- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിആര്‍ ടീം; അറിയിച്ചു. റംസാന്‍ വ്രതം കാരണം സിനിമാ ഷൂട്ടിംഗില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുത്തതാണെന്നും വിശദീകരണം; മമ്മൂട്ടിയുള്ളത് ചെന്നൈയില്‍
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിആര്‍ ടീം അറിയിച്ചു. റംസാന്‍ വ്രതം കാരണം സിനിമാ ഷൂട്ടിംഗില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുത്തതാണെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും സ്ഥിരീകരിച്ചു. എന്നാല്‍ ഈ ഊഹാപോഹങ്ങള്‍ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാന്‍ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ പിആര്‍ ടീം. ''അത് വ്യാജ വാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും,'' മമ്മൂട്ടിയുടെ പിആര്‍ ടീം മിഡ്-ഡേ പത്രത്തോട് പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയുടെ കുടുംബം ഈ വാര്‍ത്തകളോട് ഇനിയും പ്രതികരിച്ചിട്ടില്ല. നിലവില്‍ മമ്മൂട്ടി ചെന്നൈയിലാണുള്ളതെന്നാണ് സൂചന. കുടലിലെ പ്രശ്‌നത്തിന് ചികില്‍സ എടുക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതൊന്നും പി ആര്‍ ടീം സ്ഥിരീകരിക്കുന്നില്ല.
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ ഒന്നിക്കുന്നു ഈ മള്‍ട്ടിസ്റ്റാര്‍. താല്‍ക്കാലികമായി എംഎംഎംഎന്‍ (മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. 2023 ല്‍ പ്രഖ്യാപിച്ച ചിത്രം, നിര്‍മ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും കഴിഞ്ഞ് 2025 ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ഒരു ആക്ഷന്‍ ത്രില്ലറാണ് ബസൂക്ക.
റമദാന്‍ കാലം കൂടി ആയതിനാല്‍ ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ക്കറും ചെന്നൈയില്‍ താമസിച്ചു വരികയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ എത്തിയത്. ട്വിറ്ററിലും മറ്റുമായി ചില ട്വീറ്റുകളില്‍ ചൂണ്ടിക്കാട്ടിയത് മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നമെന്ന പ്രചരണം ശക്തമായത്. നടനുണ്ടായ ആരോഗ്യകരമായ പ്രശ്നങ്ങളെ തുടര്‍ന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നാണ് വരുണ്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്. എന്തുപറ്റി മമ്മൂട്ടിക്ക് എന്ന ചോദ്യത്തില്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായും ഇയാള്‍ മറുപടി നല്‍കി. ഇത് കൂടാതെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. താരത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു, ആന്‍ജിയോപ്ലാസ്റ്റി ചെയ്തു എന്നിങ്ങനെ പലവിധത്തിലാണ് പ്രചരണം വന്നത്. ഇതോടെ ഇതേക്കുറിച്ച് അന്വേഷിച്ച മറുനാടന് മമ്മൂട്ടിക്ക് നേരിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവ്സ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്‌നോസ് ചെയ്തത്. എന്നാല്‍, ഇത് അത്ര ഗൗരവമുള്ളതല്ലെന്നും നിസ്സാര പ്രശ്നമാണെന്നുമാണ് അറിയാന്‍ മമ്മൂട്ടിയുടെ ദൈനംദിന കാര്യങ്ങളെ കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളെത്തി.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയനായ മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്. വാപ്പച്ചിയുടെ പരിശോധനകളുടെ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയില്‍ എത്തിയിട്ടുണ്ട്. തുടര്‍ചികിത്സ അവശ്യഘട്ടത്തില്‍ നടത്താനാണ് തീരുമാനം. റമദാന്‍ കാലം കഴിഞ്ഞതിന് ശേഷം അധികം താമസിയാതെ തന്നെ മമ്മൂട്ടി സിനിമകളില്‍ സജീവമാകും. റേഡിയേഷന്‍ ചികിത്സ നടത്തി പരിഹരിക്കാവുന്ന നേരിയ അവസ്ഥയാണ് താരത്തിന് എന്നും സൂചനകളുണ്ട്. എന്നാല്‍ ഇതൊന്നും പി ആര്‍ ടീം സമ്മതിക്കുന്നില്ല.
അതേസമയം അടുത്തതായി മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സ്റ്റൈലിഷായെത്തുന്ന ഗെയിം ത്രില്ലര്‍ ചിത്രം 'ബസൂക്ക'യ്ക്ക് വേണ്ടിയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിദേശ രാജ്യങ്ങളില്‍ അടക്കം പോയിരുന്നു മമ്മൂട്ടി. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാര്‍ച്ച് 26 ന് സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ദുബായില്‍ വെച്ച് നടക്കും. മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനൊപ്പം തിയേറ്ററുകളില്‍ ബസൂക്കയുടെ ട്രെയ്‌ലറും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ബിഗ് സ്‌ക്രീനുകളില്‍ ബസൂക്ക ട്രെയ്‌ലര്‍ കാണാന്‍ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.