- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഫ്റ്റിലെ ബഹളമുണ്ടാക്കി, ഫോണില്‍ വിളിച്ചു; ആരും സഹായത്തിന് എത്തിയില്ല; രണ്ട് ദിവസം കഴിഞ്ഞത് മരണ ഭയത്താല്‍; നരകയാതന വിവരിച്ചു രവീന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ ഒന്നര ദിവസം കുടുങ്ങിയ സംഭവം ഞെട്ടിക്കുന്നതായിരുന്നു. ആരും സഹായത്തിന് എത്താതെ ലിഫ്റ്റില്‍ കഴിയേണ്ടി വന്ന അവസ്ഥ ഭയപ്പെടുത്തുന്നതായിരുന്നു എന്നാണ് കുടുങ്ങിയ രവീന്ദ്രന്‍ പറയുന്നത്. രക്ഷപെടാന്‍ ആരുടെയെങ്കിലും ശ്രദ്ധ നേടാന്‍ പരമാവധി ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവിന്‍ താന്‍ ഇവിടെ കിടന്ന് മരിക്കുമെന്ന് കരുതിയെന്നാണ് അദ്ദേഹം പറയുന്നത്.
ശനിയാഴ്ചയാണ് രവീന്ദ്രന്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നും. ആരെങ്കിലും തുറക്കുമെന്ന് കരുതി, അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. ലിഫ്റ്റിനുള്ളിലെ ഫോണില്‍ വിളിച്ചു നോക്കിയിട്ടും ആരും സഹായത്തിനെത്തിയില്ല.
അലാം പലവട്ടം അടിച്ചിട്ടും ആരുമെത്തിയില്ല. ഒരുപാട് സമയം ലിഫ്റ്റില്‍ തട്ടി വിളിച്ചു നോക്കിയെങ്കിലും രണ്ട് ദിവസം ആരും നോക്കിയില്ലെന്നും രവീന്ദ്രന്‍. രണ്ട് ദിവസം ലിഫ്റ്റിനുളളില്‍ നരകയാതന അനുഭവിച്ചെന്ന് പറഞ്ഞ രവീന്ദ്രന്‍ മരണഭയം കാരണം ലിഫ്റ്റിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തേണ്ടിവന്നെന്നും വെളിപ്പെടുത്തി.
രവി ഇപ്പോള്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. നടുവേദനയുടെ ചികിത്സയ്ക്കായാണ് രവി എത്തിയത്. തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്.
രവിയുടെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടുകാര്‍ക്ക് വിളിച്ചിട്ട് കിട്ടിയുമില്ല. രവിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയുണ്ടെന്ന ആരോപണം ശക്തമാണ്. ഓര്‍ത്തോ ഓപിയിലെ 11 ആം നമ്പര്‍ ലിഫ്റ്റിലായിരുന്നു രവീന്ദ്രന്‍ നായര്‍ കയറിയത്.
ലിഫ്റ്റ് പകുതിയില്‍ വെച്ച് നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും അധികൃതര്‍ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയുണ്ടായെന്നും മകന്‍ ഹരിശങ്കര്‍ പറഞ്ഞു. ആരെങ്കിലും കുടുങ്ങിയാല്‍ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജീകരണങ്ങളൊന്നും ലിഫ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് ഹരിശങ്കര്‍ പറയുന്നു. 'ശനിയാഴ്ച രാവിലെയാണ് അച്ഛന്‍ മെഡിക്കല്‍ കോളേജില്‍ പോയത്. 12 മണിയോടെ അച്ഛന്‍ ലിഫ്റ്റില്‍ കയറി. അല്‍പ്പം മുകളിലേക്ക് പൊങ്ങിയ ശേഷം ലിഫ്റ്റ് നിന്നുപോയി. അച്ഛന്‍ ലിഫ്റ്റിനുളളിലെ എമര്‍ജന്‍സി ബട്ടനുകള്‍ അടിച്ചു നോക്കി. ലിഫ്റ്റ് കുലുങ്ങിയ സമയത്ത് വീണ് ഫോണ്‍ പൊട്ടിയിരുന്നു. അവിടെയുളള ഫോണ്‍ ഉപയോഗിച്ച് അവിടെ എഴുതിവെച്ച ഫോണ്‍ നമ്പറുകളില്‍ വിളിച്ചു. എന്നാല്‍ ആരും എടുത്തില്ല.
സിസിടിവി ക്യാമറ പോലും ലിഫ്റ്റിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെ 6 മണിയ്ക്ക് ആ വഴിക്ക് പോയ ഒരാളാണ് ലിഫ്റ്റ് പകുതിയില്‍ നില്‍ക്കുന്നത് കണ്ടത്. ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇദ്ദേഹം ലിഫ്റ്റ് തുറക്കാന്‍ നോക്കി. പ്രശ്‌നം പരിഹരിച്ച് ലിഫ്റ്റ് തുറന്ന് അച്ഛനെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തോളം ലിഫ്റ്റില്‍ കിടന്ന അച്ഛന് മാനസികമായി പ്രയാസങ്ങളുണ്ടെന്നും മകന്‍ പറഞ്ഞു.