- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി'; 'കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ നന്ദി'; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് സ്ഥിരീകരിച്ചു ആന്റോ ജോസഫും ജോര്‍ജ്ജും; സന്തോഷ വാര്‍ത്തയെന്ന് മലയാളം സിനിമാ ലോകം
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി'
കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്റോ ഫെയ്‌സ്ബുക്കില്‍ എഴുതിയത്. രോഗാവസ്ഥയെ തുടര്‍ന്ന് താരത്തെ പൊതുവേദികളിലൊന്നും കണ്ടിരുന്നല്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യമാണ് താരം പൊതുവേദിയില്‍ വന്ന്. തുടര്‍ന്ന് ചികിത്സകളിലേക്ക് നീങ്ങുകയായിരുന്നു. എന്നാണ് ഫോണില്‍ വിളിച്ച് പലരുടെയും കാര്യങ്ങള്‍ അദ്ദേഹം തിരക്കിയിരുന്നു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹാനപകടത്തില്‍ മരിച്ചപ്പോള്‍ അടക്കം ഷൈനിനെ ആശ്വസിപ്പിക്കാന്‍ താരം ഫോണ്‍വിളികളുമായി രംഗത്തുണ്ടായിരുന്നു.
ചികിത്സാര്‍ത്ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. നേരിയ കാന്‍സര്‍ ലക്ഷണമുണ്ടായപ്പോഴാണ് മമ്മൂട്ടി ചികിത്സയില്‍ പ്രവേശിച്ചത്. ചികിത്സയില്‍ ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ പുറത്തു വന്നത്. ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങള്‍ അറിയിച്ചു.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തില്‍ എഴുതിയതിങ്ങനെയാണ്.
'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി' മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജ് കുറിച്ചതിങ്ങനെ.
മലയാള സിനിമയിലെ പ്രമുഖര്‍ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്. എക്കാലത്തെയും വലിയ വാര്‍ത്തയെന്നായിരുന്നു നടി മാല പാര്‍വതിയുടെ കമന്റ്. ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളവും കമന്റ് ചെയ്തു. മലയാളം സിനിമയിലെ നിരവധി ആളുകല്‍ മമ്മൂട്ടി രോഗമുക്തനെന്ന പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു വിവരം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനന്തരവനും നടനുമായ അഷ്‌കര്‍ സൗദാന്‍ പങ്കുവെച്ചിരുന്നു.
അദ്ദേഹം സന്തോഷവാനായിരിക്കുന്നുവെന്ന് അഷ്‌കര്‍ പറഞ്ഞു. ആരോഗ്യം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് പിറന്നാള്‍ ആണ്. ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹത്തിന് അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇപ്പോള്‍ ഒന്ന് റെസ്റ്റ് എടുക്കുന്നു, അത്രമാത്രമെന്നും അഷ്‌കര്‍ പറഞ്ഞു തങ്ങളൊക്കെ സിനിമയില്‍ അഭിനയിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമാണെന്നും അഷ്‌കര്‍ പറഞ്ഞു. ഒരു അഭിമുഖത്തില്‍ ഇരിക്കാന്‍പറ്റുന്നത് തന്നെ അദ്ദേഹം കാരണമാണെന്നും അഷ്‌കര്‍ സൗദാന്‍ കൂട്ടിച്ചേര്‍ത്തു.
ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്കയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. വിനായകന്‍ ആണ് കളങ്കാവലില്‍ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരം.