- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടില്‍ മമ്മൂട്ടിയോടൊപ്പം മാറ്റുരച്ചത് യുവതാരങ്ങളായ ആസിഫ് അലിയും, ടൊവിനോ തോമസും; അഭിനയ മികവില്‍ 'കൊടുമണ്‍ പോറ്റി' യെ കടത്തിവെട്ടാന്‍ ആകില്ല മക്കളേ എന്ന നിലപാടില്‍ ജൂറി; മമ്മൂട്ടിക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്നത് ഇത് ഏഴാം തവണ; 'ഇനിയും തേച്ചാല്‍ മിനുങ്ങു'ന്ന മലയാളത്തിന്റെ അത്ഭുത നടന്‍ വീണ്ടും പുരസ്‌ക്കാരം എത്തുന്നു
മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടില്‍ മമ്മൂട്ടിയോടൊപ്പം മാറ്റുരച്ചത് യുവതാരങ്ങളായ ആസിഫ് അലിയും
തിരുവനന്തപുരം: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടന്‍. 'ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും' എന്ന് മമ്മൂട്ടി തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ അഭിമുഖത്തെ കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്. മലയാളത്തിന്റെ മെഗാസ്റ്റാറില്‍ നിന്നും ഇനിയും ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങള്‍ ഇന്ത്യന്‍ സിനിമ പ്രതീക്ഷിക്കുന്നുണ്ട്. അത് ശരിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര.
മികച്ച നടനുള്ള പുരസ്‌ക്കാരം അദ്ദേഹം സ്വന്തമാക്കിയയത് ഭ്രമയുഗം എന്ന സിനിമയില്‍ കൊടുമണ്‍ പോറ്റിയായുള്ള പകര്‍ന്നാട്ടത്തിനാണ്. അദ്ദേഹത്തിന്‍രെ ആരാധകരെല്ലാം തന്നെ മമ്മൂട്ടിക്ക് പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കുന്നത് ഏഴാം തവണയാണ്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടില്‍ മമ്മൂട്ടിയോടൊപ്പം ആസിഫ് അലിയും, ടൊവിനോ തോമസും ഉണ്ടായിരുന്നു. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളെ മുന്‍നിര്‍ത്തിയാണ് ആസിഫ് അലിയെ പരിഗണിച്ചത്. ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്‌കാരങ്ങള്‍ക്കായി ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നത്.
ഭൂതകാലം എന്ന ശ്രദ്ധേയമായ ഹൊറര്‍ സിനിമക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. 2024ല്‍ പുറത്തിറങ്ങിയ ഹൊറര്‍-ത്രില്ലര്‍ ചിത്രമായ 'ഭ്രമയുഗ'ത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ദുരൂഹതകളുള്ള കഥാപാത്രമാണ് 'കൊടുമണ്‍ പോറ്റി'. 17-ാം നൂറ്റാണ്ടിലെ ദക്ഷിണ മലബാറിലാണ് 'ഭ്രമയുഗം' നടക്കുന്നത്. താഴ്ന്ന ജാതിയില്‍പെട്ട തേവന്‍ എന്ന ഒരു പാട്ടുകാരന്‍, സാമൂഹികമായ അടിച്ചമര്‍ത്തലുകളില്‍നിന്ന് രക്ഷപ്പെട്ട്, കൊടുമണ്‍ പോറ്റി എന്ന ബ്രാഹ്‌മണന്റെ മനയില്‍ അഭയം തേടുന്നു. പോറ്റി തുടക്കത്തില്‍ തേവനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ആ മനയില്‍ ഒരു ദുരൂഹമായ രഹസ്യം ഒളിഞ്ഞിരിക്കുന്നതായി അയാള്‍ ക്രമേണ മനസിലാക്കുന്നു.
