഗ്രൂപ്പാണ് തുടങ്ങിയതെന്ന് മൊഴിയിലില്ല. ഡിസിപി ഭരത് റെഡിയാണ് മൊഴിയെടുത്തത്. സാംസങ് ഫോണും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചു.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റാക്കിയെന്നുമാണ് വിവാദം. ഫോണ്‍ ഹാക്ക് ചെയ്ത് ആരോ 11 വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്‍ ആദ്യം വിശദീകരിച്ചത്. മല്ലു മുസ്ലീം ഓഫീസേഴ്‌സ് ഗ്രൂപ്പും താന്‍ അഡ്മിനായി ഉണ്ടാക്കിയെന്ന് പിന്നീട് വിശദീകരിച്ചു. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവില്‍ വന്നതെന്ന് സ്‌കീന്‍ ഷോട്ടില്‍ നിന്നും വ്യക്തമായിരുന്നു.
തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് ഹാക്കര്‍മാര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. പക്ഷെ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളില്‍ പെട്ട ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് അംഗങ്ങള്‍. സന്ദേശങ്ങളൊന്നും ഗ്രൂപ്പില്‍ വന്നിട്ടില്ല. മുസ്ലീം ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവര്‍ ചോദിച്ചപ്പോള്‍ ഹാക്കിംഗ് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.