തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പ സേവാ സംഗമത്തിന് പിന്നില്‍ 'ദൈവ വിധി'യോ? കേരളം നേരിടുന്ന മൊത്തം പ്രശ്‌നങ്ങള്‍ക്കും പരിഹാരമായാണ് അയ്യപ്പ സേവാ സംഗമം നടത്തുന്നതെന്ന് വാര്‍ത്ത ആര്‍ക്കെങ്കിലും കൊണ്ടോ? ഈ വാര്‍ത്തയിലെ വസ്തുതകള്‍ കേരളം ചര്‍ച്ച ചെയ്യുമ്പോഴാണ് ഇടുക്കിയിലെ മങ്ങാട്ടു കവലയില്‍ വാഹനം ഇടിച്ച് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വകവരുത്താന്‍ ഡിവൈഎഫ്‌ഐ ഗുണ്ടകളെത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിച്ചതിന്റെ പ്രതിവിധി ചാര്‍ട്ട് അടക്കം എക്‌സ്‌ക്ലൂസീവ് വീഡിയോയിലൂടെ മറുനാടന്‍ പുറത്തുവിട്ടു. ജ്യോതിഷികള്‍ നല്‍കിയ കുറിപ്പായിരുന്നു ഇത്. പാപപരിഹാര ക്രമമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പലതും. ക്ലിഫ് ഹൗസിലെ ഗോശാല അടക്കം ഇതിന്റെ ഭാഗമാണെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം ക്ഷേത്രങ്ങളിലേക്ക് പോകുന്നതും ഈ പാപപരിഹാര ഫലമാണെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം മറുനാടന്‍ വാര്‍ത്തയോടെ ചര്‍ച്ചയായി. ഇതില്‍ ചിലര്‍ പ്രകോപിതരായി. സെക്രട്ടറിയേറ്റില്‍ ഇരുന്ന് ചിലര്‍ മറുനാടനെ ആക്രമിക്കാന്‍ മൗനാനുവാദം കൊടുത്തു. അങ്ങനെ ആ ദൗത്യം ക്വട്ടേഷന്‍ സംഘം ചെയ്യാനെത്തി. പക്ഷേ അപ്പോഴും ഷാജന്‍ സ്‌കറിയയെ വകവരുത്താന്‍ അവര്‍ക്കായില്ല. 'അയ്യപ്പ ധര്‍മ്മം' ഉയര്‍ത്തി പിടിക്കുന്ന ഷാജന്‍ സ്‌കറിയയുടെ കാര്‍ മറിച്ചിടാനുള്ള കരുത്ത് ആ ക്വട്ടേഷന്‍ സംഘത്തിന് ഉണ്ടായില്ലെന്നതാണ് വസ്തുത.