പ്രത്യേകിച്ചും, ആ കുടുംബത്തെ വേട്ടയാടുന്ന, ചാത്തന്‍ എന്ന് പേരുള്ള, നാടോടിക്കഥകളിലെ ഒരു ദുഷ്ടശക്തിയുടെ സാന്നിധ്യം അയാള്‍ തിരിച്ചറിയുന്നു. മനയുടെ ചരിത്രവും അവിടെ ഒളിഞ്ഞിരിക്കുന്ന അപകടവും അയാള്‍ ക്രമേണ മനസ്സിലാക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല. ജാതി വ്യവസ്ഥ, അധികാരം, ചൂഷണം എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതോടൊപ്പം ചാത്തന്‍ എന്ന ദുഷ്ടശക്തിയുമായുള്ള തേവന്റെയും പോറ്റിയുടെ പാചകക്കാരനായി മനയില്‍ കഴിയുന്ന നിഗൂഢതയുള്ള മറ്റൊരു കഥാപാത്രത്തിന്റെയും പോരാട്ടത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
നായകനോ പ്രതിനായകനോ എന്നതിലുപരി തികച്ചും നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ് പോറ്റി. ഈ പ്രകടനം പ്രേക്ഷകരില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രമെത്തിയത്. 2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം. ചിത്രം സോണി ലിവില്‍ ലഭ്യമാണ്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രം ഏതാണെന്ന ചോദ്യത്തിന് ഒന്നാലോചിക്കാതെ ഉത്തരം പറയുക പ്രയാസമാണ്. ട്ടി തന്നെ തന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഇവര്‍ ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് ഭ്രമയുഗം.
1981ല്‍ മികച്ച രണ്ടാമത്തെ നടനുള്ള (അഹിംസ) അവാര്‍ഡ് നേടിയ മമ്മൂട്ടി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം (1984) മികച്ച നടനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം സ്വന്തമാക്കി. ഐ.വി. ശശിയുടെ 'അടിയൊഴുക്കുകള്‍' എന്ന ചിത്രത്തിലെ കരുണന്‍ എന്ന മുരടനായ കഥാപാത്രമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. എം.ടി. ആയിരുന്നു തിരക്കഥ. തൊട്ടടുത്ത വര്‍ഷം, 1985, തന്നെ അടുത്ത പുരസ്‌കാരം. ബാലു മഹേന്ദ്രയുടെ 'യാത്ര'യിലേയും ജോഷിയുടെ 'നിറക്കൂട്ടി'ലേയും പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശവും മമ്മൂട്ടിക്ക് ലഭിച്ചു.
1989 മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു. ഒരു വടക്കന്‍ വീരഗാഥ (ഹരിഹരന്‍), മൃഗയ (ഐ.വി. ശശി), മഹായാനം (ജോഷി) എന്നീ ചിത്രങ്ങളിലെ ഒന്നിന് ഒന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മികച്ച നടനുള്ള പുരസ്‌കാരം രണ്ടാമതും തേടിയെത്തി. അമര'ത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടിക്ക് ഒപ്പം മത്സരിച്ച് അഭിനയിച്ച കൊച്ചുരാമന്‍ എന്ന വേഷത്തിനായിരുന്നു അവാര്‍ഡ്.
ഇപ്പോള്‍ ഭ്രമയുഗത്തിലൂടെ മമ്മൂട്ടി കേരളത്തിലെ പുതുതലമുറയെയും ഞെട്ടിക്കുകയാണ് ചെയ്യുന്നത്. ആറ് പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലാണ് മമ്മൂട്ടിക്ക് തൊട്ട് പിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവരാണ് മൂന്നാമതുള്ളത്. ഇരുവര്‍ക്കും 4 വീതം സംസ്ഥാന അവാര്‍ഡുകളാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോള്‍ രോഗാവസ്ഥയില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് മമ്മൂട്ടിക്ക് പുരസ്‌ക്കാരം ലഭിക്കുന്നത്.
ഭ്രമയുഗം പ്രഖ്യാപിച്ചപ്പോള്‍ അഥര്‍വ്വത്തിലെ തേവള്ളി അനന്തപത്മനാഭനേയോ, വിധേയനിലെ ഭാസ്‌കര പട്ടേലരെയോ പ്രതീക്ഷിച്ചവരുടെ മുന്നിലായിരുന്നു കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി നിവര്‍ന്ന് നിന്നത്. ഭയത്തിന്റെ എട്ടുകാലിവല നെയ്ത് അതില്‍ കാണികളെ ഒരക്ഷരം മിണ്ടാന്‍ കഴിയാതെ കുരുക്കിയിടുന്നതില്‍ മമ്മൂട്ടിയല്ലാതെ മറ്റാര്‍ക്കാണ് പറ്റുക എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.