ജ്യോതിഷ ചാര്‍ത്ത് പുറത്തു വന്നത് പലര്‍ക്കും ഞെട്ടലായിരുന്നു. ശബരിമല ക്ഷേത്ര ധര്‍മ്മത്തിനുണ്ടായ ഭംഗംമൂലം ശാസ്താവിന്റെ ശാപഫലം ശക്തമായിരിക്കുന്നു. ഇത് രാജാവിന് ദോഷമായും രോഗങ്ങള്‍ക്കും കാരണമാകുന്നു. ശനി, കേതു, ഗുരു, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ കോപം വ്യക്തമാണ്. മരണം, അപമാനം, സ്ഥാനഭ്രംശം, ബന്ധനം, ശാരീരിക പീഡകള്‍, പുത്രദുഖം, പുത്ര വിരഹം, ദണ്ഡനം എന്നിവ ലഗ്നാലും ഗോചരാലും കാണുന്നു. പ്രശ്‌ന വശാല്‍ ഈ ജന്മത്തില്‍ പാപങ്ങള്‍ മുജ്ജന്മ പുണ്യത്തെ പൂര്‍ണ്ണമായും ഹനിച്ചിപിക്കുന്നുവെന്നാണ് പരിഹാര നിര്‍ദ്ദേശത്തിലെ ആദ്യ വിശദീകരണം. ദോഷ പരിഹാരത്തിന് ഗോ സേവയും പറയുന്നു. വീടിനോട് ചേര്‍ന്ന് ഗോശാല സ്ഥാപിക്കണമെന്നും 'സ്വാമിയേ ശരണം അയ്യപ്പാ' എന്ന മന്ത്രം 1008 തവണ ജപിക്കണമെന്നും പറയുന്നു. ദേവീയുടെ പാദം മുറുക്കിപ്പിടിച്ച് ചെയ്ത തെറ്റുകള്‍ പൊറുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും പറയുന്നു. ഇതിന്റെ ഭാഗമാണ് ക്ലിഫ് ഹൗസില്‍ ഗോശാല സ്ഥാപിച്ചതെന്ന വിലയിരുത്തല്‍ സജീവമാണ്. ചാര്‍ത്തിലെ അടുത്ത ഭാഗം നടപ്പാക്കാനാണ് ആഗോള അയ്യപ്പ സംഗമമെന്ന വിലയിരുത്തലിലേക്ക് എത്തുന്ന ചാര്‍ത്താണ് പുറത്തു വന്നത്. ഇതിലെ വസ്തുതകള്‍ കേരളവും ഏറെ പ്രാധാന്യത്തോടെ ചര്‍ച്ചയാക്കി. ശബരിമലയിലെ കാര്‍ഡ് വിതരണവും കഴിഞ്ഞ ദിവസം മറുനാടന്‍ പുറത്തു വിട്ടിരുന്നു. ഇതെല്ലാം കൊള്ളേണ്ടവര്‍ക്ക് കൊണ്ടു. എന്‍ എസ് എസ് പോലും വിഷയത്തില്‍ പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് സര്‍ക്കാരിന് പ്രഖ്യാപിച്ചത്. ഇത്തരം വാര്‍ത്തകള്‍ പൊതു സമൂഹത്തിലേക്ക് എത്തിയത് മറുനാടന്റെ ഭയരഹിത മാധ്യമ പ്രവര്‍ത്തനായിരുന്നു. മറുനാടന്‍ മലയാളി എഡിറ്ററെ അറസ്റ്റു ചെയ്യാനുള്ള ഗൂഡാലോചന കഥകളെല്ലാം പിവി അന്‍വറിലൂടെ പിന്നീട് പുറത്തു വന്നിരുന്നു. ഇതിന് സമാനമായി മങ്ങാട്ട് കവലയിലെ ആക്രമണ ഗൂഡാലോചനയും പുറത്തു വരും.

ശബരിമല വിഷയത്തില്‍ സത്യസന്ധമായ നിലപാട് എടുത്തത് മറുനാടന്‍ മാത്രമായിരുന്നു. പിന്നീട് എല്ലാവരും ആ വഴിക്ക് വന്നു. ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമം നടത്തി അയ്യപ്പഭക്തരുടെ പൊന്നോമനയാകാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതിനിടെയാണ് ചാര്‍ത്ത് പുറത്തു വിട്ടത്. ഇതോടെ അധികാരത്തില്‍ തുടരാനുള്ള മോഹത്തിന്റെ പുറത്തുള്ള പരിഹാരക്രിയയാണെന്ന് വ്യക്തമായി. ഇതൊന്നും ഒരിക്കലും ചര്‍ച്ചയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇത് പലര്‍ക്കും കൊണ്ടു. അതിന്റെ പ്രതികരണമാണ് മങ്ങാട്ടു പറമ്പിലേതെന്നും സൂചനയുണ്ട്.

ശബരിമലയിലെ ജ്യോതിഷ ചാര്‍ത്തുമായി ബന്ധപ്പെട്ട് മറുനാടന്‍ വിശദ വീഡിയോ സ്റ്റോറി ചുവടെ

ശബരിമലയില്‍ ചെയ്ത തെറ്റുകള്‍ക്ക് മഹാപാപ പരിഹാരമെന്ന തരത്തില്‍ രണ്ടാം ദോഷ പരിഹാരവും ജ്യോതിഷി നിര്‍ദ്ദേശിക്കുന്നുണ്ട്. അതില്‍ ശനിശാന്തിക്ക് പറയുന്നതും ശ്രദ്ധേയമാണ്. സദാ കറുപ്പ് ധരിക്കുക. അത് സാധ്യമല്ലെങ്കില്‍ കറുത്ത വാഹനത്തില്‍ സഞ്ചരിക്കണമെന്നും പറയുന്നു. 1008 ഭക്തര്‍ ഒന്നിച്ചു കൂടി 12 മണിക്കൂര് തുടര്‍ച്ചയായ ശരണം വിളിയും പാപ പരിഹാരമാണ്. ലോകമെമ്പാടുമുള്ള ഭജന സംഘങ്ങള്‍ ഒന്നായി ഭജനം ചെയ്യുക. ഇത് ദോഷത്തെ ഭൂമിയില്‍ നിന്നും അകറ്റും. അഗോള സഹ-ഭജനം എന്നാണ് ഇതിന് പറയുന്നത്. സമൂഹത്തില്‍ അന്നദാനം നടത്തുക. ദോഷം ലോകത്തിന്റെ എല്ലാ ഭാഗത്ത് വ്യാപിച്ചാല്‍ പോലും അത് ഇല്ലാതാകും. രാജാവിന്റെ സാന്നിദ്ധ്യത്തില്‍ വേണം അന്നദാനം. സ്വന്തം കൈ കൊണ്ട് വിളമ്പിയാല്‍ ഗുണം കൂടും-ഇതാണ് ജ്യോതിഷ കുറിപ്പിലുള്ളത്. രക്ഷാ ഉപായവും താന്ത്രിക ഉപസംഹാരവുമുണഅട്. ഇതൊരു അറ്റകൈ പ്രയോഗമാണെന്നും പറയുന്നു. യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം, ഇത് സമൂഹത്തില്‍ വിലയിപ്പിക്കുന്നതിനെയാണ് താന്ത്രിക ഉപസംഹാരമെന്ന് വിശദീകരിക്കുന്നത്.

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചിട്ടുണ്ട്. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിട്ടതെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വിവിധ മതസമുദായ സംഘങ്ങളെ ക്ഷണിക്കും. രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കുന്നത് ആലോചിക്കും. ആചാര വിരുദ്ധമായ ഒന്നും അയ്യപ്പ സംഗമത്തിന്റെ ഭാഗമായി നടക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പ്രതികരണവുമായി രംഗത്തെത്തുന്നത്. ഇതിനിടെയാണ് ജ്യോതിഷ ചാര്‍ത്തും പുറത്തേക്ക് വരുന്നത്.

നേരത്തെ, ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമലക്ഷേത്രത്തില്‍ പ്രവേശിച്ച ബിന്ദു അമ്മിണി പ്രതികരിച്ചിരുന്നു. അയ്യപ്പ സംഗമം സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ലക്ഷ്യം മറ്റൊന്നാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. സര്‍ക്കാര്‍ ശബരിമല കയറിയ സ്ത്രീകളെ ചേര്‍ത്ത് നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞു. 'എന്റെ കേസുകളില്‍ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസില്‍ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാന്‍ അപേക്ഷിച്ചതിനാല്‍ 2024 ല്‍ ദാക്ഷായണി വേലായുധന്‍ അവാര്‍ഡ് നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം നല്‍കിയില്ലെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു. എന്നാല്‍ സ്ത്രീയെ ശബരിമലയില്‍ എത്തിച്ചതിന് പരിഹാരമാണ് ആ അയ്യപ്പ സംഗമം എന്ന സൂചനകളാണ് ചാര്‍ത്ത് നല്‍കുന്നത്. അതുകൊണ്ട് തന്നെ ബിന്ദു അമ്മിണിയെ അങ്ങോട്ട് കൊണ്ടു പോകില്ലെന്നാണ് സൂചന.

അയപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ച് ബിന്ദു സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് അവഗണിച്ചെന്നാണ് ബിന്ദു പറയുന്നത്. ആഗോള അയ്യപ്പ ഭക്തരെ ഒരുമിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. സംഗമത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരം. അതും ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും. മഹാപാപ പരിഹാരമെന്ന തരത്തില്‍ രണ്ടാം ദോഷ പരിഹാരമായി ഇതു മാറും. ലോകമെമ്പാടുമുള്ള ഭജന സംഘങ്ങള്‍ ഒന്നായി ഭജനം ചെയ്യുക. അഗോള സഹ-ഭജനം എന്നാണ് ഇതിനെ ജ്യോതിഷ ചാര്‍ത്തില്‍ പറയുന്നത്. ഇതിന്റെ മറ്റൊരു പതിപ്പാണ് ആഗോള അയ്യപ്പ സംഗമം-ഇതായിരുന്നു ഇന്ന് മറുനാടന്‍ പുറത്തു വിട്ട പ്രധാന വാര്‍ത്തയുടെ രത്‌നചുരുക്കം.